scorecardresearch

മകളുടെ വിവാഹത്തിന്, ഒരു സിനിമ നിർമ്മിക്കാനുള്ള ചെലവെന്ന് അനുരാഗ് കശ്യപ്

റൈഫിൾ ക്ലബ്ബിലൂടെ മലയാളം സിനിമയിലേക്ക് ചുവടുവയ്ക്കുകയാണ് അനുരാഗ് കശ്യപ്

റൈഫിൾ ക്ലബ്ബിലൂടെ മലയാളം സിനിമയിലേക്ക് ചുവടുവയ്ക്കുകയാണ് അനുരാഗ് കശ്യപ്

author-image
Entertainment Desk
New Update
Anurag Kashyap | Aaliyah

ചിത്രം: ഇൻസ്റ്റഗ്രാം

ആഷിക് അബു സംവിധാനം ചെയ്യുന്ന 'റൈഫിൾ ക്ലബ്ബ്' എന്ന ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിക്കുകയാണ്, നടനും സംവിധായകനുമായ അനുരാഗ് കശ്യപ്. അനുരാഗിന്റെ മകൾ ആലിയയുടെ വിവാഹ നിശ്ചയം കഴിഞ്ഞ വർഷമാണ് നടന്നത്. 2025ൽ വിവാഹം ഉണ്ടാകും. മകളുടെ വിവാഹ ചെലവിനെ കുറിച്ച് അനുരാഗ് അടുത്തിടെ നടത്തിയ രസകരമായ പരാമർശങ്ങളാണ് ശ്രദ്ധനേടുന്നത്.

Advertisment

ഒരു സിനിമ നിർമ്മിക്കാൻ ആവശ്യമായ തുക, മകളുടെ വിവാഹത്തിനും ചെലവാകുമെന്ന് അനുരാഗ് പറഞ്ഞു. മകൾക്കൊപ്പം പോഡ്കാസ്റ്റിൽ സംസാരിക്കുകയായിരുന്നു അനുരാഗ്. 'മകളുടെ വിവാഹം വരുന്നുണ്ട്. എൻ്റെ ലോ ബജറ്റ് സിനിമകളുടെ അത്രയും ചിലവാണ് വിവാഹത്തിനും വരുന്നത്.' 

അനുരാഗ് കശ്യപിന്റെ ഒരേയൊരു മകളാണ് താനെന്നും, തനിക്കായി ചില വിട്ടുവീഴ്ചകളൊക്കെ അച്ഛൻ ചെയ്യണമെന്നും, വേറെ മക്കളില്ലാത്തത് ഭാഗ്യമായെന്നും മറുപടിയായി ആലിയ പറഞ്ഞു. മകൾക്കൊപ്പം മതിയായ സമയം ചിലവഴിക്കാൻ സാധിച്ചിട്ടില്ലെന്നും, അതിൽ എപ്പോഴും ഖേദിക്കാറുണ്ടെന്നും, അടുത്തിടെ അനുരാഗ് കശ്യപ് തുറന്ന് പറഞ്ഞിരുന്നു.

"മകളോടൊപ്പം ഞാൻ സമയം ചെലവഴിച്ചിട്ടില്ല, കാരണം അക്കാലത്ത് എൻ്റെ ശ്രദ്ധ മുഴുവൻ സിനിമയിലായിരുന്നു. നിങ്ങൾ ജീവിതത്തിൽ കൂടുതൽ വളരുന്തോറും, കുടുംബത്തോടൊപ്പം സമയം ചിലവഴിക്കുന്നതും സുഹൃത്തുക്കളെ സമ്പാദിക്കുന്നതും സന്തോഷവാനായിരിക്കുന്നതുമാണ് ഏറ്റവും മൂല്യവത്തായ കാര്യമെന്ന് നിങ്ങൾ മനസ്സിലാക്കും."

Advertisment

അനുരാഗ് കശ്യപിന് പുറമെ ദിലീഷ് പോത്തൻ, വാണി വിശ്വനാഥ്, സുരഭി, വിൻസി അലോഷ്യസ് തുടങ്ങി വലിയൊരു താരനിരയാണ് റൈഫിൾ ക്ലബ്ബിൽ അണിനിരക്കുന്നത്. ചിത്രത്തിന്റെ സംവിധാനത്തിനൊപ്പം ഛായാഗ്രഹണവും ആഷിഖ് അബുവാണ് നിർവ്വഹിക്കുന്നത്.

Read More Entertainment Stories Here

Bollywood Anurag Kashyap

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: