/indian-express-malayalam/media/media_files/2025/04/08/Bquja730KLz9SW0IKQMd.jpg)
Dasettante Cycle Ott Release
Dasettante Cycle Ott Release Date, Platform: നടൻ ഹരീഷ് പേരടി പ്രധാനവേഷങ്ങളിലെത്തിയ ചിത്രമാണ് 'ദാസേട്ടന്റെ സൈക്കിൾ'. അഖിൽ കാവുങ്ങൽ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രത്തിന്റെ നിർമ്മാണവും ഹരീഷ് പേരടി തന്നെയാണ്. മാർച്ചിൽ തിയേറ്ററിലെത്തിയ ചിത്രം ഒടിടിയിലൂടെ വീണ്ടും പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്.
ഹരീഷ് പേരടി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഹരീഷ് പേരടി, ബിന്ദു ഹരീഷ്, സുദീപ് പച്ചാട്ട് എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം രാഹുൽ സി. വിമൽ നിർവഹിക്കുന്നു. വൈദി പേരടി, അഞ്ജന അപ്പുക്കുട്ടൻ, കബനി, എൽസി സുകുമാരൻ, രത്നാകരൻ എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ.
ജോമോൻ സിറിയക്കാണ് ചിത്രത്തിന്റെ എഡിറ്റിങ് നിർവഹിച്ചത്. തോമസ് ഹാൻസ് ബെന്നിന്റെ വരികൾക്ക് എ.സി ഗിരീശൻ സംഗീതം പകരുന്നു. ബിജിഎം പ്രകാശ് അലക്സ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ നൗഫൽ പുനത്തിൽ, മേക്കപ്പ്-രാജീവ് അങ്കമാലി എന്നിവരാണ്.
Dasettante Cycle Ott Release: ദാസേട്ടന്റെ സൈക്കിൾ ഒടിടി റിലീസ്
മനോരമ മാക്സിലൂടെയാണ് ദാസേട്ടന്റെ സൈക്കിൾ ഒടിടിയിലെത്തിയിരിക്കുന്നത്. ചിത്രം സ്ട്രീമിങ് ആരംഭിച്ചു.
Read More:
- ലാലേട്ടനൊപ്പം കമൽ ഹാസനും മമ്മൂട്ടിയും; വരവറിയിച്ച് 'തുടരും' ടീസർ
- ഒരു കാലത്ത് ബോളിവുഡിൽ തിളങ്ങി നിന്ന നായിക; ഇപ്പോൾ എഴുത്തുകാരിയായ ഈ നടി ആരെന്ന് മനസ്സിലായോ?
- ഇടിക്കൂട്ടിലേയ്ക്ക് കല്യാണിയും; ഇതുവരെ കാണാത്ത പുതിയ വേർഷൻ എന്ന് താരം
- Exclusive: 'എമ്പുരാൻ' സിനിമയ്ക്കെതിരായ നിർമ്മാതാക്കളുടെ സമരം കഥയറിഞ്ഞിട്ടോ?: കെ ബി ഗണേഷ് കുമാർ
- മകന് കാൻസർ ആണെന്ന് അറിഞ്ഞ ആ ദിവസം ലോകം മാറിമറിഞ്ഞു: ഇമ്രാൻ ഹാഷ്മി
- Alappuzha Gymkhana Review: കിന്റൽ ഇടിയല്ല, സൗഹൃദ പഞ്ച്; ആലപ്പുഴ ജിംഖാന റിവ്യൂ
- Bazooka Review: മമ്മൂട്ടി ഇറങ്ങി കളിച്ച ത്രില്ലിംഗ് ഗെയിം; ബസൂക്ക റിവ്യൂ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.