scorecardresearch

Bharathanatyam OTT: ഒടിടിയിൽ ഹിറ്റായി ഭരതനാട്യം, ട്രെൻഡായി ഭരതൻ നായരും കൂട്ടരും

Bharathanatyam OTT: തിയേറ്ററിൽ വേണ്ടത്ര ശ്രദ്ധ നേടിയില്ലെങ്കിലും ഒടിടി റിലീസിനു ശേഷം വലിയ രീതിയിൽ ചർച്ചയാവുകയാണ്  സൈജു കുറുപ്പിന്റെ ‘ഭരതനാട്യം’

Bharathanatyam OTT: തിയേറ്ററിൽ വേണ്ടത്ര ശ്രദ്ധ നേടിയില്ലെങ്കിലും ഒടിടി റിലീസിനു ശേഷം വലിയ രീതിയിൽ ചർച്ചയാവുകയാണ്  സൈജു കുറുപ്പിന്റെ ‘ഭരതനാട്യം’

author-image
Entertainment Desk
New Update
Bharathanatyam

Bharathanatyam OTT: കൃഷ്ണദാസ് മുരളി എഴുതി സംവിധാനം ചെയ്ത  ചിത്രമാണ് ഭരതനാട്യം. സൈജു കുറുപ്പ് നായകനാവുന്ന ചിത്രം  ഓഗസ്റ്റ് 30നാണ് തിയേറ്ററുകളിലെത്തിയത്. എന്നാൽ തിയേറ്ററിൽ ശ്രദ്ധ നേടാൻ ചിത്രത്തിനു സാധിച്ചിരുന്നില്ല. ഇപ്പോൾ ചിത്രം ഒടിടിയിലും ലഭ്യമാണ്.

Advertisment

ഒടിടി റിലീസിനു ശേഷം വലിയ രീതിയിൽ  പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റുകയാണ് ഭരതനാട്യം. ടോപ് 10 ട്രെൻഡിങ് സിനിമകളിൽ ചിത്രം ഇടം നേടിക്കഴിഞ്ഞു.  ക്ലീൻ ഫാമിലി എൻ്റർടൈനറായ ഭരതനാട്യം ആമസോൺ പ്രൈം, മനോരമ മാക്സ് എന്നീ ഒടിടി പ്ലാറ്റ്ഫോമുകളിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. 

സൈജുക്കുറുപ്പ് ആദ്യമായി നിർമ്മാണം ചെയ്ത ചിത്രം കൂടിയാണ് ഭരതനാട്യം. തോമസ് തിരുവല്ലാ ഫിലിംസും സൈജുക്കുറുപ്പ് എൻ്റെർടൈൻമെൻ്റിൻ്റെ ബാനറിൽ ലിനിമറിയം ഡേവിഡ്, അനുപമാ നമ്പ്യാർ എന്നിവരാണ് ഈ ചിത്രം നിർമ്മിച്ചത്. 

 സായ് കുമാർ ചിത്രത്തിൽ പ്രധാനപ്പെട്ടൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കലാരഞ്ജിനി, സോഹൻ സീനുലാൽ, മണികണ്ഠൻ പട്ടാമ്പി, സലിം ഹസ്സൻ, അഭിരാം രാധാകൃഷണൻ, നന്ദു പൊതുവാൾ, ശ്രീജാരവി, സ്വാതിദാസ്‌പ്രഭു, ദിവ്യാ.എം. നായർ, ശ്രുതി സുരേഷ് എന്നിവരാണ് മറ്റു അഭിനേതാക്കൾ. 

Advertisment

മനുമഞ്ജിത്തിൻ്റെ വരികൾക്ക് സാമുവൽ എബി ഈണം പകർന്നിരിക്കുന്നു. ബബിലു അജു ഛായാഗ്രഹണവും  ഷഫീഖ്.വി ബി എഡിറ്റിംഗും ബാബു പിള്ള കലാസംവിധാനവും നിർവ്വഹിച്ചിരിക്കുന്നു. 

Read More Entertainment Stories Here

    Saiju Kurup New Release Amazon OTT

    Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

    Follow us: