scorecardresearch

പൃഥ്വിയുടെ അല്ലിയും ഷാരൂഖിന്റെ അബ്രാമും ഐശ്വര്യയുടെ ആരാധ്യയും ഒരേ സ്കൂളിലോ? വൈറലായി വീഡിയോ

ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാൻ, ഐശ്വര്യ റായ്- അഭിഷേക് ബച്ചൻ, കരീന കപൂർ- സെയ്ഫ് അലിഖാൻ, ഷാഹിദ് കപൂർ എന്നിവരുടെ മക്കൾ പഠിക്കുന്ന ധീരുഭായ് അംബാനി ഇന്റർനാഷണൽ സ്കൂളിൽ അഡ്മിഷൻ നേടി പൃഥ്വിയുടെ മകളും?

ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാൻ, ഐശ്വര്യ റായ്- അഭിഷേക് ബച്ചൻ, കരീന കപൂർ- സെയ്ഫ് അലിഖാൻ, ഷാഹിദ് കപൂർ എന്നിവരുടെ മക്കൾ പഠിക്കുന്ന ധീരുഭായ് അംബാനി ഇന്റർനാഷണൽ സ്കൂളിൽ അഡ്മിഷൻ നേടി പൃഥ്വിയുടെ മകളും?

author-image
Entertainment Desk
New Update
Prithviraj

പൃഥ്വിരാജ്

ബോളിവുഡിലെ താരങ്ങളുടെ മക്കൾ പഠിക്കുന്ന  ധീരുഭായ് അംബാനി ഇന്റർനാഷണൽ സ്കൂൾ ഏറെ പ്രശസ്തമാണ്. സുഹാന ഖാൻ, ജാൻവി കപൂർ, സാറാ അലി ഖാൻ, അനന്യ പാണ്ഡേ, അർജുൻ തെൻഡുൽക്കർ എന്നിവരെല്ലാം ധീരുഭായ് അംബാനി ഇന്റർനാഷണൽ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളാണ്. ഷാരൂഖിന്റെ മകൻ അബ്രാമും ഐശ്വര്യ റായി- അഭിഷേക് ബച്ചൻ ദമ്പതികളുടെ മകൾ ആരാധ്യയും സെയ്ഫ് അലിഖാൻ- കരീന ദമ്പതികളുടെ മക്കളായ തൈമൂറും ജെയുമൊക്കെ ധീരുഭായ് അംബാനി സ്കൂളിലെ വിദ്യാർത്ഥികളാണ്. 

Advertisment

കഴിഞ്ഞ ദിവസമായിരുന്നു  ധിരുഭായ് അംബാനി ഇന്റർനാഷണൽ സ്‌കൂളിന്റെ ആനുവൽ ഡേ. മക്കളുടെ കലാപ്രകടനങ്ങൾക്ക് സാക്ഷിയാവാൻ ഐശ്വര്യ റായും അഭിഷേക് ബച്ചനും ഷാരൂഖ് ഖാനും ഗൗരി ഖാനും കരീന കപൂറും സെയ്ഫ് അലി ഖാനും ഷാഹിദ് കപൂറുമെല്ലാം എത്തിയിരുന്നു. ആരാധ്യയും അബ്രാം ഖാനും ഒന്നിച്ചു വേദിയിലെത്തിയ സ്കിറ്റിന്റെ ദൃശ്യങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാണ്. 

ധിരുഭായ് അംബാനി സ്കൂളിലെ ആനുവൽ ഡേയിൽ നിന്നുള്ള ചിത്രങ്ങളിലും വീഡിയോകളിലും മലയാളികളുടെ ശ്രദ്ധ നേടിയത് പൃഥ്വിരാജും സുപ്രിയ മേനോനുമാണ്. ഇരുവരും സ്കൂളിലെ ആനുവൽ ഡേയ്ക്ക് എത്തിയിരുന്നു. ബോളിവുഡിൽ സജീവമാകുന്നതിന്റെ ഭാഗമായി പൃഥ്വിരാജ് ഈ വർഷം  മുംബൈയിൽ ഫ്ളാറ്റ് സ്വന്തമാക്കിയിരുന്നു. കുടുംബസമേതം, കൊച്ചിയിൽ നിന്നും മുംബൈയിലേക്ക് താമസം മാറിയപ്പോൾ മകൾ അലംകൃതയെ പൃഥ്വി ധിരുഭായ് അംബാനി സ്കൂളിൽ ചേർത്തോ എന്നാണ് ആരാധകർ തിരക്കുന്നത്.

Advertisment

വിദ്യാഭ്യാസരംഗത്തെ മികവിനായി അംബാനി കുടുംബത്തിന്റെ സംഭാവനയാണ് ധീരുഭായ് അംബാനി ഇന്റർനാഷണൽ സ്കൂൾ. 2003-ൽ നിത അംബാനി സ്ഥാപിച്ച സ്കൂൾ, വിദ്യാഭ്യാസരംഗത്തും കുട്ടികളുടെ മറ്റ് കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിലും ഉന്നത നിലവാരം പുലർത്തുന്നു. 1,30,000 ചതുരശ്ര അടി വിസ്തീർണമുള്ള 7 നില കെട്ടിടത്തിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം ആധുനിക സൗകര്യങ്ങൾകളിലും സമഗ്രമായ അധ്യാപന രീതികളിലും പേരുകേട്ടതാണ്. 1,70,000 മുതൽ 4,48,000 വരെയാണ് സ്കൂളിലെ വാർഷിക ഫീസ്. ലോകത്തെ തന്നെ ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നാണ് ഇന്ന് ധീരുഭായ് അംബാനി ഇന്റർനാഷണൽ സ്കൂൾ. 

Read More

Saif Ali Khan Prithviraj Shahid Kapoor Abhishek Bachchan Shah Rukh Khan Aishwarya Rai Bachchan Kareena Kapoor

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: