scorecardresearch

എന്റെ കണ്ണ് നനയിപ്പിക്കുന്ന ഓര്‍മ്മ; മകള്‍ അവന്തികയ്ക്കൊപ്പമുള്ള വീഡിയോയുമായി നടൻ ബാല

ഇൻസ്റ്റഗ്രാമിലൂടെയാണ് മകൾക്കൊപ്പമുള്ള പഴയ വീഡിയോ ബാല പങ്കുവച്ചിരിക്കുന്നത്

ഇൻസ്റ്റഗ്രാമിലൂടെയാണ് മകൾക്കൊപ്പമുള്ള പഴയ വീഡിയോ ബാല പങ്കുവച്ചിരിക്കുന്നത്

author-image
Entertainment Desk
New Update
Bala, Actor Bala

ചിത്രം: ഇൻസ്റ്റഗ്രാം/ ബാല

നിരവധി മലയാളം സിനിമകളിലൂടെ നായകനായും പ്രതിനായകനായും പ്രേക്ഷകപ്രീതി നേടിയ നടനാണ് ബാല. മുൻ ഭാര്യയും ഗായികയുമായ അമൃത സുരേഷുമായി വേർപിരിഞ്ഞ ശേഷം, ഡോക്ടർ എലിസബത്തുമായി താരം വിവാഹിതനായി. ആദ്യ വിവാഹത്തിൽ അവന്തിക എന്നൊരു മകളും ബാലയ്ക്കുണ്ട്. ഇപ്പോഴിതാ, ഫാദേഴ്സ് ഡേയിൽ മകൾക്കൊപ്പമുള്ള വീഡിയോ പങ്കുവച്ചിരിക്കുകയാണ് ബാല.

Advertisment

തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് ബാല വീഡിയോ പങ്കുവച്ചത്. "എന്റെ കണ്ണ് നനയിപ്പിക്കുന്ന ഓര്‍മ്മ, ഹാപ്പി ഫാദേഴ്സ് ഡേ" എന്ന കുറിപ്പും വീഡിയോയ്ക്കൊപ്പമുണ്ട്. ബാലയ്ക്ക് മകൾ ജന്മദിനാശംസ നേരുന്ന പഴയ വീഡിയോയാണിത്. കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങളും താരം വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

മകൾക്കൊപ്പമുള്ള ചിത്രങ്ങൾ മുൻപും ബാല സോഷ്യൽ മീഡിയയിൽ പോസ്റ്റു ചെയ്തിട്ടുണ്ട്. മകളെ കുറിച്ച് സംസാരിക്കുമ്പോൾ വൈകാരികമായി പ്രതികരിക്കാറുള്ള താരം, മകളെ തന്നിൽ നിന്ന് അകറ്റുകയാണെന്ന് ആരോപിച്ചിരുന്നു.

Advertisment

2019-ലാണ് അമൃതയുമായി ബാല വിവാഹ മോചനം നേടുന്നത്. വിവാഹ മോചനവും പുനർ വിവാഹവും ഉൾപ്പെടെയുള്ള സംഭവങ്ങളെ തുടർന്ന്  ബാലയുടെ സ്വകാര്യ ജീവിതം പലപ്പോഴും ആരാധകർക്കിടയിൽ ചർച്ചയായിരുന്നു. അടുത്തിടെ താരം നടത്തിയ പരാമർശങ്ങളും പ്രതികരണങ്ങളും അനാവശ്യ വിവാദങ്ങളിലും താരത്തെ എത്തിച്ചു.

Read More

Bala Fathers Day

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: