/indian-express-malayalam/media/media_files/1a4bUMeYjmdIIWNuvRUp.jpg)
Naseeruddin Shah
എയർപോർട്ടിലും പൊതുവേദികളിലുമെല്ലാം താരങ്ങളെ കണ്ടുമുട്ടുമ്പോൾ ആവേശത്തോടെ താരങ്ങൾക്കൊപ്പം സെൽഫിയെടുക്കാനായി ആരാധകർ ശ്രമിക്കുന്നതു പതിവു കാഴ്ചയാണ്. വെള്ളിയാഴ്ച ന്യൂഡൽഹി ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽ എത്തിയ 73കാരനായ നസറുദ്ദീൻ ഷായും അത്തരമൊരു സാഹചര്യത്തെ നേരിടേണ്ടി വന്നു. സെൽഫിയെടുക്കാനായി ആരാധകൻ സമീപിച്ചത്, നസറുദ്ദീൻ ഷായ്ക്ക് അത്ര പിടിച്ചില്ല.
"നിങ്ങൾ എൻ്റെ മാനസികാവസ്ഥയെ നശിപ്പിച്ചു. ഞാൻ പറഞ്ഞത് നിങ്ങൾക്ക് മനസ്സിലായില്ലേ" എന്ന് പറഞ്ഞ് ആരാധകരോട് തട്ടികയറുന്ന നസറുദ്ദീൻ ഷായുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. വളരെ അസ്വസ്ഥനായ നസറുദ്ദീൻ ഷായെ ആണ് വീഡിയോയിൽ കാണാനാവുക.
വ്യത്യസ്തമായ പ്രതികരണങ്ങളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. "അദ്ദേഹത്തിനു പ്രായമായതിന്റേതാണ് ഈ ദേഷ്യം, അയാളെ വെറുതെ വിടൂ," എന്നാണ് ഒരാൾ കമന്റ് ചെയ്തിരിക്കുന്നത്. "മോശമായ പെരുമാറ്റമാണിത്. വിനയാന്വിതനായിരിക്കാൻ പഠിക്കൂ," എന്നാണ് മറ്റൊരാളുടെ കമന്റ്.
Read More Entertainment Stories Here
- ആ സിനിമയില്‍ മമ്മൂട്ടിയുടെ മകളായി അഭിനയിക്കേണ്ടിയിരുന്നത് ഞാൻ: നിഷ ജോസ് കെ.മാണി
- ആ മുടിയൊന്നു കെട്ടി ബണ്ണിട്ടാൽ പഴയ ശ്രീദേവി തന്നെ: വൈറലായി മരിയ റോയിയുടെ വീഡിയോ
- വേദന കൊണ്ട് അവശയായ പേളി, സ്നേഹത്തോടെ തോളിൽ തട്ടി ആശ്വസിപ്പിക്കുന്ന നില; ഈ വീഡിയോ മനസ്സു നിറയ്ക്കും
- പിതാവ് ക്രിസ്ത്യൻ, അമ്മ സിഖ്, ഭാര്യ ഹിന്ദു, സഹോദരൻ ഇസ്ലാം വിശ്വാസി, വീട്ടിലിങ്ങനെയാണ് കാര്യങ്ങൾ: വിക്രാന്ത് മാസി
- വിട പറഞ്ഞത് ഷാരൂഖിന്റെ പ്രിയപ്പെട്ട ക്ലാസ്സ്മേറ്റ്
- ഈ മൊഞ്ചുള്ള വീടാണോ പോറ്റിയുടെ ക്ഷയിച്ച മനയായി മാറിയത്?: അമ്പരപ്പിക്കും ഈ മേക്കോവർ
- രാവിലെ പത്രം ഇട്ടിട്ട് ഒരാൾ പോകുന്നു; നോക്കിയപ്പോ, ഫഹദ് ഫാസിൽ!
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.