scorecardresearch

ഈ അടിപൊളി പാട്ട് ദേവദൂതനിൽ ഉള്ളതാണെന്ന് നിങ്ങൾക്കറിയാമോ?

ദേവദൂതനു വേണ്ടി വിദ്യാസാഗർ ഒരുക്കിയ ഈ ഗാനം നിങ്ങൾ കേട്ടിട്ടുണ്ടോ?

ദേവദൂതനു വേണ്ടി വിദ്യാസാഗർ ഒരുക്കിയ ഈ ഗാനം നിങ്ങൾ കേട്ടിട്ടുണ്ടോ?

author-image
Entertainment Desk
New Update
Devadoothan Mathapoothiri Penkutti

24 വർഷങ്ങൾക്കു ശേഷം മോഹൻലാലിന്റെ ക്ലാസിക് റൊമാൻസ് ചിത്രം ദേവദൂതൻ വെള്ളിയാഴ്ച തിയേറ്ററുകളിലേക്ക് എത്തുകയാണ്. പ്രേക്ഷകരുടെ മനസ്സിലിടം പിടിച്ച വിശാൽ കൃഷ്ണമൂർത്തിയേയും മഹേശ്വരിനെയും അലീനയേയും സംഗീത വിസ്മയവുമെല്ലാം വീണ്ടുമൊരിക്കൽ കൂടി ബിഗ് സ്ക്രീനിൽ കാണാൻ കാത്തിരിക്കുകയാണ്  സിനിമാപ്രേമികൾ.

സോഷ്യൽ മീഡിയയിലെങ്ങും ദേവദൂതനുമായി ബന്ധപ്പെട്ട വിശേഷങ്ങളും റീലുകളുമൊക്കെ നിറയുകയാണ്. ചിത്രത്തിലെ ഹിറ്റ് പാട്ടുകളും വീണ്ടും സിനിമാപ്രേമികളുടെ പ്ലേ ലിസ്റ്റിൽ ലൂപ്പിൽ ഓടികൊണ്ടിരിക്കുകയാണ്.

 പൂവേ പൂവേ പാലപ്പൂവേ, കരളേ നിൻ കൈപിടിച്ചാൽ, എൻ ജീവനേ എങ്ങാണു നീ തുടങ്ങിയ ഗാനങ്ങളെല്ലാം ഇതിനകം തന്നെ സംഗീത പ്രേമികളുടെ ഹൃദയം കവർന്നവയാണ്. എന്നാൽ ദേവദൂതനു വേണ്ടി മറ്റൊരു ഗാനം കൂടി വിദ്യാസാഗർ ഒരുക്കിയിരുന്നു, 'മത്താപ്പൂത്തിരി പെൺകുട്ടീ പത്തരമാറ്റിൻ പൊൻ കട്ടീ കണ്ണടച്ച് പാൽ കുടിക്കും രാക്കുറിഞ്ഞീ തേൻ കട്ടീ' എന്നു തുടങ്ങുന്ന ഗാനം.  എന്നാൽ ആ ഗാനം ചിത്രത്തിൽ ഉൾപ്പെടുത്തിയിരുന്നില്ല. ദേവദൂതന്റെ ഓഡിയോ കാസറ്റിൽ ഈ ചിത്രം ഉൾപ്പെടുത്തുകയും ചെയ്തു. 

Advertisment



കൈതപ്രം എഴുതിയ വരികൾക്ക് വിദ്യാസാഗർ സംഗീതം നൽകിയപ്പോൾ ഈ ഗാനം ആലപിച്ചത് എം ജി ശ്രീകുമാറും സുജാത മോഹനും ചേർന്നാണ്. 

സിബി മലയിൽ സംവിധാനം ചെയ്ത ദേവദൂതൻ മികച്ച 4K ദൃശ്യ നിലവാരത്തിലും, ശബ്ദത്തിലുമാണ് തിയേറ്ററുകളിലെത്തുക. റീ മാസ്റ്റേർഡ് & റീ എഡിറ്റഡ് പതിപ്പാണ്  തിയേറ്ററുകളിൽ എത്തുക. രഘുനാഥ് പലേരിയാണ് സിനിമയുടെ തിരക്കഥാകൃത്ത്. 

Read More

Advertisment

Music Mohanlal

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: