scorecardresearch

ആടുജിവിതം ഞാൻ ചെയ്യേണ്ടിയിരുന്ന സിനിമ: ലാൽ ജോസ്

ആടുജിവിതത്തിനായി വേറൊരു നായകനെ കണ്ടെത്തിയിരുന്നെന്നും ലാൽ ജോസ് പറഞ്ഞു

ആടുജിവിതത്തിനായി വേറൊരു നായകനെ കണ്ടെത്തിയിരുന്നെന്നും ലാൽ ജോസ് പറഞ്ഞു

author-image
Entertainment Desk
New Update
Lal Jose |  Aadujeevitham

ലാൽ ജോസ്

ബ്ലെസി സംവിധാനം ചെയ്ത ആടുജീവിതം ബോക്സ് ഓഫീസിൽ തരംഗം സൃഷ്ടിച്ച് മുന്നേറുകയാണ്. ഇപ്പോഴിതാ, ആടുജീവിതം ചെയ്യാൻ ആദ്യം മുന്നോട്ട് വന്നത് താനാണെന്ന് വെളിപ്പെടുത്തി സംവിധായകൻ ലാൽ ജോസ്. മൂവി വേൾഡ് മീഡിയ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ലാൽ ജോസിന്റെ വെളിപ്പെടുത്തൽ.

Advertisment

വർഷങ്ങൾക്കു മുൻപ് ആടുജീവിതം സിനിമയാക്കാൻ ശ്രമിച്ചിരുന്നെന്നും, ഇതിനായാണ് 'എൽ.ജെ ' ഫിലിംസ് എന്ന നിർമ്മാണ കമ്പനി തുടങ്ങിയതെന്നും സംവിധായകൻ ലാൽ ജോസ് പറഞ്ഞു. ആടുജീവിതം വായിച്ച ശേഷം ബഹറിനിൽ പോയി ബന്യാമിനെ കാണുകയും നോവൽ സിനിമയാക്കാൻ ആഗ്രഹമുണ്ടെന്ന് അറിയിക്കുകയും ചെയ്തു. ബെന്യാമിന് സന്തോഷമാണെന്ന് പറഞ്ഞ് അദ്ദേഹം സമ്മതം അറിയിച്ചു.

ചിത്രത്തിന് വേണ്ടിവരുന്ന ചിലവ് കണക്കിലെടുത്ത് വിദേശ നിർമ്മാണ കമ്പനിയുമായി സഹകരിച്ചാണ് ആടുജീവിതം സിനിമയാക്കാൻ തീരുമാനിച്ചത്. ഇതിനായി ഡൽഹി സ്കൂൾ ഓഫ് ഡ്രാമയിൽ നിന്നുള്ള ഒരു നടനെയും കണ്ടെത്തിയിരുന്നു. ഒരു വർഷമെടുത്ത് മരുഭൂമിയിലെ നാലു സീസണും കഥയിലുൾപ്പെടുത്തി ചിത്രീകരിക്കാനാണ് പദ്ധതിയിട്ടിരുന്നത്. ആ സമയത്ത് ലാൽ ജോസ് ആടുജീവിതം സംവിധാനം ചെയ്യുന്നു എന്ന് 'പച്ചക്കുതിര'യിൽ വാർത്ത വരുന്നത്. അപ്പോഴാണ് ബ്ലെസി തന്നെ വിളിക്കുന്നത്.

ചിത്രവുമായി ഒരുപാട് മുന്നോട്ട് പോയോ, ഇല്ലെങ്കിൽ എനിക്ക് അതു തരുമോ എന്ന് അദ്ദേഹം ചോദിച്ചു. കാരണം ബ്ലെസി എഴുതിയ ഒരു കഥയ്ക്ക് ആടുജീവിതവുമായി സാമ്യം ഉണ്ടായിരുന്നു. ഇതോടെ ഒരു വർഷമെടുത്ത ഞാൻ എഴുതിയ തിരക്കഥ മുഴുവനായി ഉപേക്ഷിക്കേണ്ടി വന്നു. ബെന്യാമിനായിട്ട് സംസാരിച്ച് മുന്നോട്ട് പോകാൻ ഞാനാണ് പറഞ്ഞത്. ഇന്റർനാഷണൽ ചിത്രമായിട്ട് തന്നെയാണ് ഞാൻ ഇതു പ്ലാൻ ചെയ്തിരുന്നത്. ബ്ലെസി ചെയ്യാൻ ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ എനിക്ക് അത് സന്തോഷമായി. കാരണം അദ്ദേഹത്തിന് സ്വയം എഴുതാനും പറ്റും. ഞാൻ ആ സമയം നേരിട്ട പ്രധാനപ്രശ്നം കഥ എഴുതുന്നത് ആയിരുന്നു, ബെന്യാമിനെ കൂടെ ഇരുത്തി വേണമായിരുന്നു ചിത്രത്തിന്റെ കഥയെഴുതാൻ.

Advertisment

ആടുജിവിതം ബ്ലെസിക്ക് വിട്ടുകൊടുത്തത് നന്നായി എന്ന് ഇപ്പോൾ തോന്നുന്നു. ഒരു ചിത്രത്തിനായി ഇത്ര വർഷം ചിലവഴിക്കാൻ എന്നെക്കൊണ്ടാവില്ല. ഞാൻ പ്രാരാബ്ദമുള്ള ഒരാളാണ്. ഒത്തിരി ക്ഷമയും പേക്ഷ്യൻസും വേണം. ബ്ലെസി എന്തിലൂടെയൊക്കെ കടന്നുപോയെന്ന് കണ്ടിട്ടുള്ളയാളാണ് ഞാൻ. 

Read More Entertainment Stories Here

Prithviraj Blessy Lal Jose

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: