/indian-express-malayalam/media/media_files/tr82qs1LP5rLhAspL6Dy.jpg)
പപ്പ രൺബീറിന്റെ കയ്യും പിടിച്ച് തെരുവിലൂടെ നടക്കുന്ന കുഞ്ഞു റാഹ. രൺബീറിന്റെയും മകളുടെയും ഈ അൺസീൻ ചിത്രം ഷെയർ ചെയ്തിരിക്കുന്നത് ആലിയ ഭട്ടാണ്.
സിനിമയിലെ പോലെയല്ല രൺബീർ യഥാർഥ ജീവിതത്തിലെന്നും മകൾ ജനിച്ചതിന് ശേഷം ഒരുപാട് മാറിയെന്നും രൺബീറിന്റെ അമ്മ നീതു കപൂർ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.
മകളുമായുള്ള അടുപ്പത്തെക്കുറിച്ച് രൺബീർ കപൂറും പല അഭിമുഖങ്ങളിലും മനസ്സു തുറന്നിരുന്നു. "മകൾക്കൊപ്പം സമയം ചെലവഴിക്കാനാണ് ഇപ്പോൾ ആഗ്രഹിക്കുന്നത്. മറ്റൊന്നും ചെയ്യാൻ തോന്നുന്നില്ല. വീട്ടിൽ നിന്ന് ജോലിക്ക് പോകാൻ പോലും ഇപ്പോൾ ആഗ്രഹമില്ല. ജീവിതത്തിൽ മുമ്പ് ഒരിക്കലും ഇങ്ങനെ തോന്നിയിട്ടില്ല. എന്നെയും സഹോദരി റിദ്ദിമയെയും കുറിച്ച് അമ്മക്ക് എങ്ങനെ തോന്നിയെന്ന് എനിക്ക് ഇപ്പോഴാണ് മനസിലായത്," എന്നായിരുന്നു രൺബീർ പറഞ്ഞത്.
ബോളിവുഡ് താരദമ്പതികളായ രൺബീർ കപൂറിന്റെയും ആലിയ ഭട്ടിന്റെയും മകൾ റാഹ കപൂർ ഇന്ന് ആരാധകർക്കും ഏറെ പ്രിയങ്കരിയാണ്. കഴിഞ്ഞ ക്രിസ്മസ് ദിനത്തിലാണ് ആലിയയും രൺബീറും ആദ്യമായി മകളെ ലോകത്തിനു പരിചയപ്പെടുത്തി. അതിനുശേഷം ഇങ്ങോട്ട്, പോവുന്നിടത്തെല്ലാം പാപ്പരാസികൾ റാഹയുടെ ചിത്രങ്ങൾ പകർത്താൻ മത്സരിക്കുന്ന കാഴ്ചയാണ് കാണുന്നത്.
അഞ്ചുവർഷത്തോളം നീണ്ട ഡേറ്റിംഗിനൊടുവിൽ, 2022 ഏപ്രിലിലാണ് രൺബീറും ആലിയയും വിവാഹിതരായത്. വിവാഹത്തിന് തൊട്ടു പിന്നാലെ, താൻ ഗർഭിണിയാണെന്ന് ആലിയ പ്രഖ്യാപിച്ചത് ആരാധകർക്ക് വലിയ സർപ്രൈസ് ആയിരുന്നു. 2022 നവംബർ ആറിനായിരുന്നു റാഹയുടെ ജനനം.
സമാധാനം, സ്വാതന്ത്ര്യം, സന്തോഷം എന്നൊക്കെയാണ് പല ഭാഷകളിലായി 'റാഹ' എന്നതിന്റെ അർത്ഥം. കപൂർ കണ്ണുകൾ ലഭിച്ച പെൺകുട്ടി എന്നാണ് സോഷ്യൽ മീഡിയ റാഹയെ വിശേഷിപ്പിക്കുന്നത്.
ആ കണ്ണുകൾ അത്ര സാധാരണമല്ല താനും. കപൂർ കുടുംബാംഗങ്ങളിൽ പലരിലും കണ്ടുവരുന്ന അൽപ്പം ഇളം നിറമുള്ള കണ്ണുകളാണ് റാഹയ്ക്കും കിട്ടിയിരിക്കുന്നത്. ഇളം നീല കണ്ണുകളായിരുന്നു രാജ് കപൂറിന്, കരീഷ്മ കപൂറിനും സമാനമായ ഇളം നീല കണ്ണുകൾ ലഭിച്ചപ്പോൾ കരീന കപൂറിന് കിട്ടിയത് ഇളം പച്ച കണ്ണുകളാണ്. രൺബീറിന്റെ പിതാവായ ഋഷി കപൂറിനും ഇളം നീല നിറമുള്ള കണ്ണുകളായിരുന്നു.
Read More
- സൽമാൻ ഖാനെ കൊലപ്പെടുത്താൻ യുട്യൂബ് വീഡിയോയിലൂടെ പദ്ധതി; യുവാവ് അറസ്റ്റിൽ
- 'ലോകത്തിലെ ബെസ്റ്റ് അപ്പ;' വീഡിയോ പങ്കുവച്ച് നയൻതാര
- ഈ ലുക്കിൽ വീഡിയോ പുറത്ത് വിട്ടതിന് വഴക്കുറപ്പാണ്; ഫാദേഴ്സ് ഡേ സ്പെഷ്യല് പോസ്റ്റുമായി നവ്യ നായർ
- മമ്മൂട്ടി ആ നടനെ അനുകരിക്കുന്നതാണ് ഏറെ ഇഷ്ടപ്പെട്ടത്: വിജയ് സേതുപതി
- ഞാൻ ഭയങ്കര ടോക്സിക്കാണെന്ന് മനസിലാകുന്നത് എന്റെ പാർട്ണർ പറയുമ്പോഴാണ്: ഷൈൻ ടോം ചാക്കോ
- പടം പൊട്ടിയെന്ന് അറിഞ്ഞാൽ ചാക്കോച്ചൻ നേരെ അങ്ങോട്ട് പോകും: സുരാജ്
- ഉണ്ണി ആത്ര നല്ലവനായ ഉണ്ണിയല്ലല്ലോ ഉണ്ണിയേ... എന്തിനും തയ്യാറായി സുരാജും ബിജു മേനോനും; നടന്ന സംഭവം ട്രെയിലർ
- പത്ത് വർഷം കൊണ്ട് സ്റ്റെപ്പ് പഠിച്ചിട്ട് വരുമ്പോഴാണ് അവർ പാട്ട് മറ്റുന്നത്; വീഡിയോ പങ്കുവച്ച് അർച്ചന കവി
- നന്ദിയാൽ പാടുന്നു ദൈവമേ... ലൂർദ് മാതാവിന് മുന്നിൽ ഭക്തിഗാനം ആലപിച്ച് സുരേഷ് ഗോപി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.