/indian-express-malayalam/media/media_files/TXFTUVN8m01UXF1TcF3i.jpg)
ചിത്രം: ഇൻസ്റ്റഗ്രാം
ലോകമെമ്പാടുമുള്ള കമൽഹാസൻ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ശ​ങ്കർ സംവിധാനം ചെയ്യുന്ന 'ഇന്ത്യൻ 2.' റിലീസിന് തയ്യാറെടുക്കുന്ന ചിത്രത്തിന്റെ വർണാഭമായ ഓഡിയോ ലോഞ്ച് നടന്നു. സ്റ്റൈലിഷ് ലുക്കിലാണ് പരിപാടിൽ കമൽ എത്തിയത്. വരാനിരിക്കുന്ന 'തഗ് ലൈഫ്' എന്ന ചിത്രത്തിന്റെ ലുക്ക് മറക്കാനായി തൊപ്പി ധരിച്ചാണ് കമൽ എത്തിയത്. സിനിമയിലെ എല്ലാ അഭിനേതാക്കൾക്കും നന്ദി പറഞ്ഞ കമൽഹാസൻ, എന്തുകൊണ്ട് തമിഴന് ഇന്ത്യ ഭരിച്ചുകൂടാ എന്ന് ചോദിച്ചാണ് വേദി വിട്ടത്.
തൻ്റെ ആദ്യചിത്രമായ ജെൻ്റിൽമാനുവേണ്ടിയാണ് സംവിധായകൻ ശങ്കർ തന്നെ ആദ്യം സമീപിച്ചതെന്ന് പറഞ്ഞുകൊണ്ടാണ് കമൽ തൻ്റെ പ്രസംഗം ആരംഭിച്ചത്. ഇന്ത്യൻ 2 നിർമ്മിക്കാൻ ധൈര്യം കാണിച്ച നിർമ്മാതാക്കളായ ലൈക്ക പ്രൊഡക്ഷൻസിനും കമൽ നന്ദി അറിയിച്ചു. നിരവധി സാമ്പത്തിക പ്രശ്‌നങ്ങളിൽ നിർമ്മാതാക്കൾക്ക് പിന്തുണ നൽകിയ നടനും ചലച്ചിത്ര നിർമ്മാതാവുമായ ഉദയ്നിധി സ്റ്റാലിനോടും അദ്ദേഹം നന്ദി പറഞ്ഞു.
വിവേകിൻ്റെയും നെടുമുടി വേണുവിൻ്റെയും അഭാവം സിനിമയിൽ അനുഭവപ്പെടാതിരിക്കാൻ ശങ്കർ ഒരുപാട് പണിപ്പെട്ടിട്ടുണ്ടെന്നും കമൽ പറഞ്ഞു. പ്രസംഗത്തിന്റെ അവസാനം രാഷ്ടീയം പരാമർശിച്ചാണ് കമൽ വേദിയിൽ നിന്നിറങ്ങിയത്. "ബ്രിട്ടീഷുകാർ ഉപയോഗിച്ചിരുന്ന ഭിന്നിപ്പിച്ച് ഭരിക്കൽ നയം ഇപ്പോൾ പ്രവർത്തിക്കില്ല. തന്ത്രങ്ങൾ പരാജയപ്പെട്ടപ്പോൾ ബ്രിട്ടീഷുകാർക്ക് തിരിച്ചുപോകാൻ ഒരിടമുണ്ടായിരുന്നു. ഇവിടെയുള്ളവരും അതുതന്നെ ചെയ്താൽ അവർക്ക് തിരിച്ചുപോകാൻ സ്ഥലമില്ലെന്ന് ഓർക്കണം.
തമിഴൻ ഇന്ത്യ ഭരിക്കുന്ന ഒരു ദിവസം എന്തുകൊണ്ടാണ് വരാത്തത്? ഒന്നാലോചിച്ചു നോക്കൂ, നമ്മുടെ പിന്തുണയോടെയാണ് ഇന്ത്യയുടെ ആദ്യത്തെ വനിതാ പ്രധാനമന്ത്രിയായിയായി ഇന്ദിരാഗാന്ധി അധികാരമെറ്റത്. അതിനാൽ, ഇതും സംഭവിക്കും," കമൽഹാസൻ പറഞ്ഞു.
ലൈക്ക പ്രൊഡക്ഷൻസും റെഡ് ജയൻ്റ് മൂവീസും സംയുക്തമായാണ് ഇന്ത്യൻ 2 നിർമ്മിക്കുന്നത്. അഴിമതിക്കെതിരെ പോരാടുന്ന സേനാപതി എന്ന സ്വാതന്ത്ര്യ സമര സേനാനിയുടെ വേഷത്തിലാണ് കമൽ ചിത്രത്തിലെത്തുന്നത്. സിദ്ധാർത്ഥ്, എസ് ജെ സൂര്യ, കാജൽ അഗർവാൾ, രാകുൽ പ്രീത് സിംഗ് തുടങ്ങി വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ജൂലൈ 12ന് ചിത്രം തിയേറ്ററിലെത്തുമെന്നാണ് റിപ്പോർട്ട്.
Read More Entertainment Stories Here
- സിനിമയിൽ അവസരം കിട്ടിത്ത ചില പൊട്ടന്മാർ നിരൂപകരായിട്ടുണ്ട്: ജോയ് മാത്യു
- അടിച്ച് കേറി ജോസേട്ടൻ, ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന മലയാളം സിനിമ; ആ രാജ്യത്തെ റെക്കോർഡ് ഇനി ടർബോയ്ക്ക്
- കള്ളക്കളീം കുത്തിത്തിരിപ്പും, ഇനി കാവിലെ പാട്ടുമത്സരത്തിന് കാണാം; മകനൊപ്പം ഗെയിം കളിച്ച് നവ്യ
- എന്നെ ആ സിനിമയിൽനിന്ന് മാറ്റണമെന്ന് പൃഥ്വിരാജ് പറഞ്ഞിട്ടില്ല: ആസിഫി അലി
- വേർപിരിയിൽ വാർത്തകൾക്കിടയിൽ നിഗൂഢത ഒളിപ്പിച്ച് മലൈകയും അർജുനും, പോസ്റ്റ് ശ്രദ്ധനേടുന്നു
- അന്ന് ആകെയുണ്ടായിരുന്നത് വള്ളിച്ചെരുപ്പും ആയിരം രൂപയും; വീണ്ടും ഡിസ്നിലാൻഡ് സന്ദർശിച്ച് വിഘ്നേഷും നയൻതാരയും
- 'മെഗാസ്റ്റാര്' എന്ന് ആദ്യം വിളിച്ചത് അവർ: മമ്മൂട്ടി
- നൊമ്പരപ്പെടുത്താൻ ശ്രമിച്ചവരോട് തെല്ലും പരിഭവമില്ല; വ്യാജ വാർത്തകളിൽ പ്രതികരിച്ച് ആശ ശരത്ത്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us