scorecardresearch

മക്കളാരും എന്നെ അനുസരിക്കാറില്ല, എന്റെ ഉപദേശം സ്വീകരിക്കാറുമില്ല: ആമിർ ഖാൻ

ദി ഗ്രേറ്റ് ഇന്ത്യൻ കപിൽ ഷോയിൽ സംസാരിക്കവെയാണ് ആമിർ ഖാന്റെ വെളിപ്പെടുത്തൽ

ദി ഗ്രേറ്റ് ഇന്ത്യൻ കപിൽ ഷോയിൽ സംസാരിക്കവെയാണ് ആമിർ ഖാന്റെ വെളിപ്പെടുത്തൽ

author-image
Entertainment Desk
New Update
Aamir Khan | Aamir Khan and family

Photos: Instagram /Ira Khan

ധാരാളം ചലച്ചിത്ര പ്രേമികളുടെ സ്നേഹവും ആധരവും ഏറ്റുവാങ്ങുന്ന നടനാണ് ബോളിവുഡിന്റെ സ്വന്തം ആമിർ ഖാൻ. ലോകമെമ്പാടുമുള്ള നിരവധി ആരാധകരുടെ ബഹുമാനം ഏറ്റുവാങ്ങുമ്പോഴും, മക്കൾ തന്നെ അനുസരിക്കാറില്ലെന്ന് തുറന്നു പറയുകയാണ് ആമിർ. 'ദി ഗ്രേറ്റ് ഇന്ത്യൻ കപിൽ ഷോ'യുടെ പുതിയ എപ്പിസോഡിൽ സംസാരിക്കുകയായിരുന്നു താരം.

Advertisment

സിനിമയിൽ പുതുമുഖങ്ങൾക്ക് വിലയേറിയ മാർഗനിർദേശങ്ങൾ നല്കാറുണ്ടെങ്കിലും മക്കളായ ജുനൈദും, ഇറയും, ആസാദും തന്നെ അനുസരിക്കാറില്ലെന്ന് ആമിർ ഖാൻ പറഞ്ഞു. "ഞാൻ പറയുന്നത് എന്റെ കുട്ടികൾ കേൾക്കാറില്ല. നമ്മുടെ തലമുറ നടുവിൽ കുടുങ്ങിയതായി എനിക്ക് തോന്നാറുണ്ട്. കാരണം ഞാൻ എന്റെ മാതപിതാക്കൾ പറയുന്നതെല്ലാം അനുസരിക്കാറുണ്ടായിരുന്നു.

എന്റെ മക്കൾക്ക് എന്നോട് വലിയ ഇന്റ്രസ്റ്റ് ഇല്ല. അവർ ഒരിക്കലും എൻ്റെ ഉപദേശം സ്വീകരിക്കാറില്ല. ഞാൻ എന്തെങ്കിലും ഉപദേശം നൽകാൻ ശ്രമിക്കുമ്പോൾ, അവർ അതുകേൾക്കാൻ താല്പര്യമില്ലാതെ കടന്നുപോകും. 'പരിചിതത്വം അവഹേളനത്തെ വളർത്തുന്നു,' ആമിർ ഖാൻ പറഞ്ഞു.

തന്റെ സഹോദരങ്ങളും തന്റെ മക്കളെപ്പോലെയാണെന്നും, ഇരുവരും അവരുടേതായ രീതിയിൽ കഴിവുള്ളവരാണെങ്കിലും തന്റെ ഉപദേശങ്ങൾ കേൾക്കാറില്ലെന്ന് ആമിർ പറഞ്ഞു. "മികച്ച പെർഫോമറാണ് എൻ്റെ സഹോദരി ഫർഹത്ത്, പക്ഷെ സിനിമയിൽ അഭിനയിക്കാൻ പറഞ്ഞാൻ അനുസരിക്കില്ല," ആമിർ ഖാൻ പറഞ്ഞു.

Read More Entertainment Stories Here

Advertisment
Bollywood Aamir Khan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: