scorecardresearch

GOAT box office collection: 'ഗോട്ടി'നെ തുണച്ച് വാരാന്ത്യം; ബോക്സ് ഓഫീസിൽ കുതിപ്പ്

GOAT box office collection Day 4 early report: മികച്ച തുടക്കം ലഭിച്ചെങ്കിലും, 42 ശതമാനം ഇടിവാണ് രണ്ടാം ദിനം ബോക്സ് ഓഫീസ് വരുമാനത്തിൽ രേഖപ്പെടുത്തിയത്

GOAT box office collection Day 4 early report: മികച്ച തുടക്കം ലഭിച്ചെങ്കിലും, 42 ശതമാനം ഇടിവാണ് രണ്ടാം ദിനം ബോക്സ് ഓഫീസ് വരുമാനത്തിൽ രേഖപ്പെടുത്തിയത്

author-image
Entertainment Desk
New Update
actors

GOAT box office collection

വിജയ്‌യെ നായകനാക്കി, വെങ്കിട് പ്രഭു സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് 'ദി ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം' (ഗോട്ട്). വ്യാഴാഴ്ച തിയേറ്ററിലെത്തിയ ചിത്രം മികച്ച കളക്ഷനാണ് ബോക്സ് ഓഫീസിൽ നേടുന്നത്. 44 കോടി രൂപയാണ് ഗോട്ടിന്റെ ഇന്ത്യയിലെ ആദ്യദിന കളക്ഷൻ.

Advertisment

സമ്മിശ്ര പ്രതികരണം ലഭിക്കുന്ന ചിത്രത്തിന് മികച്ച തുടക്കം ലഭിച്ചെങ്കിലും, വരുമാനത്തിൽ 42 ശതമാനം ഇടിവാണ് രണ്ടാം ദിനം രേഖപ്പെടുത്തിയത്. അതേസമയം, 33.5 കോടി രൂപയുടെ കളക്ഷനോടെ വാരാന്ത്യം ചിത്രത്തിന് തുണയായി. ശനിയാഴ്ച മികച്ച കളക്ഷൻ നേടിയ ചിത്രത്തിന്റെ വരുമാനത്തിൽ ഞായറാഴ്ചയും കാര്യമായ നേട്ടമുണ്ടാകുമെന്നാണ് പ്രതീക്ഷ. 

ഞായറാഴ്ച വൈകീട്ട് 5 വരെ ചിത്രം, 14.1 കോടി രൂപ ഇന്ത്യയിൽ നിന്നു നേടിയിട്ടുണ്ടെന്നാണ് ഇൻഡസ്ട്രി ട്രാക്കറായ സാക്നിൽക് റിപ്പോർട്ട് ചെയ്യുന്നത്. നൈറ്റ് ഷോകളിൽ നിന്ന് കാര്യമായ വരുമാനമുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. റിലീസായി മൂന്നു ദിവസം പിന്നിടുമ്പോൾ, 117. 71 കോടി രൂപയാണ് ചിത്രത്തിന്റെ ഇന്ത്യയിലെ ആകെ കളക്ഷൻ. വലിയ ചിത്രങ്ങളൊന്നും റിലീസിനില്ലാത്തതിനാൽ അടുത്ത രണ്ടാഴ്ചകളിൽ ഗോട്ടിന് കാര്യമായ നേട്ടം തമിഴ്നാട്ടിൽ ഉണ്ടാക്കാനാകുമെന്നാണ് റിപ്പോർട്ട്.

വിജയ്ക്കൊപ്പം പ്രശാന്ത്, പ്രഭുദേവ, ജയറാം, അജ്മൽ അമീർ, മോഹൻ, യോഗി ബാബു, വിടിവി ഗണേഷ്, സ്നേഹ, ലൈല, വൈഭവ്, പ്രേംജി അമരൻ, അരവിന്ദ്, അജയ് രാജ്, പാർവതി നായർ, കോമൾ ശർമ്മ, യുഗേന്ദ്രൻ, അഭ്യുക്ത മണികണ്ഠൻ, അഞ്ജന കിർത്തി, ഗഞ്ചാ കറുപ്പ് തുടങ്ങി വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. യുവന്‍ ശങ്കര്‍ രാജയാണ് ഗോട്ടിനായി സംഗീതം ഒരുക്കിയിരിക്കുന്നത്. ക്യാമറ സിദ്ധാർത്ഥ നൂനി, വെങ്കട് രാജേൻ എഡിറ്റിങ്, ദിലീപ് സുബ്ബരായൻ ആക്ഷൻ എന്നിവ കൈകാര്യം ചെയ്യുന്നു.

Read More

Advertisment
Actor Vijay Box Office

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: