scorecardresearch

ചെലവ് 350 കോടി, തിരിച്ചുകിട്ടിയത് 95 കോടി; ഡിക്യു തലനാരിഴയ്ക്ക് രക്ഷപ്പെട്ടെങ്കിലും പൃഥ്വി പെട്ടു

Miyan Chote Miyan OTT Release and Trolls: ദുൽഖർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു, പക്ഷേ പൃഥ്വിരാജ് പെട്ടു; ട്രോൾ മഴയിൽ മുങ്ങി 'ബഡേ മിയാൻ ഛോട്ടേ മിയാൻ'

Miyan Chote Miyan OTT Release and Trolls: ദുൽഖർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു, പക്ഷേ പൃഥ്വിരാജ് പെട്ടു; ട്രോൾ മഴയിൽ മുങ്ങി 'ബഡേ മിയാൻ ഛോട്ടേ മിയാൻ'

author-image
Entertainment Desk
New Update
Prithviraj | Dulquer | Trolls

Bade Miyan Chote Miyan OTT Release and Trolls

ബോളിവുഡ് താരങ്ങളായ അക്ഷയ് കുമാറിനും ടൈ​ഗർ ഷ്രോഫിനും ഒപ്പം മലയാളത്തിന്റെ പ്രിയതാരം പൃഥ്വിരാജ്  അഭിനയിച്ച ചിത്രമായിരുന്നു 'ബഡേ മിയാൻ ഛോട്ടേ മിയാൻ'. അലി അബ്ബാസ് സഫർ ആണ് ഈ ആക്ഷൻ ചിത്രത്തിന്റെ സംവിധായകൻ. ചിത്രത്തിൽ വില്ലനായാണ് പൃഥ്വി എത്തിയത്. 

Advertisment

ഏതാണ്ട് 350 കോടിയോളം ബജറ്റിലാണ് 'ബഡേ മിയാൻ ഛോട്ടേ മിയാൻ' നിർമ്മിച്ചത്. എന്നാൽ ചിത്രം ബോക്സ് ഓഫീസിൽ വൻ പരാജയമായിരുന്നു. നൂറു കോടി പോലും അടിക്കാതെ ചിത്രം തിയേറ്റർ വിടേണ്ടി വന്നു. ആകെ 95 കോടി രൂപയാണ് ചിത്രം  തിയേറ്ററിൽ നിന്നും കളക്റ്റ് ചെയ്തത്. അതായത്, നിർമാതാക്കൾക്ക് തിയേറ്ററിൽ നിന്നും തിരിച്ചുകിട്ടിയത് മുടക്ക് മുതലിന്റെ മൂന്നിലൊന്ന് മാത്രം. 

തിയേറ്റർ റിലീസിനു പിന്നാലെ, കഴിഞ്ഞ ദിവസം ചിത്രം  ഒടിടിയിലുമെത്തി. നെറ്റ്ഫ്ളിക്സിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. ചിത്രത്തിന്റെ ഒടിടി റിലീസിനു പിന്നാലെ സോഷ്യൽ മീഡിയയിൽ ട്രോളുകളും നിറയുകയാണ്. 

ചിത്രത്തിൽ അഭിനയിച്ചിട്ടില്ലാത്ത ദുൽഖർ സൽമാനും ട്രോളുകളിലെ താരമാണ്. 'ബഡേ മിയാൻ ഛോട്ടേ മിയാൻ' എന്ന ചിത്രത്തിൽ അവതരിപ്പിച്ച വേഷത്തിനായി  അണിയറപ്രവർത്തകർ ആദ്യം സമീപിച്ചത് ദുൽഖറിനെയായിരുന്നു എന്നാണ് റിപ്പോർട്ട്. എന്നാൽ മറ്റു സിനിമകളുമായി തിരക്കിലായിരുന്ന ദുൽഖർ ഓഫർ നിരസിക്കുകയായിരുന്നു. പിന്നീടാണ് ഡോ. കബീർ/ ഏകലവ്യ എന്ന വേഷം പൃഥ്വിയിലേക്ക് എത്തിയത്.

Advertisment

ഇതുമായി കണക്റ്റ് ചെയ്താണ് സോഷ്യൽ മീഡിയയിലെ ട്രോളുകൾ. "ദുൽഖർ  തലനാരിഴയ്ക്ക് രക്ഷപ്പെട്ടു, പക്ഷേ രാജുവേട്ടൻ പെട്ടുപോയി," ട്രോളന്മാരുടെ നിരീക്ഷണമിങ്ങനെ. 

ചിത്രവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന മറ്റൊരു ട്രോളിൽ, ദുൽഖറും പൃഥ്വിയും തമ്മിലുള്ള സംഭാഷണമാണ് കാണാനാവുക. 

വഷു ഭഗ്നാനി, ജാക്കി ഭഗ്നാനി, ദീപ്ഷിഖ ദേശ്മുഖ്, ഹിമാൻഷു കിഷൻ മെഹ്റ, അലി അബ്ബാസ് സഫർ എന്നിവർ ചേർന്നായിരുന്നു ചിത്രം നിർമ്മിച്ചത്.  തിരക്കഥ ഒരുക്കിയത് അലി അബ്ബാസ് സഫറും ആദിത്യ ബസുവും ചേർന്നായിരുന്നു.  അക്ഷയ് കുമാറും ടൈഗർ ഷ്രോഫും ആദ്യമായി ഒന്നിച്ച ഈ ചിത്രത്തിൽ, പൃഥ്വിരാജിനു പുറമെ  സോനാക്ഷി സിൻഹ, മാനുഷി ചില്ലർ, അലയ എഫ് തുടങ്ങിയവരും വേഷമിട്ടു. 

Read More Entertainment Stories Here

Trolls Dulquer Salman Prithviraj

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: