scorecardresearch

ഷൂട്ടിംഗിനിടെ എനിക്ക് 76 പരിക്കുകൾ പറ്റിയിട്ടുണ്ട്: ടർബോ അനുഭവങ്ങളുമായി മമ്മൂട്ടി

"കഷ്ടപ്പെടാൻ തയ്യാറായി തന്നെയാണ് ഞാൻ വന്നിരിക്കുന്നത്. ഇനിയും കഷ്ടപ്പെടാൻ തയ്യാറാണ്"

"കഷ്ടപ്പെടാൻ തയ്യാറായി തന്നെയാണ് ഞാൻ വന്നിരിക്കുന്നത്. ഇനിയും കഷ്ടപ്പെടാൻ തയ്യാറാണ്"

author-image
Entertainment Desk
New Update
Mammootty Turbo

മമ്മൂട്ടി-വൈശാഖ് കൂട്ടുക്കെട്ടിൽ ഒരുങ്ങുന്ന ചിത്രമാണ് ടർബോ. ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ഈ മാസ് ആക്‌ഷൻ കോമഡി ചിത്രം നിർമ്മിക്കുന്നത് മമ്മൂട്ടി കമ്പനിയാണ്. ടർബോ ജോസ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിക്കുന്നത്.

Advertisment

ചിത്രത്തിന്റെ ഷൂട്ടിംഗ് സമയത്തെ ചില അനുഭവങ്ങളും കഴിഞ്ഞ ദിവസം മമ്മൂട്ടി ടർബോ ലോഞ്ച് ചടങ്ങിനിടെ പങ്കുവച്ചിരുന്നു. 

"ഈ പടത്തിന്റെ ഷൂട്ടിംഗ് നടക്കുമ്പോൾ ഇതിനൊക്കെ കാരണം ആ റോബി (കണ്ണൂർ സ്ക്വാഡ് ഡയറക്ടർ) ആണെന്നാണ് എനിക്കു തോന്നിയത്. കാരണം, അയാൾ എല്ലായിടത്തും പറഞ്ഞു നടന്നു, മമ്മൂക്ക ഒരുപാട് കഷ്ടപ്പെട്ടും, രാത്രിയോ പകലോ എന്നില്ലാതെ ഷൂട്ട് ചെയ്തു എന്നൊക്കെ. അതൊക്കെ കെട്ടിപ്പെറുക്കിയാണ് ഇവരെന്നെ കാണുന്നത്. ഇനി അടുത്ത് വരാൻ പോവുന്നത് ആരാണാവോ എന്തോ. ഇനി ആരാണാവോ കഷ്ടപ്പെടുത്താൻ വരുന്നത്," മമ്മൂട്ടിയുടെ വാക്കുകളിങ്ങനെ. 

"ഈ സിനിമയ്ക്കിടെ എനിക്ക് 76 പരിക്കുകൾ പറ്റിയിട്ടുണ്ട്. ഇതൊക്കെ പരിക്കാ, പിന്നെ കാണാൻ പാടില്ലാത്തിടത്തുമുണ്ട്. സിനിമ ഒരു ദുർഘടം പിടിച്ച പണിയാണെന്ന് ചിലപ്പോൾ നമുക്കു തോന്നും. രാത്രിയെന്നോ പകലെന്നോ ഇല്ല... ഒന്നും പറയേണ്ട.... സിനിമയിൽ അഭിനയിക്കുന്നതോണ്ട് കാശു കിട്ടുന്നതല്ലേ എന്നു ആളുകൾക്ക് തോന്നും. ശരിയാണ്. കഷ്ടപ്പെടാൻ തയ്യാറായി തന്നെയാണ് ഞാൻ വന്നിരിക്കുന്നത്. ഇനിയും കഷ്ടപ്പെടാൻ തയ്യാറാണ്," മമ്മൂട്ടിയുടെ വാക്കുകളിങ്ങനെ. 

Advertisment

മിഥുൻ മാനുവൽ തോമസാണ് ടർബോയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.  തെലുങ്കിൽ നിന്ന് സുനിൽ, ഹിന്ദിയിൽ നിന്ന് കാബിർ ദുർഹാൻ സിംഗ്, കന്നടയിൽ നിന്ന് രാജ് ബി ഷെട്ടി തുടങ്ങിയവരും ടർബോയിൽ അഭിനയിക്കുന്നുണ്ട്.  ചിത്രത്തിന്റെ വിതരണാവകാശം ദുൽഖർ സൽമാന്റെ വേഫെറൽ ഫിലിംസിനാണ്. വിഷ്ണു ശർമ്മ ഛായാഗ്രഹണവും ജസ്റ്റിൻ വർഗീസ് സംഗീതവും ഷമീർ മുഹമ്മദ് എഡിറ്റിംഗും നിർവ്വഹിക്കുന്നു. ചിത്രത്തിലെ ആക്‌ഷൻ രംഗങ്ങൾ വിയറ്റ്നാം ഫൈറ്റേർസാണ് കൈകാര്യം ചെയ്യുന്നത്. 

Read More Entertainment Stories Here

mammotty

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: