scorecardresearch

ഡാൻസിൻ്റെ പേരിൽ ശ്രീനിവാസൻ പിണങ്ങി, മമ്മൂട്ടിയുടെ ആ സ്റ്റെപ്പ് ഇന്നും ഹിറ്റ്: കല മാസ്റ്റർ

"മേഘം സിനിമയുടെ ഷൂട്ടിംഗ് സമയത്ത് ഞാനും ശ്രീനിവാസനും തമ്മിൽ ഭയങ്കര വഴക്കായിരുന്നു," മാർഗ്ഗഴിയേ മല്ലികയേ ഗാനത്തിന്റെ ഷൂട്ടിംഗ് അനുഭവം പങ്കിട്ട് കലാ മാസ്റ്റർ

"മേഘം സിനിമയുടെ ഷൂട്ടിംഗ് സമയത്ത് ഞാനും ശ്രീനിവാസനും തമ്മിൽ ഭയങ്കര വഴക്കായിരുന്നു," മാർഗ്ഗഴിയേ മല്ലികയേ ഗാനത്തിന്റെ ഷൂട്ടിംഗ് അനുഭവം പങ്കിട്ട് കലാ മാസ്റ്റർ

author-image
Entertainment Desk
New Update
Mammootty Sreenivasan

തെന്നിന്ത്യന്‍ സിനിമാപ്രേമികള്‍ക്ക് സുപരിചിതയായ കോറിയോഗ്രാഫറാണ് കലാ മാസ്റ്റര്‍. നിരവധി മലയാളം ചിത്രങ്ങൾക്ക് കലാ മാസ്റ്റർ കൊറിയോഗ്രാഫ് ചെയ്തിട്ടുണ്ട്. അവയിൽ പലതും ഇന്നും ഹിറ്റാണ്. മേഘം എന്ന സിനിമയിൽ "മാർഗ്ഗഴിയേ മല്ലികയേ" എന്ന ഗാനത്തിനു മമ്മൂട്ടിയേയും ശ്രീനിവാസനെയും കൊണ്ട് ഡാൻസ് കളിപ്പിച്ചതുമായി ബന്ധപ്പെട്ട രസകരമായ അനുഭവം പങ്കിടുകയാണ് കലാ മാസ്റ്റർ. 

Advertisment

"മേഘം സിനിമയുടെ ഷൂട്ടിംഗ് സമയത്ത് ഞാനും ശ്രീനിവാസനും തമ്മിൽ ഭയങ്കര വഴക്ക്.  ഞാൻ ഡാൻസ് കളിക്കില്ലെന്ന് ശ്രീനിയേട്ടൻ.  "എന്നോട് പറയേണ്ട, കലാ മാസ്റ്ററോട് സംസാരിച്ചോ" എന്നായി പ്രിയദർശൻ സാർ. എന്തുവന്നാലും ഞാൻ ഡാൻസ് കളിക്കില്ലെന്ന് ശ്രീനിയേട്ടൻ ശാഠ്യം പിടിച്ചു. ഒടുവിൽ കഷ്ടപ്പെട്ട് കൺവീൻസ് ചെയ്ത് അസിസ്റ്റന്റിനെ വച്ച് പഠിപ്പിച്ചെടുത്ത് ഒരുവിധം സമ്മതിപ്പിച്ചു എടുക്കുകയായിരുന്നു."

"ഒടുവിൽ ആ ഷോട്ട് എടുത്തപ്പോൾ എല്ലാവരും ഹാപ്പി. മമ്മൂട്ടി സാറും ശ്രീനിയേട്ടനും അത്രയും നന്നായി ചെയ്തു. നല്ല പാട്ട്, നന്നായി ചെയ്തു എല്ലാവരും. മേഘത്തിൽ മമ്മൂക്കയുടെ കൈ കൊണ്ടുള്ള ആ സ്റ്റെപ്പും ഹിറ്റായി."

Advertisment

"പഞ്ചാബിഹൗസിലും അതുപോലെയായിരുന്നു, ഞാനും ലാലും തമ്മിൽ ഫൈറ്റ് ആയിരുന്നു. ഞാൻ ഡാൻസ് ചെയ്യില്ലെന്ന്  ലാൽ തർക്കിച്ചു. ഞാൻ ഡാൻസ് ചെയ്താൽ ആളുകൾ ചിരിക്കുമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. "ഇല്ല, ആരും ചിരിക്കില്ല, അങ്ങനെ ചെയ്താൽ ഞാനെന്റെ കൊറിയോഗ്രാഫി ജീവിതം അവസാനിപ്പിക്കും," എന്ന് ഞാനും പറഞ്ഞു. പക്ഷേ അതിനു ശേഷം അദ്ദേഹം നന്നായി ഡാൻസ് ചെയ്യുന്നുണ്ട്," കലാ മാസ്റ്റർ പറഞ്ഞു.

തന്നെയേറെ അതിശയിപ്പിച്ച ആർട്ടിസ്റ്റ് മോഹൻലാൽ ആണെന്നും കലാ മാസ്റ്റർ പറയുന്നു. "ലാൽ സാർ സ്റ്റേജ് ഷോ മാനേജ് ചെയ്യുന്നത് കണ്ട് അമ്പരന്നിട്ടുണ്ട്. 5 മണിക്കൂർ സ്റ്റേജ് ഷോയിൽ മൂന്നു മണിക്കൂറോളം പെർഫോം ചെയ്തു അദ്ദേഹം.  സ്കിറ്റ് ചെയ്യുന്നു, ഡാൻസ് ചെയ്യുന്നു, പാട്ടു പാടുന്നു... അത്രയും ചെയ്ത ഒരു ഹീറോയെ  കണ്ടത് ലാൽ സാറിലാണ്."

ഡാൻസ് കൊറിയോ​ഗ്രാഫ് രം​ഗത്ത് വർഷങ്ങളുടെ അനുഭവ സമ്പത്തുള്ള കലാകാരിയാണ് കലാ മാസ്റ്റർ.  'കൊച്ചു കൊച്ചു സന്തോഷങ്ങൾ' എന്ന ചിത്രത്തിനു കൊറിയോഗ്രാഫി ഒരുക്കി ദേശീയ പുരസ്കാരവും കലാ മാസ്റ്റർ നേടി.  12ാം വയസിലാണ് അസിസ്റ്റന്റ് കൊറിയോ​ഗ്രഫറായി  കലാ മാസ്റ്റർ കരിയർ ആരംഭിച്ചത്. വിവിധ ഭാഷകളിലായി നാലായിരത്തോളം ​ഗാനങ്ങൾക്ക് കലാ മാസ്റ്റർ നൃത്തമൊരുക്കിയിട്ടുണ്ട്. 

പ്രമുഖ കൊറിയോ​ഗ്രഫർ ബ്രിന്ദ മാസ്റ്റർ കലയുടെ  ഇളയ സഹോദരിയാണ്. ​ഗിരിജ, ജയന്തി എന്നീ സഹോരിമാരും കൊറിയോ​ഗ്രഫ് രം​ഗത്ത് ശോഭിച്ചു. 2019ൽ ഗോവിന്ദരാജനിൽ നിന്നും വിവാഹമോചനം നേടിയ കലാ മാസ്റ്റർ 2004ൽ വീണ്ടും വിവാഹിതയായി. മഹേഷ് ആണ് ഭർത്താവ്. വിദ്യുത് എന്നൊരു മകനും ഈ ബന്ധത്തിലുണ്ട്.

Read More Entertainment Stories Here

Sreenivasan Mammootty

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: