/indian-express-malayalam/media/media_files/2025/03/23/NtQBBAMTCKB85LiupMPv.jpg)
ആലിപ്പഴം വീഴുന്നത് കണ്ടിട്ടുണ്ടോ? എത്ര മുതിർന്നയാളുകളും ആ കാഴ്ച കാണുമ്പോൾ കുഞ്ഞുങ്ങളുടെ കൗതുകത്തോടെ ആസ്വദിക്കും. അത്രയും രസകരമായൊരു അനുഭവമാണത്. ചൂടേറിയ നീരാവി വളരെ പെട്ടെന്ന് തണുക്കുമ്പോൾ ഐസായി രൂപം കൊള്ളുന്നതാണ് ആലിപ്പഴ പ്രതിഭാസമെന്നാണ് ശാസ്ത്രം.
വയനാട്ടിൽ പെയ്ത ആലിപ്പഴ മഴ ആസ്വദിക്കുകയാണ് നടി അനു സിതാര. ഇതിന്റെ ഒരു വീഡിയോയും അനു ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്യുന്നുണ്ട്. മഴ ആസ്വദിച്ച് വീടിനു ചുറ്റും പറമ്പിലും കുളക്കടവിലുമൊക്കെ കറങ്ങി നടക്കുന്ന അനുവിനെയാണ് വീഡിയോയിൽ കാണാനാവുക.
വയനാട്ടുകാരിയായ അനു സിത്താര കലാമണ്ഡലത്തിലാണ് പഠിച്ചത്. കലോത്സവ വേദികളിലൂടെയായിരുന്നു അനു മലയാള സിനിമയില്‍ എത്തിയത്. 2013ല്‍ സുരേഷ് അച്ചൂസ് സംവിധാനം ചെയ്ത'പൊട്ടാസ് ബോംബ്' ആയിരുന്നു അനുവിന്റെ ആദ്യ സിനിമ. പിന്നീട് ഇന്ത്യന്‍ പ്രണയകഥയില്‍ ലക്ഷ്മി ഗോപാലസ്വാമിയുടെ കുട്ടിക്കാലം ചെയ്തു. പിന്നീട് ഹാപ്പി വെഡ്ഡിങ്, ഫുക്രി, രാമന്റെ ഏദന്‍തോട്ടം, അച്ചായന്‍സ്, സര്‍വ്വോപരി പാലാക്കാരന് എന്നിങ്ങനെ ഒട്ടനവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു.
രാമന്റെ ഏദന്‍തോട്ടം എന്ന ചിത്രത്തിലെ മാലിനി എന്ന കഥാപാത്രത്തിലൂടെയാണ് അനു പ്രേക്ഷകരുടെ പ്രിയങ്കരിയാകുന്നത്. മാലിനി എന്ന കഥാപാത്രമാണ് ഇതുവരെ ചെയ്തതില്‍ തനിക്കേറ്റവും പ്രിയപ്പെട്ടതെന്നും, തന്നെ പോപ്പുലറാക്കിയും ആളുകള്‍ തിരിച്ചറിയാന്‍ തുടങ്ങിയത് അതിലൂടെയാണെന്നും അനു സിതാര നേരത്തേ പറഞ്ഞിട്ടുണ്ട്. ചിത്രത്തിലെ നായികയെ പോലെ ജീവിതത്തിലും അനു ഒരു നൃത്താധ്യാപികയാണ്.
ചെറുപ്പം മുതല്ക്കേ ശാസ്ത്രീയ നൃത്തപഠനത്തില്‍ ശ്രദ്ധപതിപ്പിക്കുന്ന അനു സിത്താരയ്ക്ക് അഭിനയവഴിയില്‍ പ്രോത്സാഹനവുമായി മുന്നില്‍ നില്‍ക്കുന്നത് ഭര്‍ത്താവ് വിഷ്ണുപ്രസാദാണ്. ഫോട്ടോഗ്രാഫര്‍ കൂടിയായ വിഷ്ണുപ്രസാദ് അനു സിത്താരയോടൊപ്പം സെറ്റുകളില്‍ മുഴുവന്‍ സമയവും കൂടെയുണ്ട്.
ഫുട്ബോള്‍ താരം വി.പി സത്യന്റെ ജീവിതം 'ക്യാപ്റ്റന്‍' എന്ന പേരില്‍ അഭ്രപാളിയില്‍ എത്തിയപ്പോള്‍, സത്യന്റെ ഭാര്യ അനിതയുടെ വേഷം ചെയ്തതും അനു സിതാരയായിരുന്നു. ഇതും അനുവിന്റെ അഭിനയ ജീവിതത്തിലെ ഏറെ ശ്രദ്ധിക്കപ്പെട്ട വേഷമായിരുന്നു.
Read More
- എമ്പുരാനായി പ്രാർത്ഥനയോടെ മല്ലിക സുകുമാരൻ ഗൂരുവായൂർ ക്ഷേത്രത്തിൽ
- ഈ പടക്കളത്തിലേക്കാണല്ലോ ദൈവമേ സ്പ്ലെൻഡറും കൊണ്ട് ഇറങ്ങിയത്!
- മലയാളത്തിന്റെ അഭിമാനതാരം വളർന്ന വീടാണിത്
- 15-ാം വയസ്സുമുതൽ അമ്മയ്ക്കും 5 സഹോദരങ്ങൾക്കും തണലായവൾ; ഈ നടിയെ മനസ്സിലായോ?
- പൃഥ്വിയുടെ 'ചെറിയ പട'ത്തിലെ വമ്പൻ താരനിര ഇവരൊക്കെയാണ്
- New OTT Release: ഈ ആഴ്ച ഒടിടിയിലെത്തിയ 9 മലയാളചിത്രങ്ങൾ
- കഷ്ടപ്പാടുകളിലേക്ക് ഭാഗ്യദേവതയായി അവൾ എത്തിയപ്പോൾ; മാറിമറിഞ്ഞത് ബാബുവിന്റെ ജീവിതം
- അപ്പന്റെ സ്വപ്നം സഫലമാക്കിയ മകൻ; അമ്മയുടെ കയ്യിലിരിക്കുന്ന ഈ കൊച്ചുമിടുക്കൻ മലയാളത്തിന്റെ പ്രിയനടനാണ്
- മീനാക്ഷിക്ക് 25-ാം ജന്മദിനം, ആശംസകൾ നേർന്ന് കാവ്യ മാധവൻ
- New OTT Release: ഞായറാഴ്ച ഒടിടിയിൽ കളറാക്കാം; പുതിയ റിലീസുകൾ ഇതാ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.