scorecardresearch

ഹ്രെഹാൻ റോഷന് അംഗീകാരം; സന്തോഷം പങ്കുവച്ച് സൂസേൻ ഖാനും ഹൃത്വിക് റോഷനും

സൂസേൻ-ഹൃത്വിക് ദമ്പതികളുടെ മൂത്ത മകനായ ഹ്രെഹാൻ റോഷന് കോളേജിൽ ലഭിച്ച അംഗീകാരത്തിന്റെ സന്തോഷം പങ്കുവയ്ക്കുകയാണ് താരങ്ങൾ

സൂസേൻ-ഹൃത്വിക് ദമ്പതികളുടെ മൂത്ത മകനായ ഹ്രെഹാൻ റോഷന് കോളേജിൽ ലഭിച്ച അംഗീകാരത്തിന്റെ സന്തോഷം പങ്കുവയ്ക്കുകയാണ് താരങ്ങൾ

author-image
Entertainment Desk
New Update
Hrithik Roshan and Sussanne Khan

സൂസേൻ ഖാനും ഹൃത്വിക് റോഷനും മക്കളോടൊപ്പം (ചിത്രം: ഇൻസ്റ്റഗ്രാം)

ബോളിവുഡ് താരം ഹൃത്വിക് റോഷന്റെയും മുൻഭാര്യ സൂസേൻ ഖാൻന്റെയും മൂത്ത മകനാണ് ഹ്രെഹാൻ റോഷൻ. കഴിഞ്ഞ ദിവസം ഹ്രെഹാന് യുഎസിലെ ബെർക്‌ലീ കോളേജ് ഓഫ് മ്യൂസിക്കിൽ നിന്ന് അംഗീകാരം ലഭിച്ചതിന്റെ സന്തോഷം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുകയാണ് സൂസേൻ ഖാൻ. മകനെക്കുറിച്ച് തനിക്ക് വളരെ അഭിമാനമുണ്ടെന്ന് പറഞ്ഞ സൂസേൻ, ഹ്രെഹാൻ പാട്ടുപാടുന്ന ചിത്രങ്ങളുൾപ്പെടെയുള്ള വീഡിയോയും പങ്കുവച്ചിട്ടുണ്ട്.

Advertisment

"2023 ഡിസംബർ 19.. ഹ്രെഹാന്, ബെർക്ലീ കോളേജ് ഓഫ് മ്യൂസിക്കിൽ നിന്ന് സ്കോളർഷിപ്പ് മെറിറ്റ് അവാർഡിനുള്ള അക്സപ്റ്റൻസ് ലെറ്റർ ലഭിച്ചു. അത് എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിവസമായിരുന്നു," സൂസേൻ എഴുതി. 

ഏക്താ കപൂർ, റിതേഷ് സിദ്ധ്വാനി, ബിപാഷ ബസു , ഓറി, സൊനാലി ബേന്ദ്ര തുടങ്ങിയ നിരവധി ബോളിവുഡ് താരങ്ങളാണ് കമന്റ് വിഭാഗത്തിൽ ഹ്രെഹാനെ അഭിനന്ദിച്ചത്. കൂടാതെ ഹൃത്വിക്കിന്റെ മുത്തച്ഛനായ രാകേഷ് റോഷനും കൊച്ചുമകനെ അഭിനന്ദിച്ച് കമന്റിൽ എത്തി. ബെർക്ലീ കോളേജും ഔദ്യോഗിക പേജിലൂടെ പോസ്റ്റു പങ്കുവച്ച്, ഹ്രെഹാന് ലഭിച്ച​ അംഗീകാരത്തെ അഭിനന്ദിച്ചിട്ടുണ്ട്. പോസ്റ്റിൽ മകനെ പ്രശംസിച്ച് ഹൃത്വികും കമന്റു ചെയ്തു.  

2000-ൽ ആയിരുന്നു ഹൃത്വിക്കിന്റെയും സുസേൻ ഖാൻന്റേ വിവാഹം. 13 വർഷങ്ങൾക്കു ശേഷം ഇരുവരും പിരിയുകയായിരുന്നു. വിവാഹബന്ധം വേർപ്പെടുത്തിയെങ്കിലും ജീവിതത്തിൽ പരസ്പരം നല്ല സൗഹൃദം കാത്തുസൂക്ഷിക്കുന്നവരാണ് ഇരുവരും. ഹ്രെഹാനെ കൂടാതെ ഹൃദാൻ എന്ന മറ്റൊരു ആൺകുട്ടിയും ഇരുവർക്കും ഉണ്ട്. 

Advertisment

Read More Entertainment Stories Here

Hrithik Roshan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: