scorecardresearch

Bougainvillea OTT: ബൊഗെയ്ൻവില്ല ഒടിടിയിൽ എവിടെ കാണാം?

Bougainvillea OTT Release Date & Platform:  ജ്യോതിർമയി, ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അമൽ നീരദ് സംവിധാനം ചെയ്ത ബൊഗെയ്ൻവില്ല എപ്പോൾ ഒടിടിയിലെത്തും?

Bougainvillea OTT Release Date & Platform:  ജ്യോതിർമയി, ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അമൽ നീരദ് സംവിധാനം ചെയ്ത ബൊഗെയ്ൻവില്ല എപ്പോൾ ഒടിടിയിലെത്തും?

author-image
Entertainment Desk
New Update
Bougainvillea movie review  google trends

Bougainvillea OTT Release Date & Platform

Bougainvillea OTT Release Date & Platform: ജ്യോതിർമയി, ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അമൽ നീരദ് സംവിധാനം ചെയ്ത ചിത്രമായിരുന്നു ബൊഗെയ്ൻവില്ല. 11 വർഷങ്ങൾക്കു ശേഷം ജ്യോതിർമയി അഭിനയരംഗത്തേക്ക് തിരിച്ചെത്തിയ ചിത്രം കൂടിയാണിത്. ഒരേസമയം നിരൂപകപ്രശംസയും പ്രേക്ഷക പ്രീതിയും നേടാൻ ചിത്രത്തിനായി. 2024 ഒക്ടോബർ 17നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. 

Advertisment

Bougainvillea's Plot:  ബൊഗെയ്ൻവില്ല പറയുന്നതെന്ത്?

ഡോ. റോയ്സും റീത്തുവും വളരെ സന്തോഷത്തോടെ ജീവിക്കുന്ന രണ്ടു ദമ്പതികളാണ്.  ഒരു അപകടത്തെ തുടർന്ന് റീത്തുവിന്റെ ഓർമകൾ ഏറെക്കുറെ നഷ്ടപ്പെട്ട അവസ്ഥയിലാണ്. മറവിയ്ക്കും ഓർമയ്ക്കും ഇടയിൽ പെട്ട് ഉഴറുകയാണ് റീത്തു. ഇടയ്ക്ക്, ഒരു പെൺകുട്ടിയുടെ തിരോധാനത്തെ കുറിച്ചുള്ള അന്വേഷണവുമായി ബന്ധപ്പെട്ട് എസിപി ഡേവിഡ് കോശി സ്ഥലത്തെത്തുന്നു. ആ പെൺകുട്ടിയെ അവസാനമായി കണ്ട ആളെന്ന രീതിയിൽ റീത്തു സംശയത്തിന്റെ നിഴലിൽ ആവുന്നു. റീത്തു പറയുന്നത് സത്യമാണോ? അതോ കേവലം വിഭ്രമങ്ങളോ? ഡേവിഡ് കോശിയ്ക്ക് ഒപ്പം പ്രേക്ഷകരും സംശയത്തിലാവുന്നു. 

ലാജോ ജോസിൻ്റെ 'റൂത്തിന്റെ ലോകം' എന്ന നോവലിൽ നിന്ന് പ്രചോദനം ഉൾകൊണ്ട് ഒരുക്കിയ ചിത്രമാണ് ബൊഗെയ്ൻവില്ല. ലാജോ ജോസിനൊപ്പം അമൽ നീരദും തിരക്കഥയെഴുത്തിൽ പങ്കാളിയായി. അമൽ നീരദ് പ്രൊഡക്ഷൻസും ഉദയാ പിക്‌ചേഴ്‌സും സംയുക്തമായാണ് ചിത്രം നിർമ്മിച്ചത്.  സുഷിൻ ശ്യാം ആണ് സംഗീതം നൽകിയത്. 

ഷറഫുദ്ദീൻ, വീണ നന്ദകുമാർ, സ്രിന്റ, ജിനു ജോസഫ്, നിഷ്താർ സെയ്ത്, ഷോബി തിലകൻ, വിജിലേഷ് കാരയാട്, ആതിര പട്ടേൽ, വർഷ രമേഷ്, ഗീതി സംഗീത, നവീന വി എം, രോഹിനി രാഹുൽ എന്നിവരും ചിത്രത്തിലുണ്ട്. ബോക്സ് ഓഫീസിൽ നിന്നും 35 കോടിയോളം ചിത്രം ഇതിനകം കളക്റ്റ് ചെയ്തു കഴിഞ്ഞു.

Advertisment

Where to watch, Bougainvillea OTT: ബൊഗെയ്ൻവില്ല ഒടിടി അവകാശം ആർക്ക്?

ചിത്രത്തിന്റെ ഒടിടി റിലീസുമായി ബന്ധപ്പെട്ട ചർച്ചകളാണ് ഇപ്പോൾ നടക്കുന്നത്. ബൊഗെയ്ൻവില്ലയുടെ സ്ട്രീമിംഗ് അവകാശവുമായി ബന്ധപ്പെട്ട് ഡിസ്നി + ഹോട്ട്സ്റ്റാറുമായുള്ള ചർച്ചകൾ നടന്നുവരികയാണ്. തിയേറ്ററിൽ റിലീസ് ചെയ്ത് 45 ദിവസം പിന്നിടുമ്പോൾ ഒടിടിയിലേക്ക് എന്നതാണ് നിലവിൽ ഒടിടി റിലീസുമായി ബന്ധപ്പെട്ട പതിവുരീതി. ഡിസംബർ ആദ്യവാരത്തോടെ ചിത്രം ഒടിടിയിൽ എത്തുമെന്ന് പ്രതീക്ഷിക്കാം.  

Read More:

Kunchacko Boban Fahadh Faasil

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: