scorecardresearch

Amaran OTT: അമരൻ ഒടിടിയിൽ എവിടെ കാണാം?

Amaran OTT: അന്തരിച്ച മേജർ മുകുന്ദ് വരദരാജൻ്റെ ജീവിതകഥ പറയുന്ന അമരൻ്റെ ഒടിടി സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയത് ആര്? എപ്പോൾ ഒടിടിയിൽ എത്തും?

Amaran OTT: അന്തരിച്ച മേജർ മുകുന്ദ് വരദരാജൻ്റെ ജീവിതകഥ പറയുന്ന അമരൻ്റെ ഒടിടി സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയത് ആര്? എപ്പോൾ ഒടിടിയിൽ എത്തും?

author-image
Entertainment Desk
New Update
Amaran OTT Release Date platform

Amaran OTT release date & platform

Amaran OTT: യഥാർത്ഥ സംഭവകഥയെ ആസ്പദമാക്കി ഒരുക്കിയ അമരൻ ദീപാവലി റിലീസായാണ് തിയേറ്ററുകളിൽ എത്തിയത്. കമൽഹാസൻ്റെ രാജ് കമൽ ഫിലിംസ് ഇൻ്റർനാഷണലിൻ്റെ പിന്തുണയോടെ എത്തിയ  ചിത്രം പറയുന്നത്, അന്തരിച്ച മേജർ മുകുന്ദ് വരദരാജൻ്റെ ജീവചരിത്രമാണ്. ശിവകാർത്തികേയനും സായ് പല്ലവിയുമാണ് ചിത്രത്തിൽ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നത്. 

Advertisment

മൂന്നു ദിവസം കൊണ്ടു തന്നെ 100 കോടി ക്ലബ്ബിൽ ഇടം നേടിയിരിക്കുകയാണ് അമരൻ.  ആഗോളതലത്തിൽ 100 ​​കോടി ക്ലബ്ബിൽ എത്തുന്ന മൂന്നാമത്തെ ശിവകാർത്തികേയൻ ചിത്രമെന്ന പ്രത്യേകതയും അമരൻ സ്വന്തമാക്കി. ഡോക്ടർ, ഡോൺ എന്നിവയാണ് ശിവകാർത്തികേയന്റെ മുൻ 100 കോടി ചിത്രങ്ങൾ. എന്നാൽ അവയിൽ നിന്നും വ്യത്യസ്തമായി മൂന്നു ദിവസത്തിനുള്ളിൽ 100 കോടി ക്ലബ്ബിൽ ഇടം നേടി എന്നതാണ് അമരന്റെ പ്രത്യേകത. കേരളത്തിലും മികച്ച വിജയം നേടുകയാണ് ചിത്രം. 

മേജർ മുകുന്ദ് വരദരാജന്റെ ജീവിതകഥ പറയുന്ന ചിത്രത്തിൽ മുകുന്ദായി ശിവകാർത്തികേയൻ എത്തുമ്പോൾ മുകുന്ദിന്റെ ഭാര്യ ഇന്ദു റെബേക്ക വർഗീസിന്റെ വേഷമാണ് സായ് പല്ലവിയ്ക്ക്. ജി.വി. പ്രകാശ് കുമാർ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം.

Amaran OTT: അമരൻ ഒടിടി 

Advertisment

 'അമരൻ' ബോക്സോഫീസിൽ കുതിച്ചുയരുന്നതിനൊപ്പം ചിത്രത്തിന്റെ ഒടിടി റിലീസിനെ കുറിച്ച് ഒരു അപ്ഡേറ്റും പുറത്തുവരുന്നുണ്ട്. നെറ്റ്ഫ്ളിക്സാണ് അമരന്റെ സ്ട്രീമിംഗ് പങ്കാളി എന്നാണ് റിപ്പോർട്ട്. ചിത്രത്തിൻ്റെ ഒടിടി റൈറ്റ്സ് 60 കോടി രൂപയ്ക്ക് ആണ് നെറ്റ്ഫ്ളിക്സ് സ്വന്തമാക്കിയതെന്നും റിപ്പോർട്ടുണ്ട്. 



തിയേറ്റർ റണ്ണിനു ശേഷം, അമരൻ നെറ്റ്ഫ്ളികിൽ എത്തും. പൊതുവിൽ, തിയേറ്റർ റിലീസിനു പിന്നാലെ നാലു ആഴ്ച പിന്നിടുമ്പോൾ ചിത്രം ഒടിടിയിൽ എത്തുകയാണ് പതിവ്.  'അമരൻ' നവംബർ അവസാന വാരമോ ഡിസംബർ ആദ്യവാരമോ ഒടിടിയിൽ എത്തുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ട്.

Read More

Sivakarthikeyan Sai Pallavi New Release OTT Netflix

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: