scorecardresearch

ജനുവരിയിൽ സ്കോർ ചെയ്തത് ആര്?

ജനുവരിയിൽ തിയേറ്ററുകളിലെത്തിയ ചിത്രങ്ങളിൽ ബോക്സ് ഓഫീസിൽ ഏറ്റവും കൂടുതൽ ലാഭം കൊയ്തത് ആര്? നിരൂപക പ്രശംസ നേടിയത് ആര്? ജനുവരി റിലീസുകളിലൂടെ ഒരു തിരിഞ്ഞുനോട്ടം

ജനുവരിയിൽ തിയേറ്ററുകളിലെത്തിയ ചിത്രങ്ങളിൽ ബോക്സ് ഓഫീസിൽ ഏറ്റവും കൂടുതൽ ലാഭം കൊയ്തത് ആര്? നിരൂപക പ്രശംസ നേടിയത് ആര്? ജനുവരി റിലീസുകളിലൂടെ ഒരു തിരിഞ്ഞുനോട്ടം

author-image
Dhanya K Vilayil
അപ്‌ഡേറ്റ് ചെയ്‌തു
New Update
January Release

January 2025 Malayalam Box Office Battle: Who Ruled and Who Struggled?

പുതുവർഷത്തിൽ ആദ്യം തിയേറ്ററുകളിലെത്തിയ മലയാളചിത്രം ടൊവിനോ തോമസ് നായകനായ ഐഡന്റിറ്റിയാണ്. ഒരു ഡസനിലേറെ ചിത്രങ്ങളാണ് ഈ ജനുവരിയിൽ തിയേറ്ററുകളിലെത്തിയത്. ജനുവരി 2ന് ഐഡന്റിറ്റിയിൽ തുടങ്ങിയ ആ യാത്ര ജനുവരി അവസാനത്തിൽ തിയേറ്ററിലെത്തിയ ഒരു ജാതി ജാതകം,  പറന്നു പറന്നു പറന്നു ചെല്ലാൻ തുടങ്ങിയ ചിത്രങ്ങളിൽ എത്തിനിൽക്കുന്നു.  

Advertisment

ജനുവരിയിൽ തിയേറ്ററുകളിലെത്തിയ ചിത്രങ്ങളിൽ ബോക്സ് ഓഫീസിൽ ഏറ്റവും കൂടുതൽ ലാഭം കൊയ്തത് ആര്? നിരൂപക പ്രശംസ നേടിയത് ആര്? ജനുവരി റിലീസുകളിലൂടെ  തിരിഞ്ഞുനോട്ടം 

ബോക്സ് ഓഫീസ് കണക്കിൽ ഒന്നാമത് ആര്?
ബോക്സ് ഓഫീസ് കണക്കുകൾ  പരിശോധിക്കുമ്പോൾ ജനുവരിയിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ സിനിമ രേഖാചിത്രമാണ്. 55 കോടിയിലേറെ കളക്ഷനാണ് രേഖാചിത്രം ഇതുവരെ നേടിയത്. മമ്മൂട്ടി നായകനായ ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്സ് ആണ് ബോക്സ് ഓഫീസ് കണക്കിൽ രണ്ടാമത്.  20 കോടിയാണ് ചിത്രം കളക്റ്റ് ചെയ്തത്. ടൊവിനോ ചിത്രം ഐഡന്റിറ്റിയാണ് മൂന്നാം സ്ഥാനത്ത്, 18 കോടിയാണ് ചിത്രം ഇതുവരെ നേടിയത്. 

ഇതാണ് പടം! നിരൂപകപ്രശംസയിൽ മുന്നിട്ടു നിൽക്കുന്ന ചിത്രങ്ങൾ
നിരൂപക പ്രശംസയിൽ മുന്നിട്ടു നിൽക്കുന്നതും 'രേഖാചിത്രം' തന്നെ. തിരക്കഥയുടെ കരുത്താണ് ചിത്രത്തിന്റെ സൗന്ദര്യം. മലയാളത്തിനു അത്ര പരിചിതമല്ലാത്ത ആൾട്ടർനേറ്റീവ് ഹിസ്റ്ററി ഴോണറിലാണ് ചിത്രം ഒരുക്കപ്പെട്ടത്. 

Advertisment

രേഖാചിത്രം റിവ്യൂ ഇവിടെ വായിക്കാം:സിനിമയുടെ മാജിക് അനുഭവിച്ചറിയാം, ഇവിടെ തിരക്കഥയാണ് താരം; രേഖാചിത്രം റിവ്യൂ: Rekhachithram Review

രേഖാചിത്രത്തോളം തന്നെ ശ്രദ്ധ നേടുകയാണ് ബേസിൽ ജോസഫ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച 'പൊൻമാനും'. ജനുവരി അവസാനവാരമാണ്  പൊൻമാൻ തിയേറ്ററുകളിൽ എത്തിയത്. ഇന്ദുഗോപന്റെ നോവലിന്റെ ചലച്ചിത്രാവിഷ്കാരമാണ് ചിത്രം. തിരക്കഥ, ബേസിൽ അടക്കമുള്ള അഭിനേതാക്കളുടെ മികച്ച പെർഫോമൻസ് എന്നിവയാണ് പൊൻമാന്റെ പ്ലസ്. മൗത്ത് പബ്ലിസിറ്റിയിലൂടെ ചിത്രം തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. 

പൊൻമാൻ റിവ്യൂ:Ponman Review: പറയേണ്ട വിഷയം കൃത്യമായി പറയുന്ന ചിത്രം; ഈ പൊൻമാന് തിളക്കമേറെയാണ്, റിവ്യൂ

രേഖാചിത്രവും പൊൻമാനും വലിയ പ്രേക്ഷക പിന്തുണ നേടിയപ്പോൾ, ശരാശരി പെർഫോമൻസ് മാത്രമാണ് മമ്മൂട്ടി ചിത്രം 'ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്സ്' തിയേറ്ററിൽ കാഴ്ച വച്ചത്. മമ്മൂട്ടി- ഗൗതം മേനോൻ കൂട്ടുക്കെട്ടിൽ പിറന്ന ചിത്രം ആദ്യഘട്ടം മുതൽ പ്രേക്ഷകർക്ക് വലിയ പ്രതീക്ഷ നൽകിയ ചിത്രമായിരുന്നെങ്കിലും ആ പ്രതീക്ഷ കാക്കാൻ ചിത്രത്തിന്റെ അണിയറപ്രവർത്തകർക്ക് സാധിച്ചില്ല.

കൂട്ടത്തിൽ 'എന്നു സ്വന്തം പുണ്യാളൻ', 'പ്രാവിൻകൂട് ഷാപ്പ്' എന്നിവ വലിയ ഓളമൊന്നും സൃഷ്ടിക്കാതെ തിയേറ്ററിൽ  വന്നുപോയ ചിത്രങ്ങളാണ്. ശരാശരിയിലും താഴ്ന്ന കാഴ്ചാനുഭവമാണ് ചിത്രം സമ്മാനിച്ചത്. 'ദി സീക്രട്ട് ഓഫ് വുമൺ', 'കുടുംബസ്ഥൻ', 'ദേശക്കാരൻ' എന്നിവയാണ് ജനുവരിയിൽ തിയേറ്ററുകളിൽ എത്തിയ മറ്റു ചിത്രങ്ങൾ.

വലിയ ബഹളമോ വമ്പൻ താരനിരയോ ഒന്നുമില്ലാതെയെത്തി പ്രേക്ഷകരുടെ ഇഷ്ടം കവർന്ന രണ്ടു ചിത്രങ്ങൾ കൂടി കൂട്ടത്തിലുണ്ട്. ദിലീഷ് പോത്തൻ, ജാഫർ ഇടുക്കി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി തോമസ് സെബാസ്റ്റ്യൻ സംവിധാനം ചെയ്ത 'അം അഃ', ഉണ്ണി ലാലു, സിദ്ധാർത്ഥ് ഭരതൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജിഷ്ണു ഹരീന്ദ്ര സംവിധാനം ചെയ്ത 'പറന്നു പറന്നു പറന്നു ചെല്ലാൻ' എന്നിവ.

വിമർശന ശരങ്ങൾ ഏറ്റുവാങ്ങിയ ചിത്രങ്ങൾ

അർജുൻ അശോകൻ നായകനായ 'അൻപോടു കൺമണി',  വിനീത് ശ്രീനിവാസൻ നായകനായ 'ഒരു ജാതി ജാതകം' എന്നിവ വലിയ രീതിയിൽ നിരാശപ്പെടുത്തിയ ചിത്രങ്ങളാണ്. പറയാനുദ്ദേശിച്ച വിഷയം കയ്യടക്കത്തോടെയും സെൻസിബിളായും അവതരിപ്പിക്കുന്നതിൽ ഇരുചിത്രങ്ങളും പരാജയപ്പെടുകയായിരുന്നു.  പുതുതായി വിവാഹിതരായ രണ്ടുപേർ സമൂഹത്തിന്റെ ഓഡിറ്റിംഗിനു വിധേയമാവുന്നതും ഒരു കുഞ്ഞെന്ന അവരുടെ സ്വപ്നത്തിനു മേൽ സമൂഹം ഏൽപ്പിക്കുന്ന സമ്മർദ്ദവുമൊക്കെയാണ് ചിത്രം പറയുന്നത്. പക്ഷേ, സെൻസിറ്റീവായ ആ വിഷയത്തെ അശ്രദ്ധയോടെയാണ് 'അൻപോടു കൺമണി' കൈകാര്യം ചെയ്തത്. 

Read More:

വിനീത് ശ്രീനിവാസൻ ചിത്രം 'ഒരു ജാതി ജാതക'വും സെൻസിറ്റീവായ ചില വിഷയങ്ങൾ തന്നെയാണ് കൈകാര്യം ചെയ്യുന്നത്. എന്നാൽ, വളരെ അപക്വമായാണ് സംവിധായകനും കൂട്ടരും ആ വിഷയത്തെ സമീപിച്ചത്. ബോഡി ഷേമിംഗ്, സ്ത്രീവിരുദ്ധത, ക്വിയർ ഫോബിക് മനോഭാവം എന്നിങ്ങനെ ടോക്സിക്കായ ഘടകങ്ങളുള്ള ഈ ചിത്രം ക്വിയർ മനുഷ്യരെ കണക്കറ്റ് പരിഹസിക്കുന്നുണ്ട്. മാറിയ മലയാള സിനിമയെ വീണ്ടും പിന്നോട്ടു വലിക്കുന്നതും വളരെ സങ്കുചിതവുമായ സമീപനമാണ്  ഈ രണ്ടുചിത്രങ്ങളും കൈകൊണ്ടിരിക്കുന്നത്. 

Read More Reviews: 

Mammooty Box Office Anaswara Rajan Soubin Shahir Asif Ali Basil Joseph New Release Tovino Thomas

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: