scorecardresearch

ബച്ചന് ശേഷം ഏറ്റവും ബഹുമാനം ലഭിക്കുന്ന താരം; കങ്കണയെ ട്രോളി ആരാധകർ

മാണ്ഡ്യ മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു കങ്കണ

മാണ്ഡ്യ മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു കങ്കണ

author-image
Entertainment Desk
New Update
Kangana Ranaut | Amitabh Bachchan

ചിത്രം: ഫേസ്ബുക്ക്

അഭിനയത്തിനു പുറമേ രാഷ്ട്രീയത്തിലും സജീവമാകുകയാണ് ബോളിവുഡ് താരം കങ്കണ റണാവത്ത്. വരുന്ന ലോക്സഭാ തിഞ്ഞെടുപ്പിൽ ഹിമാചൽ പ്രദേശിലെ മാണ്ഡി മണ്ഡലത്തിൽ നിന്ന് ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കുകയാണ് കങ്കണ. തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ കങ്കണ നടത്തിയ ഒരു പ്രസംഗം ഇപ്പോൾ വ്യാപകമായി വിമർശനം നേരിടുകയാണ്.

Advertisment

ബോളിവുഡിന്റെ ഇതിഹാസ താരം അമിതാഭ് ബച്ചനുമായ തന്നെ സ്വയം ഉപമിച്ചായിരുന്നു താരത്തിന്റെ പ്രസംഗം. പൊതുവേദിയിൽ നടത്തിയ പ്രസംഗത്തിന്റെ വീഡിയോ വളരെ പെട്ടന്ന് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വൈറലാകുകയും താരത്തിനെതിരെ വിമർശനങ്ങൾ ഉയരുകയുമായിരുന്നു.

"രാജ്യമാകെ ആശ്ചര്യപ്പെടുന്നു... ഞാൻ രാജസ്ഥാനിലോ പശ്ചിമ ബംഗാളിലോ ഡൽഹിയിലോ മണിപ്പൂരിലോ പോയാലും വളരെയധികം സ്നേഹവും ബഹുമാനവും ലഭിക്കുമെന്ന് എനിക്കറിയാം. അമിതാഭ് ബച്ചന് ശേഷം ആർക്കെങ്കിലും ഇൻഡസ്‌ട്രിയിൽ ഇത്രയും സ്‌നേഹവും ബഹുമാനവും ലഭിക്കുന്നുണ്ടെങ്കിൽ അത് എനിക്കാണെന്ന് ആത്മവിശ്വാസത്തോടെ പറയാൻ കഴിയും," കങ്കണയുടെ വാക്കുകൾ ഇങ്ങനെ.

Advertisment

ബോക്‌സ് ഓഫീസിലെ തുടർ പരാജയങ്ങൾക്കിടയിലും ബോളിവുഡ് ഐക്കണുമായി തന്നെ താരതമ്യപ്പെടുത്തിയ കങ്കണയ്ക്ക് വലിയ രീതിയിലുള്ള പരിഹാസമാണ് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്. 2015ൽ ഒരു ഹിറ്റു ചിത്രത്തിൽ അഭിനയിച്ചതിനു ശേഷം, തുടർച്ചയായി 15 പരാജയ ചിത്രങ്ങളിലാണ് താരം പ്രത്യക്ഷപ്പെട്ടത്. ജൂൺ ഒന്നിനാണ് കങ്കണ മത്സരിക്കുന്ന മാണ്ഡ്യ മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് നിശ്ചയിച്ചിരിക്കുന്നത്.

Read More Entertainment Stories Here

Amitabh Bachchan Kangana Ranaut

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: