/indian-express-malayalam/media/media_files/2024/12/18/gtSDIi3BqGA46bdWUrUu.jpg)
ഷെയ്ക്ക് ഹാന്‍ഡ് യൂണിവേഴ്‌സിലേക്ക് രമേഷ് പിഷാരടിയും
സിനിമാലോകത്ത് ട്രെൻഡായി മാറുകയാണ് 'ഷെയ്ക്ക് ഹാന്‍ഡ് യൂണിവേഴ്‌സ്'. ഷെയ്ക്ക് ഹാൻഡ് നൽകാൻ കൈ നീട്ടി ചമ്മിപ്പോകുന്ന അവസ്ഥയ്ക്ക് സോഷ്യൽ മീഡിയ നൽകിയ ചെല്ലപ്പേരാണ് 'ഷെയ്ക്ക് ഹാന്‍ഡ് യൂണിവേഴ്‌സ്'. ബേസില്‍ ജോസഫിനെയാണ് ഈ ക്ലബ്ബിന്റെ അംബാസിഡറായി സോഷ്യൽ മീഡിയ അംഗീകരിച്ചിരിക്കുന്നത്.
ബേസിൽ ജോസഫിന്റെ കൈകൊടുക്കലോടെയാണ് സംഭവം കയറി ട്രെൻഡായത്. ഫോഴ്സ കൊച്ചിയുടെ ഉടമസ്ഥനായ പൃഥ്വിരാജിനൊപ്പം കാലിക്കറ്റ് എഫ്‌സിയുടെ ബ്രാൻഡ് അംബാസിഡർ ആയ ബേസിലും എത്തിയപ്പോഴായിരുന്നു ചമ്മലിനു ആധാരമായ സംഭവം നടന്നത്. ബേസില്‍ ഒരു കളിക്കാരന് നേരെ കൈ നീട്ടിയെങ്കിലും അതുകാണാതെ ആ പ്ലെയർ പൃഥ്വിരാജിനു കൈകൊടുക്കുകയായിരുന്നു. മുൻപ് സമാനമായ അനുഭവം ടൊവിനോയ്ക്ക് ഉണ്ടായപ്പോൾ, ടൊവിനോയെ കളിയാക്കി ബേസിൽ ചിരിച്ചതിനു കിട്ടിയ പണിയാണിതെന്നായിരുന്നു ട്രോളന്മാരുടെ കണ്ടെത്തൽ. പിന്നാലെ സുരാജ് വെഞ്ഞാറമൂടിനും രമ്യ നമ്പീശനും അക്ഷയ് കുമാറിനുമെല്ലാം സമാനമായ അബദ്ധം പറ്റി. കഴിഞ്ഞ ദിവസം, ആ യൂണിവേഴ്സിലേക്ക് മെഗാസ്റ്റാർ മമ്മൂട്ടിയും എത്തിയിരുന്നു. ഒരു കൊച്ചുകുട്ടിയ്ക്ക് മുന്നിൽ കൈ നീട്ടിയാണ് മമ്മൂട്ടി ചമ്മിയത്.
ഇപ്പോഴിതാ, 'ഷെയ്ക്ക് ഹാന്‍ഡ്' യൂണിവേഴ്‌സില്‍ താനും അംഗമാണെന്ന് പ്രഖ്യാപിച്ച് രമേഷ് പിഷാരടിയും രംഗത്തു വന്നിരിക്കുകയാണ്. വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു വേദിയിൽ തനിക്കു സംഭവിച്ച അബദ്ധത്തിന്റെ ചിത്രമാണ് പിഷാരടി ഷെയർ ചെയ്തത്. മമ്മൂട്ടിക്കും മോഹന്‍ലാലിനും ഒപ്പം നില്‍ക്കുമ്പോള്‍ സമാനമായ ചമ്മൽ നേരിട്ട, അധികമാരും ശ്രദ്ധിക്കാതെ പോയ ആ ഷെയ്ക്ക് ഹാന്‍ഡ് മിസ്സ് മൊമന്റ് പങ്കിട്ടിരിക്കുകയാണ് പിഷാരടി.
'കൈ നീട്ടി ആകാശത്തെത്തുന്നവര്‍ക്ക് ഐക്യദാര്‍ഢ്യം' എന്ന അടിക്കുറിപ്പോടെയാണ് പിഷാരടി ചിത്രം ഷെയർ ചെയ്തത്. തനിക്കു മുൻപെ, കൈ നീട്ടി ചമ്മിപ്പോയ അക്ഷയ് കുമാര്‍, ബേസില്‍ ജോസഫ്, ടൊവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, രമ്യ നമ്പീശൻ, മമ്മൂട്ടി എന്നിവരെയും പോസ്റ്റില്‍ പിഷാരടി മെൻഷൻ ചെയ്തിട്ടുണ്ട്.
Read More
- ബേസിൽ യൂണിവേഴ്സിറ്റിയിലേക്ക് പുതിയ എൻട്രി; മമ്മൂക്കയെ കുടുക്കിയത് കൊച്ചുകുറുമ്പി
- ഇതിപ്പോ ട്രെൻഡായി മാറിയോ?; ബേസിൽ യൂണിവേഴ്സിൽ പുതിയ അഡ്മിഷനായി രമ്യ നമ്പീശൻ
- New OTT Release : 'കഥ ഇതുവരെ' ഒടിടിയിൽ;ചിത്രം എവിടെ കാണാം?
- സൂര്യാ 45; പ്രധാന കഥാപാത്രങ്ങളായി ഇന്ദ്രൻസും സ്വാസികയും
- ഇതാരാ അജിതോ ചുള്ളൻ ചെക്കനോ? സാൾട്ട് ആൻഡ് പെപ്പർ ലുക്ക് മാറ്റിപ്പിടിച്ച് നടൻ
- മമ്മൂട്ടിക്ക് സല്യൂട്ട്, ബോളിവുഡ് താരങ്ങളൊന്നും ഇത് ചെയ്യില്ല; ഷബാന ആസ്മി
- Allu Arjun Arrest: പുഷ്പ 2 പ്രീമിയര്‍ ഷോയ്ക്കിടയിലെ അപകടം; അല്ലു അർജുന് ഇടക്കാല ജാമ്യം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.