scorecardresearch

വിജയിച്ചാൽ ബോളിവുഡ് ഉപേക്ഷിക്കും; സിനിമ ലോകം വ്യാജ കുമിള പോലെയെന്ന് കങ്കണ റണാവത്ത്

മാണ്ഡി ലോക്‌സഭാ മണ്ഡലത്തിൽ നിന്നാണ് കങ്കണ ജനവിധി തേടുന്നത്

മാണ്ഡി ലോക്‌സഭാ മണ്ഡലത്തിൽ നിന്നാണ് കങ്കണ ജനവിധി തേടുന്നത്

author-image
Entertainment Desk
New Update
Kangana Ranaut

ചിത്രം: ഇൻസ്റ്റഗ്രാം/കങ്കണ

വരാനിരിക്കുന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായ് മത്സരിക്കുകയാണ് ബോളിവുഡ് താരം കങ്കണ റണാവത്ത്. മാണ്ഡി ലോക്‌സഭാ മണ്ഡലത്തിൽ നിന്നാണ് കങ്കണ ജനവിധി തേടുന്നത്. അടുത്തിടെ നടത്തിയ ഒരു അഭിമുഖത്തിൽ, മാണ്ഡി സീറ്റിൽ വിജയിച്ചാൽ ബോളിവുഡ് ഉപേക്ഷിക്കുമോ എന്ന ചോദ്യത്തിന് കങ്കണ പറഞ്ഞ മറുപടിയാണ് ഇപ്പേൾ ശ്രദ്ധനേടുന്നത്. 

Advertisment

"സിനിമാ ലോകം ഒരു നുണയാണ്, അവിടെയുള്ളതെല്ലാം വ്യാജമാണ്. അവർ തികച്ചും വ്യത്യസ്തമായ അന്തരീക്ഷം സൃഷ്ടിക്കുന്നു. പ്രേക്ഷകരെ ആകർഷിക്കാനുള്ള വ്യാജ കുമിള പോലെ തിളങ്ങുന്ന ലോകമാണിത്. ഇതാണ് യാഥാർത്ഥ്യം," കങ്കണ പറഞ്ഞു. ഇലക്ഷനിൽ വിജയിച്ചാൽ ബോളിവുഡ് ഉപേക്ഷിക്കുമെന്നും കങ്കണ കൂട്ടിച്ചേർത്തു.

താൻ ബോളിവുഡ് ഉപേക്ഷിച്ചാൽ അത് പലരുടെയും ഹൃദയം തകർക്കുമെന്നും കങ്കണ പറഞ്ഞു. ഒരുപാട് സംവിധായകർ തന്റെ ഈ തീരുമാനത്തിൽ അസ്വസ്ഥരായിട്ടുണ്ടെന്നും കങ്കണ പറഞ്ഞു. "എമർജൻസി, സീത, നോട്ടി ബിനോദിനി" തുടങ്ങിയ ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുന്നതായും, അവ പൂർത്തിയാക്കാൻ ആഗ്രഹമുണ്ടെന്നും കങ്കണ മുൻപ് പറഞ്ഞിരുന്നു.

ചൊവ്വാഴ്ച നാമനിർദേശ പത്രിക സമർപ്പിച്ച കങ്കണ, തന്റെ സ്വത്ത് വിവരങ്ങൾ വെളിപ്പെടുത്തിയിരുന്നു. 8.7 കോടി ജംഗമ സ്വത്തുക്കളും 62.9 കോടി സ്ഥാവര സ്വത്തുക്കളും ഉൾപ്പെടെ 91.5 കോടി രൂപയിലധികം ആസ്തിയാണ് സത്യവാങ്മൂലത്തിൽ കങ്കണ വെളിപ്പെടുത്തിയത്. 5 കോടി രൂപ വിലമതിക്കുന്ന 6.7 കിലോഗ്രാം സ്വർണാഭരണങ്ങളും 50 ലക്ഷം രൂപ വിലമതിക്കുന്ന 60 കിലോ വെള്ളിയും 3 കോടി രൂപ വിലമതിക്കുന്ന വജ്രാഭരണങ്ങളും താരത്തിനുണ്ട്.

Advertisment

Read More Entertainment Stories Here

Lok Sabha Election 2024 Bollywood Kangana Ranaut

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: