/indian-express-malayalam/media/media_files/2024/12/25/6O8yb17QPdXYST6BRPEZ.jpg)
Barroz OTT Release Platform
Barroz OTT: മലയാളികൾ ഒന്നടങ്കം കാത്തിരിക്കുന്ന മോഹൻലാൽ ചിത്രം ബറോസ് ഇന്ന് ക്രിസ്മസ് ദിനത്തിൽ തിയേറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. ടെക്നിക്കലി ബ്രില്ല്യന്റായ, വിഷ്വലി അതിഗംഭീരമായ, ത്രിഡി, വിഎഫ്എക്സ് വർക്കുകളുടെ ക്വാളിറ്റി കൊണ്ട് കാഴ്ചക്കാരെ വിസ്മയിപ്പിക്കുന്ന ചിത്രമാണ് ബറോസ്. ആദ്യ സംവിധാനസംരംഭം മോഹൻലാൽ മോശമാക്കിയില്ലെന്നു ചുരുക്കം.
2019 ഏപ്രിലില്‍ പ്രഖ്യാപിക്കപ്പെട്ട ചിത്രം അഞ്ചു വർഷങ്ങൾക്കിപ്പുറമാണ് തിയേറ്ററുകളിലേക്ക് എത്തുന്നത്. ആശിർവാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ ആണ് 'ബറോസ്' നിർമ്മിച്ചിരിക്കുന്നത്. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന 'മൈ ഡിയര്‍ കുട്ടിച്ചാത്തന്‍' സംവിധാനം ചെയ്‍ത ജിജോയുടെ കഥയെ ആസ്‍പദമാക്കിയാണ് മോഹന്‍ലാല്‍ ബറോസ് ഒരുക്കിയത്. മാര്‍ക്ക് കില്യനും ലിഡിയൻ നാദസ്വരവും ചേർന്നാണ് സംഗീതം ഒരുക്കിയത്. ബി. അജിത്ത്കുമാറാണ് ചിത്രത്തിന്റെ എഡിറ്റിംഗ്. ആന്റണി പെരുമ്പാവൂരാണ് നിര്‍മാണം.
ബറോസ് റിവ്യൂ ഇവിടെ വായിക്കാം: Barroz Review: ഹോളിവുഡ് ലെവൽ, വിഷ്വലി അതിഗംഭീരം; ബറോസ് റിവ്യൂ
ബറോസിന്റെ ഒടിടി റിലീസുമായി ബന്ധപ്പെട്ടൊരു അപ്ഡേറ്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറാണ് ചിത്രത്തിന്റെ ഒടിടി സ്ട്രീമിംഗ് പാർട്ണർ. വമ്പൻ തുകയ്ക്കാണ് ചിത്രത്തിന്റെ സ്ട്രീമിംഗ് അവകാശം ഹോട്ട്സ്റ്റാർ സ്വന്തമാക്കിയത് എന്നാണ് റിപ്പോർട്ട്. അതേസമയം, ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശം സ്വന്തമാക്കിയത് ഏഷ്യാനെറ്റാണ്.
Read More
- 'ആശുപത്രിയിലുള്ള കുട്ടിയുടെ വിവരം ഓരോ നിമിഷവും തിരക്കുന്നു' ; അല്ലു അർജുൻ
- 'ഇനി സിനിമ ഹിറ്റായിക്കോളും;' സ്ത്രീ മരച്ചത് അറിഞ്ഞ് അല്ലു അർജുൻ പറഞ്ഞത് ഇങ്ങനെ; ആരോപണവുമായി എംഎൽഎ
- പൃഥ്വിയുടെ അല്ലിയും ഷാരൂഖിന്റെ അബ്രാമും ഐശ്വര്യയുടെ ആരാധ്യയും ഒരേ സ്കൂളിലോ? വൈറലായി വീഡിയോ
- മമ്മൂക്ക മാത്രമല്ല, ഞാനുമുണ്ട്: സ്വയം എയറിൽ കേറി പിഷാരടി
- ബേസിൽ യൂണിവേഴ്സിറ്റിയിലേക്ക് പുതിയ എൻട്രി; മമ്മൂക്കയെ കുടുക്കിയത് കൊച്ചുകുറുമ്പി
- ഇതിപ്പോ ട്രെൻഡായി മാറിയോ?; ബേസിൽ യൂണിവേഴ്സിൽ പുതിയ അഡ്മിഷനായി രമ്യ നമ്പീശൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us