/indian-express-malayalam/media/media_files/2025/03/09/pmY2FcwwkIQELoL6CPLX.jpg)
Dragon Ott Date, Platform
Dragon Ott Release Date, Platform: പ്രദീപ് രംഗനാഥനെ നായകനാക്കി അശ്വത് മാരിമുത്തു രചനയും സംവിധാനം നിർവഹിച്ച ഏറ്റവും പുതിയ തമിഴ് ചിത്രമാണ് ഡ്രാഗൺ'. ബ്ലോക്ബസ്റ്റർ വിജയംനേടി ചിത്രം പ്രദർശനം തുടരുകയാണ്. റിപ്പോർട്ടുകൾ അനുസരിച്ച് 127 കോടിയിലധികം രൂപയാണ് ചിത്രം ബോക്സ് ഓഫീസിൽ നേടിയത്.
'ലവ് ടുഡേ' എന്ന ചിത്രത്തിനു ശേഷം പ്രദീപ് രംഗനാഥൻ നായകനാകുന്ന ചിത്രത്തിൽ അനുപമ പരമേശ്വരനാണ് നായികയായെത്തുന്നത്. കയദു ലോഹർ, മിഷ്കിൻ, ഗൗതം വാസുദേവ് മേനോൻ, ജോർജ് മരിയൻ, കെ.എസ് രവികുമാർ, വി.ജെ സിന്ധു, ഇന്ദുമതി എന്നിവരും ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളായെത്തുന്നുണ്ട്.
വിജയ് നായകനായ ഗോട്ടിനു ശേഷം എജിഎസ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ കൽപ്പാത്തി എസ്. അഘോരം, കൽപ്പാത്തി എസ്. ഗണേഷ്, കൽപ്പാത്തി എസ്. സുരേഷ് എന്നിവർ ചേർന്നാണ് ഡ്രാഗൺ നിർമ്മിച്ചിരിക്കുന്നത്. ലിയോണ്‍ ജെയിംസ് സംഗീതം, നികേത് ബൊമ്മി ഛായാഗ്രഹണം എന്നിവ നിർവഹിക്കുന്നു.
Dragon Ott: ഡ്രാഗൺ ഒടിടി
നെറ്റ്ഫ്ലിക്സിലൂടെ ഡ്രാഗൺ ഒടിടിയിലെത്തുമെന്നാണ് റിപ്പോർട്ടുകൾ. മാർച്ച് 28ന് ചിത്രം സ്ട്രീമിങ് ആരംഭിക്കുമെന്നാണ് വിവരം. അതേസമയം, ഒടിടി റിലീസുമായി ബന്ധപ്പെട്ട് ഔദ്യോഗിക സ്ഥരീകരണം വന്നിട്ടില്ല.
Read More
- Ponman OTT: പൊൻമാൻ ഒടിടിയിലേക്ക്; സ്ട്രീമിങ് തീയതി പുറത്ത്
- New OTT Release: ഈ ആഴ്ച ഒടിടിയിലെത്തിയ 9 മലയാളചിത്രങ്ങൾ
- കഷ്ടപ്പാടുകളിലേക്ക് ഭാഗ്യദേവതയായി അവൾ എത്തിയപ്പോൾ; മാറിമറിഞ്ഞത് ബാബുവിന്റെ ജീവിതം
- അപ്പന്റെ സ്വപ്നം സഫലമാക്കിയ മകൻ; അമ്മയുടെ കയ്യിലിരിക്കുന്ന ഈ കൊച്ചുമിടുക്കൻ മലയാളത്തിന്റെ പ്രിയനടനാണ്
- തിയേറ്ററിൽ ആളില്ലെങ്കിലും പുറത്ത് ഹൗസ്ഫുൾ ബോർഡ്; കണക്കുകൾ പെരുപ്പിച്ച് കാണിക്കുന്ന നിർമാതാക്കളും
- വിവാഹം മുടങ്ങി, എനിക്ക് നഷ്ടമായത് ലക്ഷങ്ങൾ; വെളിപ്പെടുത്തി ബിഗ് ബോസ് താരം ജിന്റോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.