/indian-express-malayalam/media/media_files/2025/03/10/xHHECID2iLcInqU3Zrq2.jpg)
അന്തരിച്ച മിമിക്രി ആർട്ടിസ്റ്റ് കൊല്ലം സുധിയുടെ ഭാര്യയായ രേണു സുധി സമൂഹമാധ്യമങ്ങളിലും ഏറെ സജീവമാണ്. അടുത്തിടെ ഒരു റൊമാന്റിക് റീലിൽ പ്രത്യക്ഷപ്പെട്ടതിനെ തുടർന്ന് സോഷ്യൽ മീഡിയയുടെ കടുത്ത വിമർശനങ്ങൾ രേണു സുധി ഏറ്റു വാങ്ങേണ്ടി വന്നിരുന്നു.
കഴിഞ്ഞ ദിവസം വിവാഹവേഷത്തിൽ നിൽക്കുന്ന രേണു സുധിയുടെ ഒരു ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഡോ. മനു ഗോപിനാഥനായിരുന്നു വരന്റെ വേഷത്തിൽ രേണുവിനൊപ്പം ചിത്രത്തിലുണ്ടായിരുന്നത്. ഇരുവരും വിവാഹിതരായോ എന്ന് സോഷ്യൽ മീഡിയയിൽ പലരും സംശയം ഉന്നയിച്ചിരുന്നു.
ചിത്രത്തിനു പിന്നിലെ സത്യാവസ്ഥ തുറന്നു പറയുകയാണ് ഡോ. മനു ഗോപിനാഥൻ. ആ ചിത്രങ്ങൾ ഒരു ഫോട്ടോഷൂട്ടിൽ നിന്നുള്ളതാണെന്നും ഒരു ബ്യൂട്ടി ക്ലിനിക്കിന് വേണ്ടി താനും രേണുവും അഭിനയിച്ച പരസ്യചിത്രമാണ് അതെന്നുമാണ് മനു പറയുന്നത്.
രേണു സുധി ഇപ്പോൾ പ്രശസ്തയാണെന്നും രേണുവിനൊപ്പം ഫോട്ടോ ഷൂട്ട് ചെയ്താൽ വൈറലാകും എന്നുള്ളതുകൊണ്ടാണ് രേണുവിനെ കാസ്റ്റ് ചെയ്തത് എന്നും മനു കൂട്ടിച്ചേർത്തു. ആദ്യം ഫോട്ടോഷൂട്ട് പ്ലാൻ ചെയ്തിരുന്നത് നടിയും അവതാരകയുമായ അനുമോൾക്ക് ഒപ്പമായിരുന്നുവെന്നും എന്നാൽ അനുമോൾ പിന്മാറിയപ്പോഴാണ് രേണുവിനെ സമീപിച്ചതെന്നും മനു കൂട്ടിച്ചേർത്തു. ആയുർവേദ ഡോക്ടറും സൈക്കോളജി കൺസൾട്ടന്റുമാണ് ഡോ. മനു.
"വൈറൽ ഫോട്ടോഷൂട്ടുകളുടെ രാജകുമാരനും റീൽസുകളുടെ രാജകുമാരിയും ഒരുമിച്ചു.
രാജകുമാരന്റെ കൈകളിലേക്ക് പറന്നിറങ്ങിയ മാലാഖ. ഇനി അവൾ സുരക്ഷിതയായി എന്നോടൊപ്പം ഇരിക്കട്ടെ. ഇത് ഞങ്ങളുടെ പ്രണയം തുളുമ്പുന്ന കുറച്ച് നല്ല ചിത്രങ്ങളാണ്.ഈ ചിത്രങ്ങൾ കാണുമ്പോൾ നിങ്ങൾക്ക് ഒരുപാട് സംശയങ്ങൾ ഉണ്ടാകും എന്ന് ഞങ്ങൾക്ക് രണ്ടുപേർക്കും അറിയാം. ഈ ചിത്രങ്ങളുടെ സത്യാവസ്ഥ എന്താണെന്ന് അറിയാൻ ഇതേ തുടർന്നുവരുന്ന ഞങ്ങളുടെ ചാനൽ ഇന്റർവ്യൂ നിങ്ങൾ കണ്ടാൽ മതി. നിങ്ങളുടെ എല്ലാ ചോദ്യങ്ങൾക്കും ഉള്ള മറുപടി അവിടെ നിങ്ങൾക്ക് ലഭിക്കുന്നതായിരിക്കും. നിങ്ങളുടെ സ്നേഹവും പ്രാർത്ഥനയും അനുഗ്രഹവും സപ്പോർട്ടും തുടർന്നും ഞങ്ങളോടൊപ്പം ഉണ്ടാകും എന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു... ഞങ്ങളുടെ നല്ല ദിവസത്തിന് ഒപ്പം നിന്നവർക്കൊക്കെ ഒരായിരം നന്ദി. രാജകുമാരന്റെയും രാജകുമാരിയുടെയും ജീവിതയാത്ര ഇവിടെ തുടരുന്നു," എന്ന അടിക്കുറിപ്പോടെയായിരുന്നു ഫോട്ടോഷൂട്ടിൽ നിന്നുള്ള ചിത്രങ്ങൾ ഡോ. മനുഗോപിനാഥ് സോഷ്യൽ മീഡിയയിൽ കുറിച്ചത്.
Read More
- നടി അഭിനയ വിവാഹിതയാകുന്നു; വിവാഹം ഏപ്രിലിൽ
- കാർത്തിക മുതൽ വിന്ദുജ വരെ; ഒത്തുകൂടി പ്രിയനായികമാർ
- Ponman & Oru Jaathi Jathakam OTT: പൊന്മാനും ഒരു ജാതി ജാതകവും എവിടെ കാണാം?
- Dragon OTT: ബോക്സ് ഓഫീസിൽ 127 കോടി; ഡ്രാഗൺ ഇനി ഒടിടിയിലേക്ക്
- Ponman OTT: പൊൻമാൻ ഒടിടിയിലേക്ക്; സ്ട്രീമിങ് തീയതി പുറത്ത്
- New OTT Release: ഈ ആഴ്ച ഒടിടിയിലെത്തിയ 9 മലയാളചിത്രങ്ങൾ
- കഷ്ടപ്പാടുകളിലേക്ക് ഭാഗ്യദേവതയായി അവൾ എത്തിയപ്പോൾ; മാറിമറിഞ്ഞത് ബാബുവിന്റെ ജീവിതം
- അപ്പന്റെ സ്വപ്നം സഫലമാക്കിയ മകൻ; അമ്മയുടെ കയ്യിലിരിക്കുന്ന ഈ കൊച്ചുമിടുക്കൻ മലയാളത്തിന്റെ പ്രിയനടനാണ്
- തിയേറ്ററിൽ ആളില്ലെങ്കിലും പുറത്ത് ഹൗസ്ഫുൾ ബോർഡ്; കണക്കുകൾ പെരുപ്പിച്ച് കാണിക്കുന്ന നിർമാതാക്കളും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.