scorecardresearch

ബേസിൽ യൂണിവേഴ്സിറ്റിയിലേക്ക് പുതിയ എൻട്രി; മമ്മൂക്കയെ കുടുക്കിയത് കൊച്ചുകുറുമ്പി

ടൊവിനോയ്ക്കും ബേസിലിനും സുരാജ് വെഞ്ഞാറമൂടിനും രമ്യ നമ്പീശനും പിറകെ മമ്മൂട്ടിയും 'ഹാൻഡ്ഷെയ്ക് മിസ്സ്' ക്ലബ്ബിൽ; വൈറലായി ട്രോൾ

ടൊവിനോയ്ക്കും ബേസിലിനും സുരാജ് വെഞ്ഞാറമൂടിനും രമ്യ നമ്പീശനും പിറകെ മമ്മൂട്ടിയും 'ഹാൻഡ്ഷെയ്ക് മിസ്സ്' ക്ലബ്ബിൽ; വൈറലായി ട്രോൾ

author-image
Entertainment Desk
New Update
Mammootty

Mammootty Joins the 'Handshake Miss' Club

സൂപ്പര്‍ ലീഗ് കേരള ഫുട്ബോൾ മത്സരത്തിന്റെ സമ്മാനദാന ചടങ്ങിനിടയിലെ  'ബേസിലിന്റെ  കൈകൊടുക്കൽ' സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഫോഴ്സ കൊച്ചിയുടെ ഉടമസ്ഥനായ പൃഥ്വിരാജിനൊപ്പം കാലിക്കറ്റ് എഫ്‌സിയുടെ ബ്രാൻഡ് അംബാസിഡർ ആയ ബേസിലും എത്തിയ വേദിയിലായിരുന്നു സംഭവം.  ബേസില്‍ ഒരു കളിക്കാരന് നേരെ കൈ നീട്ടിയെങ്കിലും അതുകാണാതെ ആ പ്ലെയർ  പൃഥ്വിരാജിനു കൈകൊടുക്കുകയായിരുന്നു. മുൻപ് സമാനമായ അനുഭവം ടൊവിനോയ്ക്ക് ഉണ്ടായപ്പോൾ, ടൊവിനോയെ കളിയാക്കി ബേസിൽ ചിരിച്ചതിനു കിട്ടിയ പണിയാണിത് എന്നായിരുന്നു ട്രോളന്മാരുടെ കണ്ടെത്തൽ. എന്തായാലും 'ബേസിലിന്റെ  കൈകൊടുക്കൽ' ട്രോളുകൾ അതോടെ സോഷ്യൽ മീഡിയപേജുകളിൽ നിറഞ്ഞു. 

Advertisment

എന്നാൽ, ആ കഥ അതുകൊണ്ടും തീർന്നില്ല. ടൊവിനോയ്ക്കും ബേസിലിനും പിന്നാലെ സുരാജ് വെഞ്ഞാറമൂടിനും സമാനമായ അനുഭവമുണ്ടായി. ഒരു വേദിയിൽ സുരാജ് വെഞ്ഞാറമൂടിന് കൈകൊടുക്കാതെ പോയ ​ഗ്രേസ് ആന്റണിയുടെ വീഡിയോയും വൈറലായി. "ഞാന്‍ മാത്രമല്ല ടൊവിയുമുണ്ട്," എന്നായിരുന്നു വീഡിയോയ്ക്ക് സുരാജിന്റെ മറുപടി. ‘ബേസിൽ സംഭവത്തിനു ശേഷം ഞാൻ ആർക്കും കൈ കൊടുക്കാറേ ഇല്ല!’എന്നു  ടൊവിനോയും മറുപടി നൽകി. 

Tovino Suraj shake hand troll

Advertisment

കഴിഞ്ഞ ദിവസം ആ ക്ലബ്ബിലേക്ക് രമ്യ നമ്പീശനും എത്തിയിരുന്നു!  ഭാവനയും രമ്യ നമ്പീശനും പങ്കെടുത്ത ഒരു പരിപാടിയിൽ, കൈ കൊടുക്കാൻ ശ്രമിക്കുന്ന രമ്യയെ കാണാതെ മുന്നോട്ടു നീങ്ങുകയായിരുന്നു ഒരു ക്രിക്കറ്റ് പ്ലെയർ.

ആ ക്ലബ്ബിലേക്ക് ഇപ്പോൾ പുതിയൊരു എൻട്രി കൂടി എത്തിയിരിക്കുകയാണ്, മറ്റാരുമല്ല മെഗാസ്റ്റാർ മമ്മൂട്ടി. മമ്മൂട്ടിയും ഒരു കുട്ടിയും ഒന്നിച്ചുള്ള രസകരമായ വീഡിയോ ആണ് ഇപ്പോൾ വൈറലാവുന്നത്. തനിക്കെതിരെ നടന്നു വരുന്ന കുട്ടിയ്ക്ക് മമ്മൂട്ടി കൈകൊടുക്കാൻ നോക്കുന്നതും എന്നാൽ കുട്ടി അതു കാണാതെ തൊട്ടടുത്തു നിൽക്കുന്നയാൾക്ക് കൈകൊടുക്കുന്നതുമാണ് വീഡിയോയിൽ കാണാനാവുക. 

ബേസിൽ യൂണിവേഴ്സിറ്റിയിലേക്ക് പുതിയ എൻട്രി എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. 

"എല്ലാം ആ ബേസിൽ തുടങ്ങിയതാ,"

"ലേ ബേസിൽ: ആശ്വാസമായി കമ്പനിക്കു ആളെ കിട്ടി"

"പണി മെഗാ സ്റ്റാർ വരേ എത്തിയല്ലോ",

"ഇതിപ്പോ സാൽസ ക്ഷാമം പോലെ ആയല്ലോ," എന്നിങ്ങനെ പോവുന്നു കമന്റുകൾ. 

Read More

Mammootty

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: