/indian-express-malayalam/media/member_avatars/N5ZjXXWsNcIdzMM523Jm.jpg )
/indian-express-malayalam/media/media_files/2024/12/24/6oom0WwdSarskLPmPifP.jpg)
Barroz Movie Review & Rating
Barroz Movie Review & Rating: മോഹൻലാൽ എന്ന നടന്റെ കരിയറിലെ നീണ്ട അഞ്ചുവർഷങ്ങളുടെ പ്രയത്നമാണ് ബറോസ്: ഗാർഡിയൻ ഓഫ് ട്രഷേഴ്‌സ് എന്ന ത്രിഡി ചിത്രം. 400 ഓളം ചിത്രങ്ങളിൽ, എത്രയോ സംവിധായകരുടെ നിർദ്ദേശാനുസരണം കഥാപാത്രങ്ങളായി വേഷപ്പകർച്ച നടത്തിയ മോഹൻലാലിനെ പോലൊരു മഹാനടൻ ആദ്യമായി സംവിധായകനാവുമ്പോൾ, ആ മഹാനടൻ മനസ്സിൽ കണ്ട സിനിമാസങ്കൽപ്പം എന്തെന്ന് അറിയാനാണ് പ്രേക്ഷകർ കാത്തിരുന്നത്.
ഒടുവിൽ ബറോസ് തിയേറ്ററുകളിലെത്തിയിരിക്കുന്നു. ഒറ്റവാക്കിൽ പറഞ്ഞാൽ, ടെക്നിക്കലി ബ്രില്ല്യന്റായ, വിഷ്വലി അതിഗംഭീരമായ ചിത്രമാണ് ബറോസ്. ത്രിഡി, വിഎഫ്എക്സ് വർക്കുകളും അതിന്റെ ക്വാളിറ്റി കൊണ്ട് കാഴ്ചക്കാരെ വിസ്മയിപ്പിക്കും.
മമ്മൂട്ടിയുടെ വോയിസ് ഓവറോടെയാണ് ബറോസ് ആരംഭിക്കുന്നത്. തുടർന്ന് വിശ്വസ്തതയുടെ പര്യായമായി പോർച്ചുഗീസ് നാടൻകഥകളിൽ ഇടം നേടിയ ബറോസിനെ കുറിച്ചുള്ളൊരു ഫാദോ ഗാനത്തിലേക്കും സംവിധായകനായ മോഹൻലാൽ പ്രേക്ഷകരെ കൂട്ടികൊണ്ടുപോവുന്നു.
കഥയിലേക്ക് വന്നാൽ, വിശ്വസ്തത എന്നതിന്റെ പേരാണ് ബറോസ്. വാസ് കോഡ ഗാമയുടെ വിശ്വസ്തനായ സേവകൻ. ഒരു ഘട്ടത്തിൽ തന്റെ വിലമതിക്കാനാവാത്ത നിധിശേഖരത്തിന്റെ കാവൽ ബറോസിനെ ഏൽപ്പിച്ച് വാസ്കോഡ ഗാമയ്ക്ക് നാടുവിട്ടു പോവേണ്ടി വരുന്നു. തിരിച്ചുവരും വരെ ആരും കയ്യാളാതെ നിധി കാത്തുകൊള്ളാം എന്ന് തന്റെ ഗാമ പ്രഭുവിനു നൽകിയ വാക്കു പാലിച്ചുകൊണ്ട് ബറോസ് കാത്തിരിക്കുകയാണ്, സംവത്സരങ്ങൾ കഴിഞ്ഞുപോയതറിയാതെ, ഒരിക്കൽ കൊടുത്തുപോയൊരു വാക്കിന്റെ പുറത്ത് സ്വയം തടവറയിൽ കഴിയുന്നു. എന്നാൽ, അച്ഛനൊപ്പം ഗോവയിലെ ആ പഴയ കൊട്ടാരത്തിലേക്ക് ഇസ എത്തുന്നതോടെ കാര്യങ്ങളെല്ലാം മാറിമറിയുന്നു. ബറോസിനും ഇസയ്ക്കും ചില നിയോഗങ്ങളുണ്ടായിരുന്നു. ആ കഥയുടെ ചുരുളഴിക്കുകയാണ് പിന്നീടങ്ങോട്ട്.
ബറോസായി മോഹൻലാൽ എത്തുമ്പോൾ മായ റാവു വെസ്റ്റ് ആണ് ഇസയായി സ്ക്രീനിലെത്തുന്നത്. ചിത്രം മുന്നോട്ടു പോകവേ, ഇസയ്ക്കും ഇസയുടെ ബറോസ് പപ്പയ്ക്കും ഇടയിൽ സ്വാഭാവികമായി ഉടലെടുക്കുന്ന അടുപ്പമാണ് ചിത്രത്തിനു വൈകാരികതയുടെ സ്പർശമേകുന്നത്. ബറോസായി മോഹൻലാൽ ജീവിക്കുമ്പോൾ, തന്റെ പ്രകടനം കൊണ്ട് ഉള്ളുതൊടുന്നുണ്ട് മായ റാവു വെസ്റ്റും.
പാസ് വേഗ, റാഫേല്‍ അമാര്‍ഗോ എന്നീ സ്‍പാനിഷ് താരങ്ങളും ചിത്രത്തിലുണ്ട്. സിനിമയില്‍ അഭിനയിക്കുന്നു. ബറോസില്‍ വാസ്‌കോഡഗാമയുടെ വേഷത്തിലാണ് റാഫേല്‍ അഭിനയിക്കുക. ഭാര്യയുടെ വേഷത്തിലാകും പാസ് വേഗ എത്തുക.
ഹോളിവുഡ് ലെവൽ മേക്കിംഗ് കൊണ്ട് അമ്പരപ്പിക്കുന്ന ബറോസ് കണ്ടുകൊണ്ടിരിക്കുമ്പോൾ അതൊരു മലയാളപടമാണെന്നു തോന്നില്ല. കഥാപാത്രങ്ങളും രംഗസജ്ജീകരണങ്ങളുമെല്ലാം ചേർന്ന് കാഴ്ചയുടെ വേറിട്ടൊരു ലോകമാണ് ഒരുക്കുന്നത്. സമീപകാലത്ത് കണ്ട ചിത്രങ്ങളിൽ ത്രിഡി- വിഎഫ്എക്സ് സാധ്യതകളെ ഇത്രയും പെർഫെക്ഷനോടെ അവതരിപ്പിച്ച മറ്റൊരു മലയാള ചിത്രം കാണില്ല. അണ്ടർവാട്ടർ രംഗങ്ങൾ ആരെയും വിസ്മയിപ്പിക്കുന്നതാണ്. സാങ്കേതിക തികവില്‍ ഒട്ടും വിട്ടുവീഴ്ച ചെയ്യാതെ തന്നെയാണ് മോഹൻലാൽ ബറോസ് ഒരുക്കിയിരിക്കുന്നത്.
ടെക്നിക്കലി ബ്രില്ല്യന്റായിരിക്കുമ്പോഴും, ചിത്രത്തിന്റെ കഥയും കഥയുടെ ഒഴുക്കും അത്ര എൻഗേജിംഗ് അല്ല എന്നതാണ് പ്രധാനമായും തോന്നിയ പോരായ്മ. തിരക്കഥ, സംഭാഷണം- ഈ ഘടകങ്ങളുടെ കാര്യത്തിൽ ചിത്രം അൽപ്പം വീക്കാണ്. ശക്തനായൊരു പ്രതിനായകന്റെ അഭാവവും ചിത്രത്തിലുണ്ട്. ജിജോ പുന്നോസിന്‍റെ തിരക്കഥയാണ് ആദ്യം ബറോസിനായി പരിഗണിച്ചത്. എന്നാൽ പിന്നീട് ടി.കെ രാജീവ് കുമാറും മോഹന്‍ലാലും ചേര്‍ന്ന് പുതിയ തിരക്കഥ തയ്യാറാക്കുകയായിരുന്നു.
സന്തോഷ് ശിവനാണ് ബറോസിന്റെ സിനിമോട്ടോഗ്രാഫർ. സന്തോഷ് രാമന്‍ പ്രൊഡക്ഷന്‍ ഡിസൈൻ നിർവ്വഹിച്ചു. ബറോസിന്റെ വിസ്മയലോകം സൃഷ്ടിച്ചെടുക്കുന്നതിൽ ഇരുവർക്കും വലിയൊരു പങ്കുതന്നെയുണ്ട്. മാര്‍ക്ക് കില്യനും ലിഡിയൻ നാദസ്വരവും ചേർന്നാണ് സംഗീതം ഒരുക്കിയത്. ബി. അജിത്ത്കുമാറാണ് ചിത്രത്തിന്റെ എഡിറ്റിംഗ്. ആന്റണി പെരുമ്പാവൂരാണ് നിര്‍മാണം.
തിരക്കഥയുടെ ബലമില്ലായ്മ വലിയൊരു പോരായ്മയായി നിലനിൽക്കുമ്പോഴും, നവാഗത സംവിധായകനെന്ന രീതിയിൽ മോഹൻലാൽ കയ്യടി അർഹിക്കുന്നുണ്ട്. മലയാളം ചിത്രങ്ങൾ ഇപ്പോഴും വലിയ രീതിയിൽ എക്സ്പ്ലോർ ചെയ്തിട്ടില്ലാത്ത ഒന്നാണ് ത്രിഡി ചിത്ര നിർമാണം. അവിടെ ധീരമായൊരു ചുവടുവെപ്പു തന്നെയാണ് മോഹൻലാൽ നടത്തിയിരിക്കുന്നത്. ഒപ്പം, നാടോടിക്കഥകൾ കേൾക്കാനിഷ്ടമുള്ള കുട്ടിക്കൂട്ടത്തെ കയ്യിലെടുക്കാനും മോഹൻലാൽ എന്ന സംവിധായകനു സാധിക്കുന്നുണ്ട്.
Read More
- 'ആശുപത്രിയിലുള്ള കുട്ടിയുടെ വിവരം ഓരോ നിമിഷവും തിരക്കുന്നു' ; അല്ലു അർജുൻ
- 'ഇനി സിനിമ ഹിറ്റായിക്കോളും;' സ്ത്രീ മരച്ചത് അറിഞ്ഞ് അല്ലു അർജുൻ പറഞ്ഞത് ഇങ്ങനെ; ആരോപണവുമായി എംഎൽഎ
- പൃഥ്വിയുടെ അല്ലിയും ഷാരൂഖിന്റെ അബ്രാമും ഐശ്വര്യയുടെ ആരാധ്യയും ഒരേ സ്കൂളിലോ? വൈറലായി വീഡിയോ
- മമ്മൂക്ക മാത്രമല്ല, ഞാനുമുണ്ട്: സ്വയം എയറിൽ കേറി പിഷാരടി
- ബേസിൽ യൂണിവേഴ്സിറ്റിയിലേക്ക് പുതിയ എൻട്രി; മമ്മൂക്കയെ കുടുക്കിയത് കൊച്ചുകുറുമ്പി
- ഇതിപ്പോ ട്രെൻഡായി മാറിയോ?; ബേസിൽ യൂണിവേഴ്സിൽ പുതിയ അഡ്മിഷനായി രമ്യ നമ്പീശൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.