/indian-express-malayalam/media/media_files/2025/03/10/pbEmD1lunUXEgVjtPhTP.jpg)
ലവ്ലീസ് ഓഫ് ട്രിവാൻഡം
/indian-express-malayalam/media/media_files/2025/03/10/sona-nair-manju-pillai-praveena-971054.jpg)
മലയാള സിനിമയിലും തമിഴകത്തുമെല്ലാം ധാരാളം താര കൂട്ടായ്മകൾ സജീവമായിട്ടുണ്ട്. ചെന്നൈയിൽ നിന്നും ഇടയ്ക്കിടയ്ക്ക് എയ്റ്റീസ് നായികമാരുടെ ഒത്തുച്ചേരലിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടാറുണ്ട്. പ്രിയ നായികമാരെ ഒന്നിച്ചു കാണാൻ ആരാധകർക്കും ഏറെ താൽപ്പര്യമാണ്.
/indian-express-malayalam/media/media_files/2025/03/10/sona-nair-manju-pillai-praveena-5-815485.jpg)
ഇവിടെ കേരളത്തിൽ, തിരുവനന്തപുരത്തും അത്തരത്തിലൊരു താരകൂട്ടായ്മയുണ്ട്. തിരുവനന്തപുരത്ത് താമസമാക്കിയ ഒരുപറ്റം നടിമാരുടെ സൗഹൃദവും ഇടയ്ക്കിടെയുള്ള ഒത്തുചേരലുകളും പലപ്പോഴും ശ്രദ്ധ നേടാറുണ്ട്. ലോട്ട് (ലവ്ലീസ് ഓഫ് ട്രിവാൻഡം) എന്നാണ് ഈ ചങ്ങാതികൂട്ടം അവരുടെ കൂട്ടായ്മയ്ക്ക് പേരു നൽകിയിരിക്കുന്നത്.
/indian-express-malayalam/media/media_files/2025/03/10/sona-nair-manju-pillai-praveena-6-368858.jpg)
വിമൻസ് ഡേ ആഘോഷിക്കാനായി കോവളത്തെ ഹോട്ടലിൽ ഒന്നിച്ചു കൂടിയതിന്റെ ചിത്രങ്ങൾ പങ്കിട്ടിരിക്കുകയാണ് നടിമാർ ഇപ്പോൾ. ഈ കൂട്ടായ്മയുടെ രണ്ടാം വാർഷിക ആഘോഷം കൂടിയായിരുന്നു ഈ ഒത്തുച്ചേരൽ.
/indian-express-malayalam/media/media_files/2025/03/10/sona-nair-manju-pillai-praveena-3-492761.jpg)
കാർത്തിക, മേനക, വിന്ദുജ മേനോൻ, രാധ, ശ്രീലക്ഷ്മി, ജലക, പ്രവീണ, മഞ്ജു പിള്ള, സോന നായർ എന്നിവരെല്ലാം വിമൻസ് ഡേ ആഘോഷത്തിനായി എത്തിയിരുന്നു.
/indian-express-malayalam/media/media_files/2025/03/10/sona-nair-manju-pillai-praveena-2-100571.jpg)
മുൻപും ഈ പ്രിയ നായികമാർ ഒത്തുച്ചേരലിന്റെ ചിത്രങ്ങൾ ഷെയർ ചെയ്തിരുന്നു. അന്ന് അംബിക, ചിപ്പി എന്നിവർ കൂടി ഇവർക്കൊപ്പം ഉണ്ടായിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.