scorecardresearch

ചേട്ടന്റെ സ്വപ്നം സഫലീകരിച്ച മഞ്ജു വാര്യർ

സൂപ്പർസ്റ്റാർ രജനീകാന്തിനെ നേരിൽകണ്ട സന്തോഷം പങ്കുവച്ച് നടൻ മധു വാര്യർ

സൂപ്പർസ്റ്റാർ രജനീകാന്തിനെ നേരിൽകണ്ട സന്തോഷം പങ്കുവച്ച് നടൻ മധു വാര്യർ

author-image
Entertainment Desk
New Update
Madhu Warrier | Manju Warrier | Rajinikant

ചിത്രം: ഇൻസ്റ്റഗ്രാം/ മധു വാര്യർ

നിരവധി ചിത്രങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതനായ നടനാണ് മധു വാര്യർ. തന്റെ ഇഷ്ട താരത്തെ നോരിൽ കാണാൻ അവസരം ലഭിച്ചതിന്റെ സന്തോഷം, താരം അടുത്തിടെ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചു. സൂപ്പർ സ്റ്റാർ രജനീകാന്തിനെയാണ് മധു ചെന്നൈയിലെത്തി കണ്ടത്. സൂപ്പർ സ്റ്റാറിനെ കാണാൻ പുറപ്പെടുന്നതും, ഒടുവിൽ താരത്തിനൊപ്പമുള്ള ചിത്രവും മധു വീഡിയോ രൂപത്തിൽ സോഷ്യൽ മീഡിയയിൽ പോസ്റ്റു ചെയ്തിട്ടുണ്ട്.

Advertisment

'സ്വപ്ന സാക്ഷാത്കാരം' എന്ന ക്യാപ്ഷനോടെയാണ് പോസ്റ്റു പങ്കുവച്ചത്. നടി മഞ്ജു വാരിയരാണ് സോഹോദരന്റെ സ്വപ്ന സാക്ഷാത്കരത്തിന് അവസരം ഒരുക്കിയത്. മഞ്ജു വാര്യരും രജനീകാന്തും ഒരുമിച്ച് അഭിനയിക്കുന്ന വേട്ടയന്റെ സെറ്റിലായിരുന്നു മധു വാരിയർ തന്റെ ഇഷ്ടതാരത്തെ നേരിട്ടുകാണുകയും ചിത്രമെടുക്കുകയും ചെയ്തത്.

സൂപ്പർസ്റ്റാറിനെ കാണാനായി വീട്ടിൽ നിന്ന് പുറപ്പെടുന്നതും, വിമാനത്തിലെയും കാറിലെയും തുടർന്നുള്ള യാത്രകളെല്ലാം ഉൾപ്പെടുത്തിയാണ് മധു വീഡിയോ പോസ്റ്റുചെയ്തത്. നിരവധി ആരാധകരാണ് വീഡിയോയിൽ കമന്റുകൾ പങ്കിടുന്നത്. ഗായകരായ നജീം, സയനോര, രഞ്ജിനി തുടങ്ങിയ താരങ്ങളും വീഡിയോയിൽ കമന്റ് ചെയ്തിട്ടുണ്ട്.

Advertisment

രജനീകാന്തിനൊപ്പം മഞ്ജു വാര്യർ, അമിതാഭ് ബച്ചൻ, റാണ ദഗുബാട്ടി, ഫഹദ് ഫാസിൽ, റിതിക സിങ്, ദുഷാര വിജയൻ തുടങ്ങി വൻ താരനിര അണിനിരക്കുന്ന ചിത്രമാണ് വേട്ടയൻ. ടിജെ ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ, പൊലീസ് വേഷത്തിലായിരിക്കും സൂപ്പർസ്റ്റാർ എത്തുന്നതെന്ന് നേരെത്തെ തന്നെ അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. യഥാർത്ഥ സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമ്മിക്കുന്ന ആക്ഷൻ ചിത്രമായിരിക്കും വേട്ടയൻ എന്നാണ് റിപ്പോർട്ട്. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന് സംഗീതം നൽകുന്നത്.

Read More Entertainment Stories Here

Manju Warrier Rajinikanth

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: