scorecardresearch

എമ്പുരാൻ 30 ദിവസം കൊണ്ട് നേടിയത് 325 കോടി; സന്തോഷം പങ്കിട്ട് പൃഥ്വിരാജ്

"ചരിത്രത്തിൽ കൊത്തിവച്ച ഒരു സിനിമാറ്റിക് നിമിഷം. നിങ്ങൾക്കൊപ്പമാണ് ഞങ്ങൾ അത് സ്വപ്നം കണ്ടത്, നിങ്ങൾക്കൊപ്പമാണ് ഞങ്ങൾ അത് നിർമ്മിച്ചത്," എമ്പുരാൻ നേട്ടത്തിൽ സന്തോഷം പങ്കുവച്ച് പൃഥ്വിരാജ്

"ചരിത്രത്തിൽ കൊത്തിവച്ച ഒരു സിനിമാറ്റിക് നിമിഷം. നിങ്ങൾക്കൊപ്പമാണ് ഞങ്ങൾ അത് സ്വപ്നം കണ്ടത്, നിങ്ങൾക്കൊപ്പമാണ് ഞങ്ങൾ അത് നിർമ്മിച്ചത്," എമ്പുരാൻ നേട്ടത്തിൽ സന്തോഷം പങ്കുവച്ച് പൃഥ്വിരാജ്

author-image
Entertainment Desk
New Update
Empuraan 30 days box office collection

മലയാള സിനിമയ്ക്ക് പുതിയൊരു നാഴികക്കല്ല് സമ്മാനിച്ചിക്കുകയാണ് എമ്പുരാൻ. 30 ദിവസം കൊണ്ട് 325 കോടി സ്വന്തമാക്കി മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റായി മാറിയിരിക്കുകയാണ് ചിത്രം. പൃഥ്വിരാജ് തന്നെയാണ് ഈ ചരിത്രനേട്ടം സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്.

Advertisment

"ചരിത്രത്തിൽ കൊത്തിവച്ച ഒരു സിനിമാറ്റിക് നിമിഷം. നിങ്ങൾക്കൊപ്പമാണ് ഞങ്ങൾ അത് സ്വപ്നം കണ്ടത്, നിങ്ങൾക്കൊപ്പമാണ് ഞങ്ങൾ അത് നിർമ്മിച്ചത്. മലയാള സിനിമ ഇന്ന് കൂടുതൽ തിളക്കത്തോടെ തിളങ്ങുന്നു- ഒരുമിച്ച്," എന്നാണ് പൃഥ്വി കുറിച്ചത്. 

മോഹൻലാൽ, ഗോകുലം ഗോപാലൻ, ആന്റണി പെരുമ്പാവൂർ, മുരളി ഗോപി എന്നിവർക്കൊപ്പം നിൽക്കുന്ന ചിത്രം അടങ്ങിയ പോസ്റ്ററാണ് പൃഥ്വിരാജ് ഷെയർ ചെയ്തിരിക്കുന്നത്. 

Advertisment

മോഹൻലാൽ- പൃഥ്വിരാജ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ 'എമ്പുരാൻ' നിരവധി വിവാദങ്ങളെ മറികടന്നാണ് ഈ സ്വപ്നനേട്ടം കയ്യെത്തി തൊട്ടത്.  ചിത്രത്തിലെ ​ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട രം​ഗങ്ങളിൽ വലിയ വിവാദം ഉയർന്നിരുന്നു.​ ഇതിനു പിന്നാലെ ചിത്രത്തിലെ ആ രംഗങ്ങൾ നീക്കം ചെയ്ത് റീ- എഡിറ്റഡ് പതിപ്പാണ് പ്രദർശനത്തിനെത്തിയത്. 

ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാനിൽ മോഹന്‍ലാലിനൊപ്പം പൃഥ്വിരാജ്, മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരന്‍, സുരാജ് വെഞ്ഞാറമൂട്, ജെറോം ഫ്ലിന്‍, ബൈജു, സായ്കുമാര്‍, ആന്‍ഡ്രിയ ടിവാടര്‍, അഭിമന്യു സിങ്, സാനിയ അയ്യപ്പന്‍, ഫാസില്‍, സച്ചിന്‍ ഖേഡ്കര്‍, നൈല ഉഷ, ജിജു ജോണ്‍, നന്ദു, മുരുകന്‍ മാര്‍ട്ടിന്‍, ശിവജി ഗുരുവായൂര്‍, മണിക്കുട്ടന്‍, അനീഷ് ജി. മേനോന്‍, ശിവദ, അലക്സ് ഒനീല്‍, എറിക് എബണി, കാര്‍ത്തികേയ ദേവ്, മിഹയേല് നോവിക്കോവ്, കിഷോര്‍, സുകാന്ത്, ബെഹ്‌സാദ് ഖാന്‍, നിഖാത് ഖാന്‍, സത്യജിത് ശര്‍മ, നയന്‍ ഭട്ട്, ശുഭാംഗി, ജൈസ് ജോസ് തുടങ്ങി വലിയൊരു താരനിര തന്നെ അണിനിരന്നു. 

അതേസമയം, ചിത്രത്തിന്റെ ഒടിടി റിലീസ് തീയതി ഇതിനകം തന്നെ പ്രഖ്യാപിക്കപ്പെട്ടു കഴിഞ്ഞു. ഏപ്രിൽ 24 മുതൽ ചിത്രം ജിയോ ഹോട്ട്സ്റ്റാറിൽ ലഭ്യമാകും. 

Read More

Empuraan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: