scorecardresearch

Bougainvillea Movie: സാൾട്ട് ആൻഡ് പെപ്പർ ലുക്ക് ട്രെൻഡിങ്ങാക്കി ജ്യോതിർമയി

Bougainvillea Movie: 'ബൊഗയ്ൻവില്ല'യിലെ സ്തുതി എന്ന ഗാനം റിലീസായതു മുതൽ ജ്യോതിർമയിയുടെ ലുക്കിനെ സംബന്ധിച്ചുള്ള അഭ്യൂഹങ്ങൾ പരന്നിരുന്നു

Bougainvillea Movie: 'ബൊഗയ്ൻവില്ല'യിലെ സ്തുതി എന്ന ഗാനം റിലീസായതു മുതൽ ജ്യോതിർമയിയുടെ ലുക്കിനെ സംബന്ധിച്ചുള്ള അഭ്യൂഹങ്ങൾ പരന്നിരുന്നു

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Jyothirmayi  Bougainvillea

Bougainvillea: ജ്യോതിർമയി

Bougainvillea Movie: 'കല്ല്യാണരാമൻ', 'പട്ടാളം', 'മീശമാധവൻ', 'ഇഷ്ടം' എന്നീ സിനിമകളിൽ കണ്ട് പരിചിതയായ ജ്യോതിർമയിയെ ആണോ നിങ്ങൾ 'ബൊഗയ്ൻവില്ല'യിൽ തേടുന്നത്?. അത്തരം മുൻ ധാരണകളൊന്നും വേണ്ട. മീശമാധവനിലെ പ്രഭയല്ല അമൽ നീരദിൻ്റെ റീത്തു. കഥ പറച്ചിലിലെ മിസ്റ്ററിയും സസ്പെൻസുകളും  കൊണ്ട് പ്രേക്ഷകരെ മുൾമുനയിൽ നിർത്തുന്ന സിനിമയാണ് 'ബൊഗെയ്ൻവില്ല'.

Advertisment

Jyothirmayi |  Bougainvillea

ജ്യോതിർമയിയുടെ ഗംഭീര തിരിച്ചുവരവാണ് 'ബൊഗെയ്ൻവില്ല'യിൽ കാണാനാവുക. റെട്രോഗ്രേഡ് അംനേഷ്യയുള്ള റീത്തു എന്ന കഥാപാത്രത്തിന്റെ മാനസികവും വൈകാരികവുമായ അവസ്ഥകളെ  കയ്യടക്കത്തോടെയാണ് ജ്യോതിർമയി അവതരിപ്പിച്ചിരിക്കുന്നത്. കഥാപാത്രത്തിൽ മാത്രമല്ല ലുക്കിലും വ്യത്യസ്തത തീർത്തു കൊണ്ടാണ് ഈ രണ്ടാം വരവ്.

പറ്റെ വെട്ടിയ നരച്ച മുടിയും റെട്രോ ഡ്രസ്സിംഗ് സ്റ്റൈലും കൊണ്ട് ജ്യോതിർമയി ആരാധകരെ അമ്പരപ്പിക്കുകയാണ്. നരച്ച മുടി കറുപ്പിക്കാൻ പാടുപെടുന്നവരെ അതിശയിപ്പിക്കുന്ന മേക്കോവറിലാണ് ജ്യോതിർമയി എത്തിയിരിക്കുന്നത്. ജ്യോതിർമയിയുടെ ആദ്യ മേക്കോവർ നടക്കുന്നത് 2020ലാണ്. കോവിഡ് സമയത്ത് അമൽ നീരദ് തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവച്ച ഭാര്യയുടെ ചിത്രം അന്നും വൈറലായിരുന്നു. ജ്യോതിർമയിയുടെ ആഗ്രഹപ്രകാരം അമലാണ് അന്ന് ആദ്യമായി താരത്തിൻ്റെ മുടി പൂർണമായും ഒഴിവാക്കുന്നതിനു മൊട്ട അടിച്ചു കൊടുത്തത്. 

Advertisment

പിന്നീട് ഇങ്ങോട്ട് പലപ്പോഴായി ക്യാമറക്കണ്ണുകളിൽ നടിയുടെ അതേ ലുക്കുകൾ പതിഞ്ഞു. സാൾട്ട് ആൻ്റ് പെപ്പർ ലുക്കിൽ നസ്രിയക്ക് ഒപ്പവും, പൊതുവേദികളിലും ജ്യോതിർമയി ക്യാമറക്കണ്ണുകളിൽ ഇടം പിടിച്ചു.

മമ്മൂട്ടി ചിത്രത്തിന് ക്ലാപ്പടിച്ച് നസ്രിയയും ജോതിർമയിയും

ഇത്തവണ അഭിനയത്തിലേക്കുള്ള തിരിച്ചു വരവിലും ആ സ്റ്റൈൽ മാറ്റി പിടിക്കേണ്ടതില്ലെന്ന് ജ്യോതിർമയിക്ക് തോന്നിയിരിക്കാം. 'ബൊഗയ്ൻവില്ല'യിലെ 'സ്തുതി' എന്ന ഗാനം റിലീസായതു മുതൽ ജ്യോതിർമയിയുടെ ലുക്കിനെ സംബന്ധിച്ചുള്ള അഭ്യൂഹങ്ങൾ പരന്നിരുന്നു. താരത്തിന് എന്ത് സംഭവിച്ചു എന്നുള്ള അന്വേഷണങ്ങൾ അന്നു മുതൽ സജീവമായി. 

മുടിയിൽ മാത്രമല്ല ജ്യോതിർമയിയുടെ വസ്ത്രധാരണത്തിലുമുണ്ട് പ്രത്യേകതകൾ. ജീൻസും ടോപ്പും, അയഞ്ഞ ടീഷർട്ടുകളുമാണ് കൂടുതലും താരം ധരിക്കാറുള്ളത്. മേക്കപ്പ് അധികം ഉപയോഗിക്കാറുമില്ല. തിരിച്ചു വരവിലെ ലുക്കിലൂടെ പുതിയൊരു ട്രെൻഡ് തന്നെ തുറന്നിട്ടിരിക്കുകയാണ് നടി ജ്യോതിർമയി.

Read More

Amal Neerad Kunchacko Boban New Release Malayalam Films

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: