/indian-express-malayalam/media/media_files/xycsLE2ZLDUOmaXTMWTX.jpg)
ഗുപ്തനെ വട്ടം ചുറ്റിച്ച മായാമോഹിനിയായ മോഹിനിവർമ്മയെന്ന കഥാപാത്രത്തെ ഹരികൃഷ്ണൻസ് എന്ന സിനിമ കണ്ടവരാരും മറക്കാൻ വഴിയില്ല. മോഹിനിവർമ്മയും കൂട്ടുകാരും വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. നടൻ യദുകൃഷ്ണൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു ചിത്രമാണ് ഇപ്പോൾ ഹരികൃഷ്ണൻസ് ഓർമകളെ വീണ്ടും സജീവമാക്കുന്നത്.
യദുകൃഷ്ണനൊപ്പം കുഞ്ചാക്കോ ബോബൻ, കൃഷ്ണ പ്രസാദ്, സുധീഷ് എന്നിവരെയും ചിത്രത്തിൽ കാണാം. താരസംഘടനയായ ‘അമ്മ‘യുടെ വാർഷിക ജനറൽ ബോഡി മീറ്റിങ്ങിനിടെ പകർത്തിയ ചിത്രമാണിത്. ‘ഗുപ്തന്റെ മോഹിനിവർമയും കൂട്ടുകാരും, ചിത്രം ഹരികൃഷ്ണൻസ്’ എന്ന അടിക്കുറിപ്പും ചിത്രത്തിനു യദു നൽകിയിട്ടുണ്ട്.
ഹരികൃഷ്ണൻസിൽ ഗുപ്തനെ കത്തുകളെഴുതി വ്യാമോഹിപ്പിക്കുന്ന മോഹിനിവർമ്മയായി എത്തിയത് കുഞ്ചാക്കോ ബോബനായിരുന്നു. സുധീഷും കൃഷ്ണപ്രസാദും യദുവുമായിരുന്നു ചാക്കോച്ചൻ അവതരിപ്പിച്ച കഥാപാത്രത്തിന്റെ സുഹൃത്തുക്കളായി എത്തിയത്.
Read More
- ഈ അടിപൊളി പാട്ട് ദേവദൂതനിൽ ഉള്ളതാണെന്ന് നിങ്ങൾക്കറിയാമോ?
- നാഗവല്ലിയല്ലേ ആ മിന്നിമാഞ്ഞു പോയത്?; വൈറലായി വീഡിയോ
- ചേട്ടനെ ടോർച്ചർ ചെയ്യുമ്പോൾ വലിയ സന്തോഷമാണെന്ന് ധനുഷ്: ഇത് ചിന്നതമ്പിയുടെ മധുരപ്രതികാരമെന്ന് ആരാധകർ
- പ്രിയപ്പെട്ട അയൽക്കാരന്റെ വീട്ടിലെ കല്യാണത്തിന് കുടുംബസമേതം എത്തി മമ്മൂട്ടി; വീഡിയോ
- അർമാനും രണ്ടാം ഭാര്യയും ബിഗ് ബോസ് വീട്ടിൽ: വിവാഹ മോചനം പ്രഖ്യാപിച്ച് ഒന്നാം ഭാര്യ പായൽ
- കോടിക്കണക്കിന് ആരാധകരുള്ള താരം, യുവാക്കളുടെ ആവേശം; ആളെ മനസ്സിലായോ?
- കഷ്ടപ്പാടുകളിലേക്ക് ഭാഗ്യദേവതയായി അവൾ എത്തിയപ്പോൾ; മാറിമറിഞ്ഞത് ബാബുവിന്റെ ജീവിതം
- 'സ്വപ്നം യാഥാർത്ഥ്യമായി, ദൈവത്തിന് നന്ദി'; മകൾ മീനാക്ഷി ഡോക്ടറായതിന്റെ സന്തോഷം പങ്കുവെച്ച് ദിലീപ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.