/indian-express-malayalam/media/media_files/65By1nBHDGcZLQo67ehU.jpg)
കൊച്ചുമകൾ മറിയത്തിനൊപ്പമുള്ള മമ്മൂട്ടിയുടെ ചിത്രങ്ങൾക്കു സോഷ്യൽ മീഡിയയിൽ വലിയ ഫാൻ ബേസ് തന്നെയുണ്ട്. മലയാളത്തിന്റെ പ്രിയതാരം ദുൽഖർ സൽമാൻ്റെയും അമാൽ സൂഫിയയുടെയും മകളായ മറിയം അമീറ സൽമാൻ ആരാധകർക്കും ഏറെ പ്രിയങ്കരിയാണ്. ഉപ്പയ്ക്കും ഉപ്പൂപ്പയ്ക്കുമൊപ്പം പൊതുപരിപാടികളിൽ പങ്കെടുക്കുമ്പോഴൊക്കെ ക്യാമറക്കണ്ണുകൾ മറിയത്തെ പൊതിയാറുണ്ട്.
ഇപ്പോഴിതാ, ഉപ്പൂപ്പയ്ക്ക് ഒപ്പം ലണ്ടനിലെത്തിയ മറിയത്തിന്റെ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. ചിത്രങ്ങളിൽ മമ്മൂട്ടിയ്ക്കും മറിയത്തിനുമൊപ്പം എം എ യൂസഫലിയേയും കാണാം. മറ്റൊരു ചിത്രത്തിൽ, മമ്മൂട്ടിയും ദുൽഖറും യൂസഫലിയുമാണ് ഉള്ളത്.
കഴിഞ്ഞ ദിവസം മമ്മൂട്ടിയ്ക്ക് ഒപ്പം ലണ്ടനിൽ കറങ്ങിനടക്കുന്ന ദുൽഖറിന്റെ വീഡിയോയും ശ്രദ്ധ നേടിയിരുന്നു. ഡാർക്ക് ആഷ് നിറത്തിലുള്ള ഹുഡ് ഷർട്ടും, ബീജ് ട്രൗസറും, സ്‌നീക്കറുകളും ധരിച്ച് എന്നത്തേയും പോലെ മാസ്സ് ലുക്കിലാണ് മമ്മൂട്ടി. അതേസമയം ഐസ്-ബ്ലൂ ഷർട്ടാണ് ദുൽഖറിന്റെ വേഷം. ലണ്ടനിൽ വെക്കേഷൻ അസ്വദിക്കുകയാണ് ഈ താരകുടുംബം.
ജൂൺ അവസാനത്തോടെ മമ്മൂട്ടി നാട്ടിലേക്ക് മടങ്ങുമെന്നാണ് റിപ്പോർട്ട്. നാട്ടിലെത്തിയ ശേഷം, ഗൗതം വാസുദേവ് ​​മേനോൻ ആദ്യമായി മലയാളത്തിൽ സംവിധാനം ചെയ്യുന്ന ക്രൈം ത്രില്ലർ ചിത്രത്തിൽ മമ്മൂട്ടി ഭാഗമാകും. അതേസമയം, ലക്കി ബാസ്‌കറിൻ്റെ പ്രമോഷൻ പരിപാടികളിലായിരിക്കും. നാട്ടിൽ എത്തിയശേഷം ദുൽഖർ ശ്രദ്ധകേന്ദ്രീകരിക്കുക എന്നാണ് റിപ്പോർട്ട്.
'ടർബോ' എന്ന ചിത്രത്തിന്റെ ബ്ലോക്ബസ്റ്റർ വിജയത്തിന് പിന്നാലെ, ഡിനോ ഡെന്നിസ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന 'ബസൂക്ക'യാണ് ഇനി റിലീസ് ചെയ്യാനുള്ള മമ്മൂട്ടി ചിത്രങ്ങളിലൊന്ന്. വെങ്കി അട്ലൂരി സംവിധാനം ചെയ്യുന്ന 'ലക്കി ബാസ്‌കർ' ആണ് ദുൽഖറിന്റെ വരാനിരിക്കുന്ന ചിത്രം.
Read More Entertainment Stories Here
- രണ്ടു ഭാര്യമാർക്കൊപ്പം ബിഗ് ബോസിൽ മത്സരിക്കാനെത്തിയ മത്സരാർത്ഥി; എല്ലാ കണ്ണുകളും അർമാനിലേക്ക്
- സൽമാന്റെ ഒക്കത്തിരിക്കുന്ന ഈ കുട്ടിയാണ് സോനാക്ഷിയുടെ വരൻ; കൗതുകമുണർത്തി ത്രോബാക്ക് ചിത്രം
- വീടിന്റെ പേര് രാമായണം, രാമനും ശത്രുഘ്നനും മുതൽ ലവ കുശന്മാർ വരെ വീട്ടിലുണ്ട്: സൊനാക്ഷി സിൻഹ
- ചേച്ചി ഏതു പാട്ടിനു ഡാൻസ് ചെയ്താലും ഞങ്ങൾക്ക് മനസ്സിൽ ഈ പാട്ടേ വരൂ; ശോഭനയോട് ആരാധകർ
- ലണ്ടനിൽ ചുറ്റിക്കറങ്ങി ദുൽഖറും മമ്മൂട്ടിയും; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ
- ആകാശത്ത് അജിത്തിന്റെ അതിസാഹസികത; 'വിടാമുയർച്ചി' സ്റ്റണ്ട് വീഡിയോ
- ലംബോർഗിനിയ്ക്ക് കൂട്ടായി പൃഥ്വിയുടെ ഗ്യാരേജിലേക്ക് പുതിയ അതിഥി
- New OTT Release: പുതിയ 5 ചിത്രങ്ങൾ കൂടി ഒടിടിയിലേക്ക്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.