scorecardresearch

ട്രാക്കിൽ ഇനി 'തലയുടെ വിളയാട്ടം;' റേസിങ് ടീം പ്രഖ്യാപിച്ച് അജിത് കുമാർ

അടുത്ത വർഷം നടക്കാനിരിക്കുന്ന യൂറോപ്യന്‍ ജിറ്റി 4 ചാമ്പ്യന്‍ഷിപ്പില്‍ അജിത് മത്സരിക്കുമെന്നാണ് വിവരം

അടുത്ത വർഷം നടക്കാനിരിക്കുന്ന യൂറോപ്യന്‍ ജിറ്റി 4 ചാമ്പ്യന്‍ഷിപ്പില്‍ അജിത് മത്സരിക്കുമെന്നാണ് വിവരം

author-image
Entertainment Desk
New Update
Ajith motor racing team

ചിത്രം: എക്സ്

അഭിനയത്തിനൊപ്പം റേസിങ്ങിനോടുമുള്ള നടൻ അജിത് കുമാറിന്റെ പാഷൻ ആരാധകർക്ക് സുപരിചിതമാണ്. പവിത്ര, മങ്കാത്ത, വിവേഗം തുടങ്ങിയ ചിത്രങ്ങളിലെ റേസിങ് രംഗങ്ങൾ അഭിനയത്തിനപ്പുറം അജിത് എന്ന റേസറെയും ആരാധകർക്ക് കാണിച്ചു തന്നിരുന്നു. 2010ലെ ഫോർമുല 2 ലെവൽ ഉൾപ്പെടെ വിവിധ റേസിങ് മത്സരങ്ങളിലും താരം കഴിവ് തെളിയിച്ചിട്ടുണ്ട്.

Advertisment

ഇപ്പോഴിതാ, 2024ലെ യൂറോപ്യൻ ജിറ്റി4 ചാമ്പ്യൻഷിപ്പിൽ മത്സരിക്കാനൊരങ്ങുകയാണ് താരം. ചാമ്പ്യൻഷിപ്പിനായി അജിത് തന്റെ റേസിങ് ടീമിനെ ലോഞ്ചു ചെയ്യാൻ ഒരുങ്ങുകയാണെന്ന് നടന്റെ മാനേജർ സുരേഷ് ചന്ദ്ര അറിയിച്ചു. പോർഷെ 992 ജിറ്റി3 കപ്പ് വിഭാഗത്തിൽ വരാനിരിക്കുന്ന 24എച്ച് സീരീസ് ഉൾപ്പെടെ വിവിധ അന്താരാഷ്ട്ര മത്സരങ്ങളിലാണ് അജിത് ടീമിനൊപ്പം മത്സരിക്കാൻ തയ്യാറെടുക്കുന്നത്.

 

ടീം പ്രഖ്യാപനത്തിലൂടെ, രാജ്യത്തെ യുവ ഡ്രൈവർമാർക്ക് അന്താരാഷ്ട്ര മത്സരങ്ങളിൽ അവസരം ഒരുക്കുന്നതിനും അജിത് ലക്ഷ്യമിടുന്നു. ബൽജിയൻ റേസർ ഫാബിയൻ ഡുഫിയ ആയിരിക്കും ടീമിന്റെ ഔദ്യോഗിക ഡ്രൈവർ. ടീം ഉടമ എന്നതിനപ്പുറം, അജിത് റേസിങ് സീറ്റിലേക്ക് തിരിച്ചെത്തുമെന്നും, സുരേഷ് ചന്ദ്ര പറഞ്ഞു.

Advertisment

കാർ റേസിങ്ങിനു പുറമേ ദേശീയ മോട്ടർ സൈക്കിൾ റേസിങ് മത്സരത്തിലും അജിത് സാനിധ്യമറിയിച്ചിട്ടുണ്ട്. എഫ്ഐഎ ചാമ്പ്യന്‍ഷ്, 2003 ഫോര്‍മുല ഏഷ്യ ബി.എം.ഡബ്ല്യു ചാമ്പ്യന്‍ഷിപ്, തുടങ്ങി വിവിധ മത്സരങ്ങളിൽ ഭാഗമായ താരത്തെ, ഇന്ത്യയിലെ മൂന്നാമത്തെ മികച്ച കാറോട്ടക്കാരനായി 2004ൽ തിരഞ്ഞെടുത്തിരുന്നു.

2023ൽ പൊങ്കൽ റിലീസായി തിയേറ്ററിലെത്തിയ 'തുനിവി'ലാണ് അജിത് അവസാനമായി അഭിനയിച്ചത്. മഗിഴ് തിരുമേനി സംവിധാനം ചെയ്യുന്ന 'വിടമുയാർച്ചി'യാണ് റിലീസിനു തയ്യാറെടുക്കുന്ന പുതിയ ചിത്രം. അധിക് രവിചന്ദ്രൻ സംവിധാനം ചെയ്യുന്ന 'ഗുഡ് ബാഡ് അഗ്ലി'യും അണിയറയിൽ ഒരുങ്ങുകയാണ്.

Read More Entertainment Stories Here

    Ajith kumar

    Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

    Follow us: