scorecardresearch

മരിച്ചുപോയ ആൾ തിരിച്ചുവന്നതോ?; സൗന്ദര്യയുടെ അപരയെ കണ്ടാൽ ആരുമൊന്ന് അമ്പരക്കും

നടി സൗന്ദര്യയുമായി അതിശയകരമായ സാമ്യം പുലർത്തുന്ന മലേഷ്യക്കാരിയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ താരം 

നടി സൗന്ദര്യയുമായി അതിശയകരമായ സാമ്യം പുലർത്തുന്ന മലേഷ്യക്കാരിയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ താരം 

author-image
Entertainment Desk
New Update
Doppelganger Soundaryas Look Alike Chithra

സൗന്ദര്യയുടെ അപര ചിത്ര

കണ്ടു കൊതി തീരും മുൻപെ ആരാധകരെ സങ്കടത്തിലാഴ്ത്തി വിട പറഞ്ഞ നടിയാണ് സൗന്ദര്യ. രണ്ടേ രണ്ടു മലയാളചിത്രങ്ങളിലേ അഭിനയിച്ചിട്ടുള്ളൂവെങ്കിലും മലയാളികൾക്ക് ഒരു നഷ്ടബോധത്തിന്റെ കൂടെ പേരാണ് സൗന്ദര്യ. ഇഷ്ടപ്പെട്ടു തുടങ്ങുമ്പോഴേക്കും മാഞ്ഞു പോയ താരം. കിളിച്ചുണ്ടന്‍ മാമ്പഴം, യാത്രക്കാരുടെ ശ്രദ്ധയ്ക്ക് എന്നീ രണ്ടു ചിത്രങ്ങൾ കൊണ്ടു തന്നെ മലയാളത്തിൽ സൗന്ദര്യ തന്റെ പ്രതിഭ അടയാളപ്പെടുത്തുകയായിരുന്നു. മലയാളത്തിൽ തുടക്കക്കാരിയായിരുന്നപ്പോഴും മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലെ വലിയ താരമായിരുന്നു സൗന്ദര്യ. തെന്നിന്ത്യൻ സിനിമയിൽ തിളങ്ങി നില്‍ക്കുന്ന സമയത്താണ് ഒരു വിമാനപകടത്തില്‍ സൗന്ദര്യ കൊല്ലപ്പെടുന്നത്. 

Advertisment

രൂപത്തിൽ സൗന്ദര്യയുമായി അതിശയകരമായ സാമ്യം പുലർത്തുന്ന ഒരു പെൺകുട്ടിയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. സൗന്ദര്യയുടെ അതേ മുഖഛായയുള്ള ചിത്രയുടെ ചിത്രങ്ങളും റീലുകളും ആരാധകർ അതിശയത്തോടെയാണ് കാണുന്നത്. മലേഷ്യൻ സ്വദേശിനിയാണ് ചിത്ര.

സൗന്ദര്യയുടെ ഇൻസ്റ്റഗ്രാം റീലുകൾക്ക് താഴെ മലയാളികളുടെയും ധാരാളം കമന്റുകൾ കാണാം. "മരിച്ചു പോയ ഞങ്ങളുടെ സൗന്ദര്യ ജീവനോടെ തിരിച്ചുവന്നതോ?" എന്നാണ് ആരാധകരുടെ ചോദ്യം. സൗന്ദര്യയെ ജീവനോടെ കണ്ട ഫീൽ, കണ്ടപ്പോൾ ഷോക്കായി എന്നൊക്കെ കമന്റു ചെയ്യുന്നവരെയും കാണാം.

 34-ാം വയസ്സിലാണ് സൗന്ദര്യ മരിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രചരണ റാലിക്കിടെ സൗന്ദര്യ സഞ്ചരിച്ചിരുന്ന വിമാനം അപകടത്തില്‍ പെടുകയായിരുന്നു. സൗന്ദര്യയോടൊപ്പം സഹോദരൻ അമർനാഥും 2004ല്‍ നടന്ന ആ വിമാനാപകടത്തിൽ മരിച്ചിരുന്നു. 'ചന്ദ്രമുഖിയുടെ കന്നഡ റീമേക്കിലായിരുന്നു അതിന് മുമ്പ് സൗന്ദര്യ അഭിനയിച്ചത്.

Advertisment

കന്നട ചലച്ചിത്രനിർമാതാവും എഴുത്തുകാരനുമായ കെ എസ് സത്യനാരായണന്റെയും മഞ്ജുള സത്യനാഥന്റെയും മകളായി 1977 ജൂലൈ 18നാണ് സൗന്ദര്യ ജനിച്ചത്. എംബിബിഎസ് ബിരുദ വിദ്യാർത്ഥിനിയായിരുന്നു സൗന്ദര്യ പഠനം പാതിവഴിയിൽ ഉപേക്ഷിച്ചാണ് സിനിമയിലെത്തിയത്. 1992ല്‍ പുറത്തിറങ്ങിയ 'ഗാന്ധര്‍വ' ആയിരുന്നു സൗന്ദര്യയുടെ അരങ്ങേറ്റചിത്രം. തുടർന്ന് ഇതിഹാസ നടൻ കൃഷ്‍ണയുടെ നായികയായി 'റൈതു ഭരതം' എന്ന ചിത്രത്തിലും സൗന്ദര്യ അഭിനയിച്ചു.

കന്നഡയില്‍ നിന്നും തെലുങ്ക് സിനിമയിലേക്ക് ചുവടുവെച്ച സൗന്ദര്യ, അധികം വൈകാതെ തെലുങ്കിലെ മുൻനിര നായികയായി മാറി. 'മോഡേൺ തെലുങ്ക് സിനിമയുടെ സാവിത്രി' എന്നായിരുന്നു സൗന്ദര്യ വിശേഷിപ്പിക്കപ്പെട്ടത്.

Read More

Actress

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: