/indian-express-malayalam/media/media_files/2024/10/21/sBNr3oIlws0bm5cRZ0Aa.jpg)
ദുൽഖർ സൽമാൻ നായകനായ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ അതിന്റെ വിജയകുതിപ്പ് തുടരുന്നു. ഇതുവരെ ആഗോളതലത്തിൽ 111 കോടിയാണ് ചിത്രം കളക്റ്റ് ചെയ്തത്. സൂര്യയുടെ ബ്രഹ്മാണ്ഡചിത്രം കങ്കുവയുടെ റിലീസ് ലക്കി ഭാസ്കറിന്റെ ബോക്സ് ഓഫീസ് കുതിപ്പിനെ ബാധിക്കുമോ എന്ന ആശങ്കയിലായിരുന്നു നിർമാതാക്കൾ. എന്നാൽ, അതൊന്നും ലക്കി ഭാസ്കറിന്റെ കളക്ഷനെ ബാധിച്ചിട്ടില്ല.
ലക്കി ഭാസ്‍കര്‍ നാലാം ആഴ്ചയിലും കേരളത്തില്‍ മാത്രം പ്രദര്‍ശിപ്പിക്കുന്നത് 125ഓളം സ്‍ക്രീനുകളില്‍ ആണ്. കേരളത്തിൽ നിന്ന് മാത്രം ചിത്രം ഇതുവരെ 20.50 കോടി നേടി കഴിഞ്ഞു.
വെങ്കി അറ്റ്ലൂരി തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രത്തിൽ മീനാക്ഷി ചൗധരിയാണ് ദുൽഖറിന്റെ നായികയായി എത്തിയത്. ഹൈപ്പർ ആദി, സൂര്യ ശ്രീനിവാസ് ഇൾപ്പെടെയുള്ള താരങ്ങൾ പ്രധാന വേഷങ്ങളിൽ എത്തുന്നു. 1980-1990 കാലഘട്ടത്തിലെ മുംബൈ നഗരത്തിന്റെ പശ്ചാത്തലത്തിൽ ആണ് ചിത്രത്തിന്റെ കഥ നടക്കുന്നത്.
അതേസമയം, ചിത്രം നവംബർ 30ന് നെറ്റ്ഫ്ളിക്സിൽ സ്ട്രീമിംഗ് ആരംഭിക്കും എന്ന് റിപ്പോർട്ടുണ്ട്. 30 കോടി രൂപയ്ക്കാണ് ചിത്രത്തിന്റെ ഒടിടി സ്ട്രീമിംഗ് അവകാശം നെറ്റ്ഫ്ളിക്സ് സ്വന്തമാക്കിയത്.
Read More
- ബജറ്റ് 35 കോടി, ആകെ നേടിയത് 2 കോടി മാത്രം; ഒരു വർഷത്തിനിപ്പുറം ആ ദിലീപ് ചിത്രം ഒടിടിയിലേക്ക്
- I Am Kathalan Movie Review: പ്രണയമല്ല, ഈ കാതലൻ 'വിഷയമാണ്'; റിവ്യൂ
- ബേസിലിനെ പൂട്ടാൻ നസ്രിയ, ഉദ്വേഗം നിറയ്ക്കും സസ്പെൻസ് ത്രില്ലർ; സൂക്ഷ്മദർശിനി റിവ്യൂ: Sookshmadarshini Review
- ഒരു 'കംപ്ലീറ്റ് ഫൺ റൈഡ്' ; 'ഹലോ മമ്മി' റിവ്യൂ: Hello Mummy Review
- എന്നെ കാണാൻ വിക്കി ആദ്യം കൂട്ടാക്കിയിരുന്നില്ല; പ്രണയനാളുകളെ കുറിച്ച് നയൻതാര
- അക്കാ, നിങ്ങൾക്ക് നാണമില്ലേ?: നയൻതാരയുടെ ബന്ധമറിഞ്ഞ് ധനുഷ് വിളിച്ചതിനെ കുറിച്ച് രാധിക
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.