scorecardresearch

'രഹസ്യമല്ല സ്വകാര്യം;' അദിതിയുമായുള്ള വിവാഹത്തെ കുറിച്ച് സിദ്ധാർത്ഥ്

അടുത്തിടെ തെലങ്കാനയിലെ ഒരു ക്ഷേത്രത്തിൽ വച്ചായിരുന്നു സിദ്ധാർത്ഥിന്റെയും അദിതി റാവു ഹൈദരിയുടെയും വിവാഹ നിശ്ചയം നടന്നത്

അടുത്തിടെ തെലങ്കാനയിലെ ഒരു ക്ഷേത്രത്തിൽ വച്ചായിരുന്നു സിദ്ധാർത്ഥിന്റെയും അദിതി റാവു ഹൈദരിയുടെയും വിവാഹ നിശ്ചയം നടന്നത്

author-image
Entertainment Desk
New Update
 Siddharth | Aditi Rao Hydari | Wedding

ചിത്രം: ഇൻസ്റ്റാഗ്രാം/ അദിതി റാവു ഹൈദാരി

സിനിമ താരങ്ങളായ സിദ്ധാർത്ഥിന്റെയും അദിതി റാവു ഹൈദരിയുടെയും വിവാഹ നിശ്ചയം കഴിഞ്ഞ ദിവസം നടന്നിരുന്നു. ഏറെ നാളായി പ്രണയത്തിലായിരുന്ന ഇരുവരും ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് വിവരം ആരാധകരുമായി പങ്കുവച്ചത്. തെലങ്കാനയിലെ ഒരു ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹ നിശ്ചയം നടന്നത്. ഇപ്പോഴിതാ ഇരുവരുടെയും പ്രണയത്തെ പറ്റി തുറന്നു പറയുകയാണ് സിദ്ധാർത്ഥ്.

Advertisment

"ഞങ്ങൾ രഹസ്യമായി വിവാഹ നിശ്ചയം നടത്തിയെന്ന് പലരും എന്നോട് പറയുന്നുണ്ട്. കുടുംബത്തോടൊപ്പം സ്വകാര്യമായി എന്തെങ്കിലും ചെയ്യുന്നതും രഹസ്യമായി ചെയ്യുന്നതും തമ്മിൽ വലിയ വ്യത്യാസമുണ്ട്. ഞങ്ങൾ ക്ഷണിക്കാത്തവർക്ക് അത് രഹസ്യമാണെന്ന് തോന്നാം, പക്ഷേ അവിടെ ഉണ്ടായിരുന്നവർക്ക് അത് സ്വകാര്യമായി നടന്ന ചടങ്ങാണെന്ന് മനസിലാകും," ഗലാറ്റ ഗോൾഡൻ സ്റ്റാർസ് ഇവൻ്റിൽ സിദ്ധാർത്ഥ് പറഞ്ഞു.

"യസ്' പറയാൻ എത്ര സമയമെടുത്തു എന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങൾ ചോദിക്കാൻ പാടില്ല. വിവാഹ തീയതി കുടുംബത്തിലെ മുതിർന്നവരായിരിക്കും തീരുമാനിക്കുന്നത്. എനിക്ക് തീരുമാനിക്കാൻ കഴിയുന്ന ഒരു ഷൂട്ടിംഗ് തീയതി പോലെയല്ലയിത്. ലൈഫ് ടൈം ഡേറ്റാണ്. അവർ തീരുമാനിക്കുമ്പോൾ അത് ശരിയായ സമയത്ത് നടക്കും," സിദ്ധാർത്ഥ് കൂട്ടിച്ചേർത്തു.

Advertisment

സിദ്ധാർത്ഥും അദിതി റാവു ഹൈദരിയും 2021-ൽ പുറത്തിറങ്ങിയ തമിഴ്-തെലുങ്ക് ദ്വിഭാഷയായ 'മഹാ സമുദ്രം' എന്ന ചിത്രത്തിനായി ഒരുമിച്ച് പ്രവർത്തിച്ചിരുന്നു. ആ പരിചയം പിന്നീട് പ്രണയമായി മാറുകയായിരുന്നു. ഇരുവരും ഒരുമിച്ച് നിരവധി സിനിമാ പരിപാടികളിലും പങ്കെടുത്തിരുന്നു. ഇരുവരുമൊന്നിച്ചു അവധിക്കാല ആഘോഷങ്ങളും ശ്രദ്ധ നേടിയിരുന്നു. 

ചിറ്റയിലാണ് സിദ്ധാർത്ഥ് അവസാനം അഭിനയിച്ചത്. ചിത്രം വലിയ ഹിറ്റായിരുന്നു. അദിതി റാവു ഹൈദാരി കഴിഞ്ഞ രണ്ട് വർഷമായി പുതിയ ചിത്രങ്ങളിലൊന്നിലും അഭിനയിച്ചിട്ടില്ല. 'ഗാന്ധി ടോക്‌സ്', ഇംഗ്ലീഷ് സിനിമയായ 'ലയണസ്' എന്നിവയാണ് അദിതിയുടെ വരാനിരിക്കുന്ന ചിത്രങ്ങൾ.

Read More Entertainment Stories Here

Aditi Rao Hydari Wedding

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: