scorecardresearch

'ഇനി സിനിമ ഹിറ്റായിക്കോളും;' സ്ത്രീ മരച്ചത് അറിഞ്ഞ് അല്ലു അർജുൻ പറഞ്ഞത് ഇങ്ങനെ; ആരോപണവുമായി എംഎൽഎ

സ്ത്രീ മരിച്ചത് അറിഞ്ഞ ശേഷവും തിയേറ്ററിൽ നിന്നു പോകുമ്പോൾ അല്ലു അർജുൻ ആരാധകരെ കൈവീശി കാണിക്കുക പോലും ചെയ്തെന്ന് എംഎൽഎ അക്ബറുദ്ദീൻ ഒവൈസി തെലങ്കാന നിയമസഭയിൽ ആരോപിച്ചു

സ്ത്രീ മരിച്ചത് അറിഞ്ഞ ശേഷവും തിയേറ്ററിൽ നിന്നു പോകുമ്പോൾ അല്ലു അർജുൻ ആരാധകരെ കൈവീശി കാണിക്കുക പോലും ചെയ്തെന്ന് എംഎൽഎ അക്ബറുദ്ദീൻ ഒവൈസി തെലങ്കാന നിയമസഭയിൽ ആരോപിച്ചു

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Allu Arjun Released

ചിത്രം: എക്സ്

പുഷ്പ 2 പ്രീമിയര്‍ ഷോയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് സ്ത്രീ മരിച്ച സംഭവത്തിൽ നടൻ അല്ലു അർജുനെതിരെ ഗൂരുതര ആരോപണവുമായി എഐഎംഐഎം എംഎൽഎ അക്ബറുദ്ദീൻ ഒവൈസി. ഉത്തരവാദിത്തമില്ലാത്ത പെരുമാറ്റമാണ് താരത്തിന്റെ ഭാഗത്തു നിന്ന് ഉണ്ടായതെന്നും, തിക്കിലും തിരക്കിലും പെട്ട് ഒരു സ്ത്രീ മരിച്ചിട്ടും അല്ലു അർജുൻ സിനിമ കണ്ട ശേഷമാണ് തീയേറ്ററിൽ നിന്നു പോയതെന്ന് ഒവൈസി ആരോപിച്ചു.

Advertisment

തിയേറ്ററിൽ നിന്നു പോകുമ്പോൾ അല്ലു അർജുൻ ആരാധകരെ കൈവീശി കാണിക്കുക പോലും ചെയ്തെന്ന് ഒവൈസി തെലങ്കാന നിയമസഭയിൽ പറഞ്ഞു. തനിക്കു ലഭിച്ച വിവരമനുസരിച്ച്, മരണ വിവരം അല്ലു അർജുനെ അറിയിച്ചപ്പോൾ ‘ഇനി സിനിമ ഹിറ്റാകുമെന്ന്’നടൻ പറഞ്ഞതായി ഒവൈസി ആരോപിച്ചു. 

അതേസമയം, മനുഷ്യരുടെ ജീവൻവെച്ച കളിക്കാൻ ആരെയും അനുവദിക്കില്ലെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നിയമസഭയിൽ പറഞ്ഞു. സിനിമാ വ്യവസായത്തെ പ്രോത്സാഹിപ്പിക്കണമെന്ന് കരുതിയാണ് സർക്കാർ സ്‌പെഷ്യൽ ഷോകൾക്ക് അനുമതി നൽകിയതെന്നും, മനുഷ്യജീവൻ്റെ വിലകൊടുത്ത് ഇത്തരത്തിലുള്ള കാര്യങ്ങൾ തുടരാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

ഡിസംബർ നാലിന് ഹൈദരാബാദിലെ സന്ധ്യ തിയേറ്ററിൽ വെച്ചാണ് ദാരുണമായ അപകടമുണ്ടായത്. പുഷ്പ 2: ദ റൂൾ എന്ന സിനിമയുടെ പ്രദർശനത്തിൽ അല്ലു അർജുൻ പങ്കെടുത്തിരുന്നു. സഹനടി രശ്മിക മന്ദാനയ്ക്കും ഭാര്യ സ്നേഹ റെഡ്ഡിക്കുമൊപ്പമുള്ള അദ്ദേഹത്തിൻറെ സന്ദർശനം മൂലം ഉണ്ടായ തിക്കിലും തിരക്കിലുമാണ് സ്ത്രീ ആരാധിക മരണപ്പെട്ടത്. 

Advertisment

സംഭവത്തിൽ കഴിഞ്ഞ ആഴ്ച അല്ലു അർജുനെ തെലങ്കാന പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എന്നാൽ മനപ്പൂർവമാല്ലാത്ത നരഹത്യ കുറ്റം പ്രഥമദൃഷ്ട്യാ നിലനിൽക്കുമോ എന്ന നിരീക്ഷണത്തിൽ അന്ന് വൈകീട്ട് തന്നെ അല്ലു അർജുന് ജാമ്യം അനുവദിച്ചിരുന്നു. ജാമ്യം ലഭിച്ച ശേഷവും ഒരു ദിവസം ജയിലിൽ തുടർന്ന ശേഷമായിരുന്നു താരം മോചിതമായത്.

Read More

Allu Arjun

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: