scorecardresearch

വണ്ടി മാറിക്കേറി ബേസിൽ; അടുത്ത യൂണിവേഴ്സിലേക്ക് സ്വാഗതമെന്ന് ആരാധകർ

"ഒരു യൂണിവേഴ്സ് അവസാനിപ്പിച്ചതായി ടോവിനോ ചേട്ടൻ പ്രഖ്യാപിച്ചതെയുള്ളൂ. അപ്പോഴേക്കും ബേസിലണ്ണൻ അടുത്തത് തുടങ്ങി വെച്ചു,"  എന്നാണ് സോഷ്യൽ മീഡിയയുടെ കമന്റ്

"ഒരു യൂണിവേഴ്സ് അവസാനിപ്പിച്ചതായി ടോവിനോ ചേട്ടൻ പ്രഖ്യാപിച്ചതെയുള്ളൂ. അപ്പോഴേക്കും ബേസിലണ്ണൻ അടുത്തത് തുടങ്ങി വെച്ചു,"  എന്നാണ് സോഷ്യൽ മീഡിയയുടെ കമന്റ്

author-image
Entertainment Desk
New Update
Basil Joseph Tovino Thomas new Universe

അടുത്തകാലത്ത് സോഷ്യൽ മീഡിയ ഒന്നാകെ ചിരിപ്പിച്ച ഒന്നാണ് ബേസിൽ യൂണിവേഴ്സ്. ഷേക്ക് ഹാൻഡ് മിസ്സായി പോയവരുടെ ഒരു പാരലൽ യൂണിവേഴ്സ് തന്നെ സോഷ്യൽ മീഡിയയിൽ ആഘോഷിക്കപ്പെട്ടു. ബേസിൽ, സുരാജ് വെഞ്ഞാറമൂട്, രമ്യ നമ്പീശൻ, അക്ഷയ് കുമാർ മുതൽ സാക്ഷാൽ മമ്മൂട്ടി വരെ ബേസിൽ യൂണിവേഴ്സിൽ അഡ്മിഷൻ എടുക്കുന്ന കാഴ്ചയാണ് പിന്നെ കണ്ടത്. അതോടെ, പൊതുവേദികളിൽ ഷേക്ക് ഹാൻഡ് നൽകുമ്പോൾ നസ്ലനെയും ആസിഫലിയേയും പോലെയുള്ള യുവതാരങ്ങളൊക്കെ ഏറെ ജാഗ്രത പുലർത്തുന്നതും നമ്മൾ വീഡിയോകളിൽ കണ്ടു.

Advertisment

"ഇവിടെ വച്ച് പറയുന്നു. ആർക്കെങ്കിലും ഷേക്ക് ഹാൻഡ് കിട്ടിയില്ലെങ്കിലും സാരമില്ല. കൈകൊടുക്കുന്ന ടെൻഷനിൽ ജീവിക്കാൻ പറ്റുന്നില്ല, ഈ യൂണിവേഴ്‌സ് ഒന്ന് അവസാനിപ്പിക്കണം. ഷെയ്ക്ക് ഹാൻഡ് കൊടുത്തില്ലെങ്കിലും കിട്ടിയില്ലെങ്കിലും ഒരു പ്രശ്നവുമില്ല. അത്തരം സമ്മർദ്ദങ്ങളിലേക്ക് ആളുകളെ തള്ളിവിടാതിരിക്കുക," എന്നാണ് കഴിഞ്ഞ ദിവസം മരണമാസിന്റെ പ്രൊമോഷനിടെ ടൊവിനോ തോമസ് ചിരിയോടെ പറഞ്ഞത്.

ഷേക്ക് ഹാൻഡ് കിട്ടാതെ പോയവരുടെ യൂണിവേഴ്സ് അവസാനിപ്പിച്ച്  പുറത്തിറങ്ങിയ ബേസിലിനു പറ്റിയ മറ്റൊരു അമളിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നത്. മരണമാസ് പ്രൊമോഷൻ കഴിഞ്ഞ് പുറത്തിറങ്ങിയ ബേസിൽ കാറ് മാറി കയറുന്നതും അബദ്ധം പറ്റിയെന്നു മനസ്സിലായപ്പോൾ തിരിച്ചിറങ്ങുന്നതുമാണ് വീഡിയോയിൽ കാണാനാവുക. വീഡിയോ ഏറ്റുപിടിച്ചിരിക്കുകയാണ് സോഷ്യൽ മീഡിയ.

Advertisment

"അടുത്ത യൂണിവേഴ്സിലേക്ക് എല്ലാവർക്കും സ്വാഗതം," 

"ഒരു യൂണിവേഴ്സ് അവസാനിപ്പിച്ചതായി ടിനോവ ചേട്ടൻ പ്രഖ്യാപിച്ചതെയൊള്ളൂ. അപ്പോഴേക്കും അങ്ങേർ അടുത്തത് തുടങ്ങി വെച്ചു," 

"ലെ ബേസിൽ: ഈ ടിനോവയുടെ കൂടെ എവിടെ പരുപാടി അവതരിപ്പിച്ചാലും ഇതാണല്ലോ ഭഗവാനെ എന്റെ അവസ്ഥ. ഇനി എയറിൽ കേറാനുള്ള അടുത്തതായി,"

"അടുത്ത ശാപം തുടങ്ങി വെച്ച് ഇതാ അണ്ണൻ മടങ്ങുന്നു,"

"ഒരു യൂണിവേഴ്സ് അവസാനിപ്പിക്കുന്നത് മറ്റൊന്ന് തുടങ്ങാൻ ആണ്,"

"ബേസിലിന്റെ കുഞ്ഞിരാമായണം  യൂണിവേഴ്സ് പോലെ, ഒന്ന് അവസാനിക്കുമ്പോൾ മറ്റൊന്നു തുടങ്ങുന്നു,"

"ലേ ബേസിൽ: എനിക്കുമാത്രം എന്താ ഇങ്ങനെ," 

"ലെ ടിനോവ: ഒരു യൂണിവേഴ്സ് അടച്ചു പൂട്ടാൻ നിർദേശം കൊടുത്തെത്തുള്ളൂ അവൻ അപ്പോഴേക്കും അടുത്തത് തുറന്നു..."

എന്നിങ്ങനെ പോവുന്നു വീഡിയോയ്ക്ക് താഴെയുള്ള കമന്റുകൾ. 

സൂപ്പര്‍ ലീഗ് കേരള ഫുട്ബോൾ മത്സരത്തിന്റെ സമ്മാനദാന ചടങ്ങിനിടെയാണ് ബേസിലിന്റെ  'ഷേക്ക് ഹാൻഡ് മിസ്സ്  യൂണിവേഴ്സിന്റെ' തുടക്കം. ഫോഴ്സ കൊച്ചിയുടെ ഉടമസ്ഥനായ പൃഥ്വിരാജ് സുകുമാരനും, കാലിക്കറ്റ് എഫ്‌സിയുടെ ബ്രാൻഡ് അംബാസിഡർ ആയ ബേസില്‍ ജോസഫും ഫൈനല്‍ കാണാന്‍ എത്തിയപ്പോഴായിരുന്നു സംഭവം. സമ്മാനദാന ചടങ്ങിനിടെ, ബേസില്‍ ഒരു കളിക്കാരന് നേരെ കൈ നീട്ടി. എന്നാൽ ആ പ്ലെയർ അതുകാണാതെ പൃഥ്വിരാജിനു കൈകൊടുക്കുകയായിരുന്നു. ഇതോടെ ബേസിൽ ചമ്മി കൈ താഴ്ത്തി. മുൻപ് സമാനമായ അനുഭവം ടൊവിനോയ്ക്ക് ഉണ്ടായപ്പോൾ,  ടൊവിനോയെ കളിയാക്കി ബേസിൽ ചിരിച്ചതിനു കിട്ടിയ പണിയാണിത് എന്നായിരുന്നു ട്രോളന്മാരുടെ കണ്ടെത്തൽ. തുടർന്ന് സമാനമായ അനുഭവം പലർക്കും നേരിട്ടതോടെയാണ് 'ഷേക്ക് ഹാൻഡ് മിസ്സ് യൂണിവേഴ്സ്' പോപ്പുലറായത്. 

Read More:

Trolls Tovino Thomas Basil Joseph

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: