/indian-express-malayalam/media/media_files/ffdr3GLIyiBdVswkknqR.jpg)
ചിത്രം: ഇൻസ്റ്റഗ്രാം
നടി ശ്രീദേവിയുടെ മകളാണ് ബോളിവുഡ് താരം ജാൻവി കപൂർ. ശ്രീദേവി മരിച്ച് വർഷങ്ങൾ കഴിഞ്ഞിട്ടും അമ്മയെ കുറിച്ച് സംസാരിക്കുമ്പോൾ ജാൻവിയുടെ കണ്ണുകൾ ഈറനണിയാറുണ്ട്. ഇപ്പോഴിതാ അമ്മയ്ക്കും കൂടുംബത്തിനുമൊപ്പം ബാല്യകാലം ചിലവിട്ട വസതി വാടകയ്ക്ക് നൽകാൻ ഒരുങ്ങുകയാണ് ജാൻവി.
റിപ്പോർട്ടുകൾ അനുസരിച്ച്, 'Airbnb' എന്ന ഓൺലൈൻ മാർക്കറ്റ് പ്ലേസ് തങ്ങളുടെ പ്രോപ്പർട്ടി ലിസ്റ്റിൽ ഈ വീട് പട്ടികപ്പെടുത്തിയിട്ടുണ്ട്. ഇതിലൂടെ ആളുകൾ ഇപ്പോൾ ഈ വീട് വാടകയ്ക്ക് എടുക്കാം. എന്നാൽ, തിരഞ്ഞെടുത്ത 'Airbnb' ഉപയോക്താക്കൾക്ക് മാത്രമേ ചെന്നൈയിലെ ഈ മാളികയിൽ താമസിക്കാൻ അവസരം ലഭിക്കൂ.
2022-ൽ, വോഗ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തിൽ ജാന്‍വി ഈ വീട് ആരാധകരെ പരിചയപ്പെടുത്തിയിരുന്നു.
നിർമ്മാതാവ് ബോണി കപൂറുമായി വിവാഹിതയായ ശേഷം ശ്രീദേവി ആദ്യമായി വാങ്ങിയ വീടാണിത്. ലോകമെമ്പാടുമുള്ള ആമൂല്യമായ നിരവധി പുരാവസ്തുക്കളും പെയിൻ്റിംഗുകളും ഉൾക്കൊള്ളുന്നതാണ് ഈ വീട്. അറ്റകുറ്റപ്പണകൾക്കായി അടച്ചിട്ടിരുന്ന വീട്, ശ്രീദേവിയുടെ മരണശേഷം, 2022ൽ പുതുക്കിപ്പണിയുകയായിരുന്നു.
ജാൻവി കപൂർ അവസാനമായി അഭിനയിച്ച, 'മിസ്റ്റർ & മിസിസ് മഹി' മെയ് 31ന് റിലീസുചെയ്യാൻ തയ്യാറെടുക്കുകയാണ്. കൂടാതെ ജൂനിയർ എൻടിആർ, സെയ്ഫ് അലി ഖാൻ എന്നിവർക്കൊപ്പം, തെലുങ്കിലും താരം അരേങ്ങേറ്റം കുറിക്കുകയാണ്.
Read More Entertainment Stories Here
- ചേട്ടന്റെ സ്വപ്നം സഫലീകരിച്ച മഞ്ജു വാര്യർ
- 'പരം സുന്ദരി' പാടി മഞ്ജു; എയറിലാക്കി ആരാധകർ
- 'മോനോൻ' ജാതിപ്പേരല്ല, ഞാനിട്ടത്; അച്ഛന് ജാതിപ്പേര് ഇഷ്ടമല്ല: നിത്യ മേനോൻ
- കാഴ്ചയിൽ കലാരഞ്ജിനി, സംസാരത്തിൽ കൽപ്പന, ഭാവങ്ങളിൽ ഉർവശി തന്നെ: മൂന്നമ്മമാരെയും ഓർമിപ്പിക്കുന്ന മകൾ
- രംഗണ്ണന്റെ 'അർമാദം;' ആവേശത്തിലെ വീഡിയോ ഗാനം പുറത്തിറക്കി
- അഹാനയ്ക്കു മുന്നെ വിവാഹിതയാവാനൊരുങ്ങി ദിയ; വൈകാതെ മിസ്സിസ്സ് കണ്ണമ്മയാവുമെന്ന് വെളിപ്പെടുത്തൽ
- വീണ്ടും സോഷ്യൽ മീഡിയ കത്തിച്ച് മെഗാസ്റ്റാർ; ഇങ്ങേരു മമ്മൂട്ടി അല്ല, ഫയർ ആണ്
- കൊച്ചു കരഞ്ഞപ്പോൾ ആദ്യം വാഷ് ബേസിനിൽ ഇറക്കി, പിന്നെ ഫ്രിഡ്ജിൽ കേറ്റി: ഈ അപ്പനെ കൊണ്ട് തോറ്റെന്ന് എലിസബത്ത്
- ഇതാണ് ഫാമിലി പാക്ക് 'കരിങ്കാളിയല്ലേ;' വൈറൽ റീലൂമായി ആശാ ശരത്തും കുടുംബവും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.