scorecardresearch

കൈയിൽ പ്ലാസ്റ്ററുമായി ഐശ്വര്യ റെഡ് കാർപെറ്റിൽ, അമ്മയെ സഹായിച്ച് ആരാധ്യയും: ചിത്രങ്ങൾ

2002 മുതൽ കാൻ ഫിലിം ഫെസ്റ്റിവൽ റെഡ് കാർപെറ്റിലെ സ്ഥിരം സാന്നിധ്യമാണ് ഐശ്വര്യ. പരുക്കേറ്റിരിക്കുന്ന അവസ്ഥയിലും പതിവു തെറ്റാതെ കാനിലെത്തിയിരിക്കുകയാണ് ഐശ്വര്യ

2002 മുതൽ കാൻ ഫിലിം ഫെസ്റ്റിവൽ റെഡ് കാർപെറ്റിലെ സ്ഥിരം സാന്നിധ്യമാണ് ഐശ്വര്യ. പരുക്കേറ്റിരിക്കുന്ന അവസ്ഥയിലും പതിവു തെറ്റാതെ കാനിലെത്തിയിരിക്കുകയാണ് ഐശ്വര്യ

author-image
Entertainment Desk
New Update
Aishwarya Rai | Cannes Film Fest

2002 മുതൽ കാൻ ഫിലിം ഫെസ്റ്റിവലിന്റെ റെഡ് കാർപെറ്റിലെ സ്ഥിരം സാന്നിധ്യമാണ് ഐശ്വര്യറായ്. കൈയിൽ പരുക്കേറ്റിരിക്കുകയാണെങ്കിലും ഇത്തവണയും ഐശ്വര്യ ആ പതിവു മുടക്കിയില്ല. പ്ലാറ്ററിട്ട വലതുകൈയുമായി തന്നെ ഐശ്വര്യ റെഡ് കാർപെറ്റിൽ എത്തി. പരുക്കേറ്റ അമ്മയെ സഹായിക്കാനായി ആരാധ്യ ബച്ചനും കൂടെയുണ്ടായിരുന്നു. 

Advertisment

കാനിൽ നിന്നുള്ള ഐശ്വര്യയുടെ ചിത്രങ്ങളും വീഡിയോകളുമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്.  ഐശ്വര്യ ഹോട്ടലിൻ്റെ ലോബിയിലൂടെ നടക്കുന്നതും ആരാധ്യ അമ്മയെ പിന്തുണയ്ക്കുന്നതും വീഡിയോയിൽ കാണാം.

Advertisment

ഗോൾഡൻ ഡീറ്റെയിലിംഗുള്ള ബ്ലാക്ക് ആൻഡ് വൈറ്റ് വസ്ത്രമായിരുന്നു ഐശ്വര്യ അണിഞ്ഞത്. ഫാൽഗുനി ഷെയ്ൻ പീക്കോക്കാണ് ഐശ്വര്യയുടെ വസ്ത്രം ഡിസൈൻ ചെയ്തത്. ഫ്രാൻസിസ് ഫോർഡ് കൊപ്പോളയുടെ മെഗലോപോളിസ് എന്ന ചിത്രത്തിൻ്റെ പ്രീമിയറിനു എത്തിയതായിരുന്നു ഐശ്വര്യ. 

2002ൽ സഞ്ജയ് ലീല ബൻസാലി ചിത്രമായ ദേവദാസിൻ്റെ പ്രീമിയറിനായാണ് ഐശ്വര്യ ആദ്യമായി കാൻ ഫിലിം ഫെസ്റ്റിവലിൽ പങ്കെടുത്തത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി, ലോറിയൽ ബ്രാൻഡിനെ പ്രതിനിധീകരിച്ചാണ് ഐശ്വര്യ കാൻ ഫെസ്റ്റിവൽ വേദിയിലേക്ക് എത്തികൊണ്ടിരിക്കുന്നത്. ഏതാനും വർഷങ്ങളായി ആരാധ്യയും ഐശ്വര്യയുടെ കാൻ യാത്രയിൽ അകമ്പടി സേവിക്കാറുണ്ട്. 

ഈ വർഷം, ഐശ്വര്യയ്‌ക്കൊപ്പം ഇന്ത്യൻ താരങ്ങളായ കിയാര അദ്വാനി, ശോഭിത ധൂലിപാല, അദിതി റാവു ഹൈദരി എന്നിവരും കാൻ ചലച്ചിത്രമേളയിൽ പങ്കെടുക്കും.

Read More Entertainment Stories Here

Aishwarya Rai Bachchan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: