scorecardresearch

രജനീകാന്തിനും മോഹൻലാലിനുമൊപ്പം ലിച്ചിയും, സസ്പെൻസ് പുറത്ത് വിട്ട് താരം

2023ൽ ആയിരുന്നു ജയിലറിൻ്റെ ആദ്യഭാഗം റിലീസായത്. നെൽസണാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

2023ൽ ആയിരുന്നു ജയിലറിൻ്റെ ആദ്യഭാഗം റിലീസായത്. നെൽസണാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

author-image
Entertainment Desk
New Update
Anna Rajan In Jailer 2

ജയിലർ 2

ബ്ലോക്ക്ബസ്റ്റർ ചിത്രം ജയിലറിന്റെ രണ്ടാം ഭാഗമായ 'ജയിലർ 2' ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. 

Advertisment

നെൽസൺ ദിലീപ്കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മുത്തുവേൽ പാണ്ഡ്യൻ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ രജനികാന്ത് അവതരിപ്പിക്കുന്നത്. 2023ൽ ആയിരുന്നു 'ജയിലർ' ആദ്യ ഭാഗം റിലീസ് ചെയ്തത്. ആഗോള ബോക്‌സ് ഓഫീസിൽ നിന്ന് 600 കോടിയിലേറെ നേടിയ ചിത്രമാണ് ജയിലർ. കഴിഞ്ഞ ജനുവരി 14-നായിരുന്നു ചിത്രത്തിന്റെ രണ്ടാം ഭാഗം സംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത്. 

രജനീകന്തിനൊപ്പം മോഹൻലാലും ജയിലർ 2ാം ഭാഗത്തിൽ എത്തുന്നുണ്ട്. ഇപ്പോഴിതാ അങ്കമാലി ഡയറീസിലൂടെ ലിച്ചിയായി പ്രേക്ഷക ഹൃദയം കീഴടക്കിയ അന്നരാജനും ഇവരോടൊപ്പം ചേരുന്നു. നടി തന്നെയാണ് സോഷ്യൽ മീഡയിയിലൂടെ ഈ സന്തോഷവാർത്ത പങ്കുവച്ചത്.

രജനീകാന്തിനെ നേരിട്ട് കാണാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹത്തിനൊപ്പം ജയിലറിൽ അഭിനയിക്കാൻ സാധിക്കുന്നത് വലിയൊരു അവസരമായി കാണുന്നു എന്നും ലിച്ചി കുറിച്ചിരിക്കുന്നു. 

Advertisment

കോഴിക്കോട് ചെറുവണ്ണൂരിലാണ് ജയിലറിൻ്റെ ചിത്രീകരണം പുരോഗമിക്കുന്നത്. ഷൂട്ടിങിൻ്റെ ഭാഗമായി കുറച്ചു ദിവസത്തേയ്ക്ക് രജനീകാന്തും കേരളത്തിൽ ഉണ്ടാകും.

അനിരുദ്ധ് രവിചന്ദർ തന്നെയാണ് രണ്ടാം ഭാഗത്തിൻറെയും സംഗീത സംവിധാനം നിർവ്വഹിക്കുന്നത്. ആദ്യ ഭാഗം പോലെതന്നെ ആക്ഷൻ രംഗങ്ങളാൽ സമ്പന്നമായിരിക്കും രണ്ടാം ഭാഗവുമെന്നാണ് പുറത്തുവരുന്ന വിവരം. 

Read More

Tamil Mohanlal Rajanikanth

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: