scorecardresearch

അൻപോട് തമിഴ്‌നാട്; വയനാടിന് 5 കോടിയേകി സ്റ്റാലിൻ, 20 ലക്ഷമേകി വിക്രം

വയനാട് ഉരുൾപൊട്ടലിൽ ദുരിതാശ്വാസത്തിനായി 20 ലക്ഷം രൂപ സംഭാവന നൽകി വിക്രം

വയനാട് ഉരുൾപൊട്ടലിൽ ദുരിതാശ്വാസത്തിനായി 20 ലക്ഷം രൂപ സംഭാവന നൽകി വിക്രം

author-image
Entertainment Desk
New Update
Vikram Stalin Relief fund Wayanad Landslide

വയനാട് ഉരുൾപൊട്ടലിൽ പ്രിയപ്പെട്ടവരെയും വീടുമെല്ലാം നഷ്ടപ്പെട്ടവരുടെ ദുരിതാശ്വാസത്തിനായി 20 ലക്ഷം രൂപ സംഭാവന നൽകി വിക്രം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കാണ് വിക്രം പണം നൽകിയത്. ബുധനാഴ്ച നടന്ന പത്രസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്.

Advertisment

ഉരുൾപൊട്ടലിൽ അടിയന്തര സ​ഹായമായി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ വാഗ്ദാനം ചെയ്ത അഞ്ചു കോടി രൂപ ലഭിച്ചതായും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനെ ഫോണിൽ വിളിച്ച് ദുഃഖം രേഖപ്പെടുത്തുകയും അനുശോചനമറിയിക്കുകയും ചെയ്ത സ്റ്റാലിൻ ദുരന്തത്തിൽ തമിഴ്‌നാടിന്റെ എല്ലാ സഹായസഹകരണങ്ങളും വാഗ്ദാനം ചെയ്തിരുന്നു. തമിഴ്‌നാട്  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുമാണ്  സഹായം അനുവദിച്ചത്.  

വയനാട് ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തി കഴിഞ്ഞ ദിവസം നടന്മാരായ കമൽഹാസനും വിജയും സമൂഹമാധ്യമങ്ങളിൽ അനുശോചന കുറിപ്പുകൾ പങ്കുവച്ചിരുന്നു.  "കേരളത്തിലെ വയനാട്ടിൽ ഉണ്ടായ ഉരുൾപൊട്ടല്‍ ദുരന്തത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുകയാണ്. എൻ്റെ ചിന്തകളും പ്രാർത്ഥനകളും ദുഃഖിതരായ കുടുംബങ്ങൾക്കൊപ്പമാണ്. ദുരിതബാധിതർക്ക് ആവശ്യമായ രക്ഷാപ്രവർത്തനങ്ങളും ദുരിതാശ്വാസ നടപടികളും യുദ്ധകാലാടിസ്ഥാനത്തിൽ നൽകണമെന്ന് സർക്കാർ അധികാരികളോട് അഭ്യർത്ഥിക്കുക", എന്നായിരുന്നു വിജയ് കുറിച്ചത്. 

Read More

Advertisment

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: