/indian-express-malayalam/media/media_files/mX4mCt1qIoFZ3FKGO9Z6.jpg)
ചിത്രം: എക്സ്
തമിഴ് ചലച്ചിത്ര താരങ്ങളുടെ സംഘടനായായ നടികർ സംഘത്തിന് ഒരു കോടി രൂപ സംഭാവന നൽകി നടൻ ധനുഷ്. ഒരു ദശാബ്ദത്തോളമായി മുടങ്ങിക്കിടക്കുന്ന നടികർ സംഘത്തിന്റെ ഒഫീസ് കെട്ടിട നിർമ്മാണത്തിനാണ് താരം പണം നൽകിയത്. സംഘടന പ്രസിഡന്റ് നാസറും ഖജാൻജി കാർത്തിയുമാണ് ധനുഷിൽ നിന്ന് പണം സ്വീകരിച്ചത്.
ഒരു ദശാബ്ദത്തോളമായി നടികർ സംഘം തങ്ങളുടെ അംഗങ്ങൾക്കായി ഒരു കെട്ടിടം നിർമ്മിക്കാനുള്ള ശ്രമത്തിലാണ്. കെട്ടിടം പണിയുമെന്ന വാഗ്ദാനവുമായാണ് അസോസിയേഷൻ്റെ നിലവിലെ ഭാരവാഹികൾ അധികാരമേറ്റത്. 2017-ൽ ദ്രുതഗതിയിൽ പണി തുടങ്ങിയെങ്കിലും നിരവധി സാമ്പത്തിക പ്രശ്നങ്ങളെ തുടർന്ന് നിലച്ചു. ഇപ്പോഴിതാ തമിഴ് സിനിമയിലെ മുൻനിര താരങ്ങൾ കെട്ടിട നിർമാണത്തിന് സഹായവുമായി രംഗത്തെത്തിയിരിക്കുകയാണ്. .
CHIEF @dhanushkraja to donate ₹1Cr towards the construction of #NadigarSangam building ❤️🔥 pic.twitter.com/BDzKV5uz8D
— Dhanush Trends ™ (@Dhanush_Trends) May 13, 2024
മുൻപ് കമൽഹാസൻ, വിജയ് തുടങ്ങിയ താരങ്ങൾ ഒരു കോടി രൂപ വീതം സംഭാവന നൽകിയിരുന്നു.
@actorvijay Thank u means just two words but means a lot to a person wen he does it from his heart. Well, am talking about my favourite actor our very own #ThalapathiVijay brother for DONATING ONE CRORE towards our #SIAA#NadigarSangam building work. God bless u.
— Vishal (@VishalKOfficial) March 12, 2024
Yes we always… pic.twitter.com/EzJtoJaahu
ഇതിന് പിന്നാലെയാണ് ധനുഷും രംഗത്തെത്തിയിരിക്കുന്നത്. നാസറും കാര്‍ത്തിയും ധനുഷിനൊപ്പം നിൽക്കുന്ന ചിത്രം പങ്കുവച്ചുകൊണ്ട് സംഘടന താരത്തിന് നന്ദി അറിയിച്ചിട്ടുണ്ട്. . .
Read More Entertainment Stories Here
- ശക്തമായ മഴയിൽ ആകാശത്തുനിന്ന് തങ്കക്കുടം വീണുകിട്ടി; ഇതെന്താപ്പ സംഭവം?
- എനിക്ക് ഹിന്ദിയറിയൂലാന്ന് ആരു പറഞ്ഞു, സുഗമ പരീക്ഷക്ക് നൂറായിരുന്നു മാർക്ക്: ബേസിൽ
- ഒത്തൊരുമയുടെ 42വർഷം; വിവാഹ വാർഷികത്തിൽ ഓർമ്മ ചിത്രവുമായി ബാലചന്ദ്രമേനോൻ
- കൺഫ്യൂഷൻ തീർക്കണമേ, ജയറാമിനു മുന്നിൽ സർപ്രൈസ് ഡാൻസുമായി മരുമകൻ, ചിരിയോടെ പാർവതിയും മാളവികയും; വീഡിയോ
- 'പരം സുന്ദരി' പാടി മഞ്ജു; എയറിലാക്കി ആരാധകർ
- കാഴ്ചയിൽ കലാരഞ്ജിനി, സംസാരത്തിൽ കൽപ്പന, ഭാവങ്ങളിൽ ഉർവശി തന്നെ: മൂന്നമ്മമാരെയും ഓർമിപ്പിക്കുന്ന മകൾ
- അയാൾക്കൊപ്പം അഭിനയിച്ചു കൊതി തീർന്നില്ല, അതിനു വേണ്ടിമാത്രം ആവേശത്തിന്റെ രണ്ടാം ഭാഗം ചെയ്യാൻ ആഗ്രഹമുണ്ട്: ഫഹദ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us