scorecardresearch

ശക്തമായ മഴയിൽ ആകാശത്തുനിന്ന് തങ്കക്കുടം വീണുകിട്ടി; ഇതെന്താപ്പ സംഭവം?

തങ്കക്കുടം വീണുകിട്ടിയെന്ന പോസ്റ്റുമായി ഇന്ദ്രജിത്തും വിജയ് ബാബുവും, ഒന്നും മനസിലാകാതെ ആരാധകർ

തങ്കക്കുടം വീണുകിട്ടിയെന്ന പോസ്റ്റുമായി ഇന്ദ്രജിത്തും വിജയ് ബാബുവും, ഒന്നും മനസിലാകാതെ ആരാധകർ

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Indrajith Sukumaran, Thanka Kudam

ചിത്രം: ഇൻസ്റ്റഗ്രാം/ ഇന്ദ്രജിത്ത്

'ശക്തമായ മഴയയിൽ ആകാശത്തുനിന്ന് തങ്കക്കുടം വീണുകിട്ടി' എന്ന തലക്കെട്ടോടെ നടൻ ഇന്ദ്രജിത്തും വിജയ് ബാബുവും പങ്കുവച്ച പത്രവാർത്തയുടെ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. സ്വർണ നിറത്തിലുള്ള കുടത്തിന്റെ ചിത്രവും പത്രകുറിപ്പിലുണ്ട്. "ഈ തങ്കകുടത്തിന്റെ ഉടമസ്ഥർ നാളെ വൈകിട്ട് 6 മണിക്കുള്ളിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു!!" എന്ന ക്യാപ്ഷനോടെയാണ് പോസ്റ്റ് പങ്കിട്ടിരിക്കുന്നത്.

Advertisment

അപ്രതീക്ഷിതമായി താരങ്ങളുടെ പോസ്റ്റിൽ വിചിത്രമായ പത്രവാർത്ത കണ്ട കൗതുകത്തിലാണ് ആരാധകർ. നിരവധി കമന്റുകളാണ് പോസ്റ്റിൽ ലഭിക്കുന്നത്. പുതിയ ചിത്രത്തിന്റെ പ്രൊമോഷനാകാം ഇതെന്നാണ് പലരുടെയും അനുമാനം. 

ആകാശത്ത് നിന്ന് വീണുകിട്ടിയ കുടത്തെ പറ്റിയുള്ള വാർത്ത​ ഇങ്ങനെ, "കാലാവസ്ഥ വ്യതിയാനം മൂലം ഇന്നലെ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലുമാണ് ഓർക്കാട്ടേരിയിലേക്ക് സ്വർണ്ണ നിറത്തിലുള്ള ഒരു കുടം വീണത്. എവിടെ നിന്നാണ് ഇത് വന്നതെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. സ്ഫോടക വസ്തുവല്ലെന്ന് ബോംബ് സ്ക്വാഡ് സ്ഥ‌ിതീകരിച്ചതിന് പിന്നാലെയാണ് പുരാവസ്തു വകുപ്പ് കുടം പരിശോധിച്ച് നൂറ്റാണ്ടുകൾ പഴക്കമുള്ള ഒരു കുടമാണ് ഇതെന്ന് കണ്ടെത്തിയത്.

വാർത്ത അറിഞ്ഞ ജനങ്ങളാകെ പരിഭ്രാന്തിയിലാണ്. അന്വേഷണത്തിൻ്റെ ഭാഗമായി നാളെ വൈകുന്നേരം 6 മണിക്കുള്ളിൽ ഉടമസ്ഥർ കുടം തങ്ങളുടേതാണെന്ന് തെളിയിക്കുന്ന മതിയായ രേഖകളോടെ ഓർക്കാട്ടേരി പോലീസ് ‌സ്റ്റേഷനിൽ എത്തേണ്ടതാണ്. ഇല്ലാത്തപക്ഷം പുരാവസ്‌തു വകുപ്പ് കുടത്തിന്റെ മൂല്യം നിശ്ചയിച്ചു സർക്കാരിലേക്ക് കണ്ടുകെട്ടുന്നതായിരിക്കും." 

Advertisment

നിരവധി രസകരമായ കമന്റുകളാണ് പോസ്റ്റിന് ലഭിക്കുന്നത്. "ലെ മുകളിലത്തെ നിലയിൽ താമസിക്കുന്ന അമ്മായി: ഇവിടെ കമഴ്ത്തിവച്ച കുടം കാണാനില്ലാലോ വാസുവേട്ടാ," "ഷാജി പാപ്പൻ്റെ തലയിൽ വീണ കുടം," തുടങ്ങിയവയാണ് ചില കമന്റുകൾ.

Read More Entertainment Stories Here

Indrajith Vijay Babu

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: