/indian-express-malayalam/media/media_files/2025/01/11/HivctfRWdiWJPyB6WjkL.jpg)
ബെൽജിയത്തിൽ നടക്കുന്ന റേസിംഗ് മത്സരത്തിനായുള്ള പ്രാക്റ്റീസിനിടെ അജിത്തിന്റെ വാഹനം അപകടത്തിൽപ്പെട്ടെന്ന് റിപ്പോർട്ട്. അജിത്തിന്റെ കാർ മറ്റൊരു വാഹനവുമായി ഇടിച്ചതിനെ തുടർന്ന് കാറിന്റെ മുൻഭാഗത്തിന് സാരമായ കേടുപാടുകൾ സംഭവിക്കുകയായിരുന്നു. അപകടത്തിൽ നിന്നും നടൻ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. നടൻ സുരക്ഷിതനാണെന്നും സുഖം പ്രാപിച്ചിട്ടുണ്ടെന്നുമാണ് താരത്തോട് അടുത്ത വൃത്തങ്ങൾ പറയുന്നത്.
ഇതാദ്യമായല്ല, അജിത്ത് റേസിംഗിനിടെ അപകടത്തിൽ പെടുന്നത്. സിനിമകൾക്കൊപ്പം കാർ റേസിംഗിനോടുള്ള പാഷനും സൂക്ഷിക്കുന്ന അജിത്ത് ഇതിനു മുൻപും പല തവണ അപകടങ്ങൾ നേരിട്ടിട്ടുണ്ട്. മുമ്പൊരു റേസ് മത്സരത്തിൽ, കാർ നിയന്ത്രണം നഷ്ടപ്പെട്ട് പലതവണ മറിഞ്ഞ് അപകടത്തിൽപ്പെട്ടിരുന്നു. അന്നും അജിത് ഭാഗ്യവശാൽ നിസ്സാര പരിക്കുകളോടെ രക്ഷപ്പെടുകയും വേഗത്തിൽ സുഖം പ്രാപിക്കുകയും ചെയ്യുകയായിരുന്നു.
അടുത്തിടെ, റേസിങ് ട്രാക്കിലേക്ക് ഗംഭീര തിരിച്ചുവരവ് നടത്തിയിരുന്നു അജിത്. 24എച്ച് സീരീസ് കാറോട്ട മത്സരത്തിൽ അജിത്തിന്റെ ടീം വിജയം നേടി. ദുബായിൽ നടന്ന മത്സരത്തിൽ അജിത് കുമാർ റേസിങ് ടീമിലെ ഡ്രൈവറായ ബൈ ബാസ് കോറ്റനാണ് മൂന്നാം സ്ഥാനം സ്വന്തമാക്കിയത്. ജിടി 4 വിഭാഗത്തിൽ 'സ്പിരിറ്റ് ഓഫ് ദി റേസ്' ട്രോഫി അജിത് സ്വന്തമാക്കിയിരുന്നു.
റേസിങ് കരിയറിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്ന് അജിത് വ്യക്തമാക്കിയിരുന്നു. മാസങ്ങൾക്കു മുൻപാണ് അജിത് കുമാർ സ്വന്തം റേസിങ് ടീമിനെ പ്രഖ്യാപിച്ചത്. 'അജിത് കുമാർ റേസിങ്' എന്നാണ് അജിത്തിന്റെ റേസിങ് ടീമിന്റെ പേര്.
അധിക് രവിചന്ദ്രൻ സംവിധാനം ചെയ്യുന്ന 'ഗുഡ് ബാഡ് അഗ്ലി'യാണ് ഒടുവിൽ റിലീസിനെത്തിയ അജിത് ചിത്രം. മികച്ച പ്രതികരണമാണ് ചിത്രം നേടുന്നത്.
Read More
- മലയാളി ഡാ, തായ്വാൻ ഫിലിം ഫെസ്റ്റിവലിൽ മുണ്ടുടുത്ത് ടൊവിനോ: ചിത്രങ്ങൾ
- 10 ലക്ഷം പ്രതിഫലം കിട്ടുന്ന പരിപാടിയ്ക്ക് 400 രൂപയുടെ ടോപ്പുമിട്ട് വന്നയാളാണ്: മഞ്ജു വാര്യരെ കുറിച്ച് പിഷാരടി
- ചിത്ര ചേച്ചിയല്ലാതെ വേറെയാരും അങ്ങനെയൊന്നും ചെയ്യില്ല: ദിലീപ്
- സുന്ദരിയായ അമ്മയുടെ അതിസുന്ദരിയായ മകൾ; ഈ നടിയെ മനസ്സിലായോ?
- മമ്മൂട്ടിയുടെ മുതൽ രജനീകാന്തിന്റെ വരെ നായികയായ നടി; ആളെ മനസ്സിലായോ?
- സ്ഥലത്തെ പ്രധാന കുട്ടി ചട്ടമ്പി, വലിയ പൊക്കക്കാരി; ഈ സൂപ്പർസ്റ്റാറിനെ മനസ്സിലായോ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us