/indian-express-malayalam/media/media_files/2024/12/07/yz0PeGzBo9k9m2rvJCZw.jpg)
അല്ലു അർജുൻ
പുഷ്പ 2 പ്രീമിയറിനിടെ ഉണ്ടായ അപകടത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഒൻപതുകാരൻ ശ്രീതേജിന് സംഭവിച്ചത് അപ്രതീക്ഷിമായ അപകടമെന്ന് അല്ലു അർജുൻ. മൂന്ന് വർഷത്തെ അധ്വാനത്തിന്റെ ഫലം കാണാൻ ആണ് തീയറ്ററിൽ എത്തിയത്.തിയറ്ററിൽ സിനിമ കാണാൻ വരുന്നതിന് മുന്നേ തീയറ്റർ ഉടമകൾ അനുമതി തേടിയിരുന്നു എന്ന് അല്ലു അർജുൻ പറഞ്ഞു.
"ഉത്തരവാദിത്വമില്ലാതെ ഒരിക്കലും പെരുമാറിയിട്ടില്ല.സ്ഥലത്ത് പൊലീസ് ഉണ്ടായിരുന്നു. റോഡ് ഷോ നടത്തിയിട്ടില്ല. ഞാൻ സർക്കാരിന് ഒരിക്കലും എതിരല്ല. ഒരു നേതാവിനെതിരെയും സംരാരിച്ചിട്ടില്ല. മറ്റുള്ളവർ വ്യക്തിഹത്യ നടക്കുന്നു".
"ഒരാൾ മരിച്ചു എന്നറിഞ്ഞത് പിറ്റേദിവസം. ആശുപത്രിയിൽ എത്താതിരുന്നത് പൊലീസ് അഭ്യർത്ഥന മാനിച്ചാണെന്നും അല്ലു അർജുൻ പറഞ്ഞു. ആശുപത്രിയിൽ കഴിയുന്ന കുട്ടിയുടെ വിവരം ഓരോ മണിക്കൂറിലും അന്വേഷിക്കുന്നുണ്ട്. തനിക്കും അതേ പ്രായത്തിൽ ഒരു കുട്ടിയുണ്ടെന്നും അല്ലു അർജുൻ പറഞ്ഞു. പൊലീസിനെ കുറ്റം പറയുന്നില്ല. സംസ്ഥാന സർക്കാർ എപ്പോഴും സിനിമ മേഖലയ്ക്ക് ഒപ്പം നിൽക്കുന്നവരാണ്" - അല്ലു അർജുൻ പറഞ്ഞു.
അതേസമയം 'പുഷ്പ 2' പ്രീമിയറിനിടെ ഉണ്ടായ അപകടത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഒൻപതുകാരൻ ശ്രീതേജിനെ ആശുപത്രിയിലെത്തി സന്ദർശിച്ച് സംവിധായകൻ സുകുമാർ. ശ്രീതേജിന്റെ അച്ഛനുമായി സംസാരിക്കുകയും കുട്ടിയുടെ ആരോഗ്യനിലയേക്കുറിച്ച് അന്വേഷിക്കുകയും ചെയ്ത സുകുമാർ ശ്രീതേജിന്റെ പിതാവ് ബാസ്ഖറിന് അഞ്ച് ലക്ഷം രൂപയുടെ ധനസഹായവും കൈമാറി.
സന്ധ്യ തിയറ്ററിൽ വച്ച് 'പുഷ്പ 2' പ്രീമിയറിനിടെയുണ്ടായ അപകടത്തിൽപ്പെട്ട് ഗുരുതരാവസ്ഥയിൽ കഴിയുന്ന കുട്ടി നിലവിൽ സെക്കന്തരാബാദിലെ കിംസ് ആശുപത്രിയിൽ ചികിത്സയിലാണ്. കുട്ടിയുടെ നില മാറ്റമില്ലാതെ തുടരുകയാണ്. അപകടത്തിൽ കുട്ടിയുടെ അമ്മയും മരിച്ചിരുന്നു.
Read More
- 'ഇനി സിനിമ ഹിറ്റായിക്കോളും;' സ്ത്രീ മരച്ചത് അറിഞ്ഞ് അല്ലു അർജുൻ പറഞ്ഞത് ഇങ്ങനെ; ആരോപണവുമായി എംഎൽഎ
 - പൃഥ്വിയുടെ അല്ലിയും ഷാരൂഖിന്റെ അബ്രാമും ഐശ്വര്യയുടെ ആരാധ്യയും ഒരേ സ്കൂളിലോ? വൈറലായി വീഡിയോ
 - മമ്മൂക്ക മാത്രമല്ല, ഞാനുമുണ്ട്: സ്വയം എയറിൽ കേറി പിഷാരടി
 - ബേസിൽ യൂണിവേഴ്സിറ്റിയിലേക്ക് പുതിയ എൻട്രി; മമ്മൂക്കയെ കുടുക്കിയത് കൊച്ചുകുറുമ്പി
 - ഇതിപ്പോ ട്രെൻഡായി മാറിയോ?; ബേസിൽ യൂണിവേഴ്സിൽ പുതിയ അഡ്മിഷനായി രമ്യ നമ്പീശൻ
 
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

 Follow Us