scorecardresearch

പ്രസവശേഷമുള്ള സെക്സ്, നേരിട്ട ബുദ്ധിമുട്ടുകളേറെ: തുറന്നു പറഞ്ഞ് കൽക്കി കൊച്ച്ലിൻ

"മകളുടെ ജനനശേഷം ലൈംഗികതയിലേക്ക് മടങ്ങുക എന്നത് എനിക്ക് വേദനാജനകമായിരുന്നു," തുറന്നു പറച്ചിലുമായി കൽക്കി

"മകളുടെ ജനനശേഷം ലൈംഗികതയിലേക്ക് മടങ്ങുക എന്നത് എനിക്ക് വേദനാജനകമായിരുന്നു," തുറന്നു പറച്ചിലുമായി കൽക്കി

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Kalki Koechlin

കൽക്കി കൊച്ച്ലിൻ 

പ്രസവകാലം സ്ത്രീകളുടെ ജീവിതത്തിലെ സുപ്രധാനമായൊരു ഘട്ടമാണ്. പ്രസവാനന്തരം സ്ത്രീകൾ നേരിടുന്ന ശാരീരികവും മാനസികവുമായ വെല്ലുവിളികൾ ഏറെയാണ്. പ്രസവശേഷം ലൈംഗികതയിൽ നേരിടുന്ന ബുദ്ധിമുട്ടുകളെ കുറിച്ച് പലപ്പോഴും സ്ത്രീകൾ തുറന്നുപറയാറില്ല. പ്രസവാനന്തരc ലൈംഗിക ജീവിതം പുനരാരംഭിക്കുമ്പോൾ നേരിട്ട ബുദ്ധിമുട്ടുകളെ കുറിച്ച് തുറന്നു പറയുകയാണ് നടി കൽക്കി കോച്ച്‌ലിൻ. 

Advertisment

“സഫോ ( മകൾ) ഉണ്ടായതിന് ശേഷമുള്ള സമയത്തെക്കുറിച്ച് ഞാൻ ചിന്തിക്കുകയാണ്. എൻ്റെ യോനി നശിപ്പിക്കപ്പെട്ടു. അതിനുശേഷം,  ലൈംഗികതയിലേക്ക് മടങ്ങുക എന്നത് വേദനാജനകമായിരുന്നു," ഷെനാസ് ട്രഷറിക്ക് നൽകിയ അഭിമുഖത്തിൽ കൽക്കി പറഞ്ഞു.

ഈ സെൻസിറ്റീവായ സമയത്ത് ആശയവിനിമയത്തിൻ്റെ പ്രാധാന്യം വലുതാണെന്നു പറഞ്ഞ കൽക്കി പങ്കാളി തന്നോട് കാണിച്ച ക്ഷമയ്ക്ക് നന്ദി പ്രകടിപ്പിക്കുകയും ചെയ്തു. "അദ്ദേഹം നന്നായി മനസ്സിലാക്കുന്നവനായിരുന്നു. കാരണം ഞാനൊരുപാട് ബുദ്ധിമുട്ടിയിരുന്നു. നിരവധി സ്റ്റിച്ചുകളുണ്ടായിരുന്നു എനിക്ക്.   പ്രസവ ശേഷവും ഞാൻ ചില പ്രശ്‌നങ്ങൾ നേരിട്ടു, ഗൈനക്കോളജിസ്റ്റിൻ്റെ അടുത്ത് പോയി ശസ്ത്രക്രിയ ചെയ്യേണ്ടിവന്നു. പൊതുവെ ആരും ഈ കാര്യങ്ങളെക്കുറിച്ച് സംസാരിക്കില്ല. പക്ഷേ തുറന്നു സംസാരിക്കേണ്ട വിഷയങ്ങളാണിത്." 

സ്ത്രീകൾ നേരിടുന്ന ഈ പ്രശ്നങ്ങൾ സാധാരണമാണെങ്കിലും, മുഖ്യധാരാ സംഭാഷണങ്ങളിൽ വളരെ അപൂർവമായി മാത്രമേ ഈ വിഷയങ്ങൾ  അഭിസംബോധന ചെയ്യപ്പെടുന്നുള്ളൂ. പ്രസവാനന്തരം സ്ത്രീകൾ എങ്ങനെയാണ് ലൈംഗിക ബന്ധത്തിലേക്ക് തിരിച്ചു വരുന്നത്? ആ സമയത്ത് എത്രത്താളം പിന്തുണ ആവശ്യമാണ്?  വിദഗ്ധർ പറയുന്നത് കേൾക്കാം.

Advertisment

സ്ത്രീകൾ നേരിടുന്ന പൊതുവായ ശാരീരികവും വൈകാരികവുമായ വെല്ലുവിളികളെ കുറിച്ച്  സലൂബ്രിതാസ് മെഡ്‌സെൻ്ററിലെ കൺസൾട്ടൻ്റ് ഗൈനക്കോളജിസ്റ്റായ ഡോ നാൻസി നാഗ്പാൽ പറയുന്നതിങ്ങനെ: "പ്രസവത്തിനു ശേഷം സ്ത്രീകൾക്ക് ശാരീരികമായ നിരവധി വെല്ലുവിളികൾ അനുഭവപ്പെടാറുണ്ട്. ലൈംഗബന്ധത്തിൽ ഏർപ്പെടുമ്പോൾ അവർക്ക് വേദനയോ അസ്വസ്ഥതകളോ തോന്നാം. മുറിവു ഉണങ്ങുന്ന ഘട്ടമാവാം, തുന്നലുമായി ബന്ധപ്പെട്ട ഭയം വേറെയും കാണും. മാനസികമായ ഘടകങ്ങളും അവരെ അസ്വസ്ഥരാക്കും. ഈ കാലയളവിൽ വൈകാരിക പിന്തുണ നിർണായകമാണ്. പങ്കാളികൾ അവരുടെ വികാരങ്ങളെക്കുറിച്ചും അവർ അഭിമുഖീകരിക്കുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചും തുറന്ന് ആശയവിനിമയം നടത്തേണ്ടത് അത്യാവശ്യമാണ്. ഇത് ഹീലിംഗ് പ്രോസസിനു സമയം നൽകുന്നു." 

ശരീരം സുഖപ്പെടാൻ മതിയായ സമയം ലഭിക്കുന്നതുവരെ ലൈംഗിക ബന്ധം ഒഴിവാക്കുന്നതാണ് ഉചിതം.  ആവശ്യമായ സമയമെടുക്കാൻ സ്ത്രീകളെ പ്രോത്സാഹിപ്പിക്കണം. സാധാരണ പ്രസവമാണെങ്കിൽ  40 ദിവസം മുതൽ 2 മാസം വരെയും, സിസേറിയൻ ആണെങ്കിൽ 3 മാസം വരെയും ശരീരത്തിന് സുഖപ്പെടാൻ സമയം നൽകണം.  

പ്രസവശേഷം പങ്കാളികൾക്കിടയിലെ അടുപ്പം നിലനിർത്താൻ തുറന്ന ആശയവിനിമയം അനിവാര്യമാണെന്നും ഡോ.നാഗ്പാൽ പറയുന്നു. "പങ്കാളികൾ ഒരുമിച്ച് ഇരുന്നു ലൈംഗികതയുമായി ബന്ധപ്പെട്ട അവരുടെ ആശങ്കകളും വികാരങ്ങളും ചർച്ച ചെയ്യണം. ഈ കാലഘട്ടം കടന്നുപോവുക എന്നത് വെല്ലുവിളിയായതിനാൽ പങ്കാളികളുടെ പരസ്പരമുള്ള വൈകാരിക പിന്തുണ ആവശ്യമാണ്. പാരന്റ്ഹുഡിനൊപ്പം വരുന്ന മാറ്റങ്ങൾ പങ്കാളികൾ പരസ്പരം മനസ്സിലാക്കുകയും പൊരുത്തപ്പെടുകയും വേണം."

പ്രസവസമയത്ത് ശരീരത്തിനുണ്ടായ ആഘാതം, യോനിയിലുണ്ടാകുന്ന മാറ്റങ്ങൾ, തുന്നലുകൾ എന്നിവയെല്ലാം സ്ത്രീകളെ സ്വാധീനിക്കും. അതിനാൽ സ്ത്രീകൾക്ക്  സുഖം പ്രാപിക്കാൻ സമയം നൽകണമെന്നും വൈകാരിക പിന്തുണ നൽകണമെന്നുമാണ് ഡോക്ടർ നാഗ്പാൽ പറയുന്നത്.  "പ്രസവാനന്തര ലൈംഗിക ബന്ധത്തെ കുറിച്ച് ഭയങ്ങളോ ആശങ്കകളോ ഉണ്ടെങ്കിൽ ഒരു ഗൈനക്കോളജിസ്റ്റുമായി  സംസാരിക്കുന്നതും പ്രയോജനകരമാണ്. "

ലൈംഗിക ബന്ധത്തിനിടെ സ്ത്രീകൾക്ക് വേദനയോ അസ്വസ്ഥതയോ അനുഭവപ്പെടുകയാണെങ്കിൽ, യോനിയിലെ വരൾച്ച അല്ലെങ്കിൽ മാനസികമായ  ആശങ്കകളോ ആവാം കാരണം. എന്താണ് അടിസ്ഥാന കാരണം എന്നു തിരിച്ചറിയാൻ ഗൈനക്കോളജിസ്റ്റുമായി സംസാരിക്കണമെന്നും ഡോക്ടർ നാഗ്പാൽ നിർദ്ദേശിക്കുന്നു.

Read More

Sex Actress

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: