scorecardresearch

350, 250 കോടിയുടെ ചിത്രങ്ങൾ തകർന്നടിഞ്ഞിട്ടും ആക്ഷൻ ത്രില്ലറുകൾ മാറ്റിപ്പിടിക്കാതെ ബോളിവുഡ്

ആക്ഷൻ ചിത്രങ്ങൾ തുടർ പരാജയം നേരിട്ടപ്പോൾ കോമഡി- റൊമാന്റിക് ജോണറിലുള്ള ചിത്രങ്ങളുടെ അപ്രതീക്ഷിത വിജയങ്ങൾക്കാണ് ബോളിവുഡ് സാക്ഷിയായത്

ആക്ഷൻ ചിത്രങ്ങൾ തുടർ പരാജയം നേരിട്ടപ്പോൾ കോമഡി- റൊമാന്റിക് ജോണറിലുള്ള ചിത്രങ്ങളുടെ അപ്രതീക്ഷിത വിജയങ്ങൾക്കാണ് ബോളിവുഡ് സാക്ഷിയായത്

author-image
Entertainment Desk
New Update
Bollywood | Latest Action Movies

ചിത്രം:​ ഇൻസ്റ്റഗ്രാം

യോദ്ധ, ബഡേ മിയാൻ ഛോട്ടേ മിയാൻ, മൈതാൻ തുടങ്ങി വൻ പ്രതീക്ഷയുമായെത്തിയ നിരവധി ചിത്രങ്ങളാണ് ബോളിവുഡിൽ ഈ വർഷം തകർന്നടിഞ്ഞത്. പ്രേക്ഷകരെ ആവേശം കൊള്ളിക്കാൻ ആക്ഷൻ സിനിമകൾക്ക് സാധിക്കാതെ വരുമ്പോഴും റൊമാന്റിക്, കോമഡി ചിത്രങ്ങൾ മികച്ച പ്രതികരണമാണ് തിയേറ്ററുകളിൽ നേടുന്നത്.

Advertisment

അക്ഷയ് കുമാർ, ടൈഗർ ഷ്‌റോഫ്, സിദ്ധാർത്ഥ് മൽഹോത്ര തുടങ്ങിയ വമ്പൻ താരങ്ങളുടെ ആക്ഷൻ ചിത്രങ്ങളെ പിന്തള്ളി മഡ്ഗാവ് എക്‌സ്‌പ്രസ്, ക്രൂ, ദോ ഔർ ദോ പ്യാർ തുടങ്ങിയ ചിത്രങ്ങൾ ഈ വർഷത്തെ സർപ്രൈസ് ഹിറ്റുകളായി.

2023ൽ പ്രേക്ഷകരെ തിയേറ്ററിലെത്തിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചത് ആക്ഷൻ ചിത്രങ്ങളായിരുന്നു. ഷാരൂഖ് ഖാൻ്റെ പത്താനും ജവാനും 1,000 കോടി വീതം നേടി കഴിഞ്ഞ വർഷത്തെ ബ്ലോക്ക്ബസ്റ്ററുകളായി. രൺബീർ കപൂറിൻ്റെ അനിമൽ 900 കോടിയും സൽമാൻ ഖാൻ്റെ ടൈഗർ-3 450 കോടിയും കളക്ഷൻ നേടി. 

പത്താൻ പുറത്തിറങ്ങി കൃത്യം ഒരു വർഷത്തിന് ശേഷം, പത്താനിൽ നായികയായ ദീപിക പദുക്കോണിനൊപ്പം ഹൃത്വിക് റോഷന്റെ ഫൈറ്റർ തിയേറ്ററിലെത്തി. എന്നാൽ, 1,000 കോടി എന്ന മാജിക് പുനസൃഷ്ടിക്കാൻ ചിത്രത്തിനായില്ല. ഭേതപ്പെട്ട പ്രകടനം കാഴ്ചവച്ച സിനിമ 350 കോടിയേളം കളക്ഷൻ നേടി. 

Advertisment

ഈ വർഷം ഏറ്റവും കൂടുതൽ കൊട്ടിഘോഷിക്കപ്പെട്ട ചിത്രങ്ങളായിരുന്നു, 350 കോടി ബഡ്ജറ്റിലെത്തിയ അക്ഷയ്- ടൈഗർ കോമ്പോ 'ബഡേ മിയാൻ ഛോട്ടേ മിയാൻ', അജയ് ദേവ്ഗണിന്റെ മൈതാൻ, സിദ്ധാർത്ഥ് നായകനായ 'യോദ്ധ'. ബിഗ് ബഡ്ജറ്റിലൊരുക്കിയ ബഡേ മിയാൻ ഛോട്ടേ മിയാൻ 70 കോടി രൂപ മാത്രമാണ് തിയേറ്ററിൽ നേടിയത്. 250 കോടി ബജറ്റിൽ നിർമ്മിച്ച മൈതാൻ 50 കോടിയും, ആക്ഷൻ ത്രില്ലറായ യോദ്ധ 53 കോടിയും മാത്രമാണ് നേടിയത്.

കഴിഞ്ഞ വർഷം തിയേറ്ററിൽ നേട്ടമുണ്ടാക്കിയ ആക്ഷൻ ജോണറിലുള്ള ചിത്രങ്ങൾ കൂടുതലായി പരീക്ഷിക്കാൻ തുടങ്ങിയതും, കോമഡി റൊമാന്റിക് ചിത്രങ്ങളിലേക്ക് ചുവടുമാറ്റാനൊ പരീക്ഷണം നടത്താനോ മുൻനിര നടന്മാരും നിർമ്മാതാകളും തയ്യാറാകാത്തതാണ് പരാജയങ്ങളുടെ പ്രധാന കാരണമെന്നാണ് ട്രേഡ് അനലിസ്റ്റുകൾ അഭിപ്രായപ്പെടുന്നത്.

Read More Entertainment Stories Here

Akshay Kumar Bollywood Sidharth Malhotra

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: